സാമൂദായിക കലാപങ്ങള്‍ ലാക്കാക്കിയുള്ള സംഘപരിവാറിന്റെ വ്യാജ പ്രചാരങ്ങള്‍ക്ക് വീണ്ടും തിരിച്ചടി. ഗുജറാത്തിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പ്രതിക് സിന്‍ഹയാണ് ഇത്തവണ സംഘികളുടെ മറ്റൊരു തിരക്കഥ കൂടി പൊളിച്ചത്.

ആന്ധ്രപ്രദേശിലെ ഒരു മാര്‍വാഡി പെണ്‍കുട്ടിയെ മുസ്ലിം ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്ന വീഡിയോ മാസങ്ങള്‍ക്കു മുമ്പ് വൈറലായിരുന്നു. മുസ്ലിം സമുദായത്തിലെ ഒരു യുവാവിനെ വിവാഹം ചെയ്ത പെണ്‍കുട്ടി ബുര്‍ഖ ധരിക്കാന്‍ വിസമ്മതിച്ചത്രെ. ഇതിന്റെ പേരിലാണ് പെണ്‍കുട്ടിയെ നാട്ടുകാര്‍ മര്‍ദ്ദിച്ചവശയാക്കിയ ശേഷം ജീവനോടെ അഗ്നിക്കിരയാക്കിയെന്ന് വീഡിയോ പറയുന്നു.

എന്നാല്‍ പ്രസ്തുത സംഭവത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്ന വീഡിയോയാണ്് പ്രതിക് സിന്‍ഹ നിര്‍മ്മിച്ചിരിക്കന്നത്. വീഡിയോയില്‍ പറയുന്ന സംഭവങ്ങള്‍ മദ്ധ്യഅമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമാലയില്‍ നടന്നതാണെന്ന് തെളിവുകള്‍ നിരത്തി പ്രതിക് സിന്ഹ സമര്‍ത്ഥിക്കുന്നു.