അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്യസഭ തെരഞ്ഞെടുപ്പ് രാവിലെ ആരംഭിച്ചു. ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്ക് നാലു പേരാണ് മത്സര രംഗത്തുള്ളത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് തെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. വോട്ട ചോര്‍ച്ച തടയുന്നതിന് കര്‍ണാടകയില്‍ പാര്‍പ്പിച്ചിരുന്ന 44 കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്നലെ അഹമ്മദാബാദിലെത്തിച്ചിരുന്നു. ബിജെപി സ്വാധീനിക്കുമെന്ന ആശങ്കയില്‍ ഒരാഴ്ചയില്‍ ഏറെ ബംഗളൂരുവിലെ റിസോര്‍ട്ടിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്.