Connect with us

More

ബി.ജെ.പിയുടെ അഴിമതിക്കഥകള്‍ തുറന്നു കാട്ടി നിയമസഭ

Published

on

 
തിരുവനന്തപുരം: ബി.ജെ.പി നേതാക്കളുടെ മെഡിക്കല്‍ കോളജ് കുംഭകോണം തുറന്നു കാട്ടി നിയമസഭ. കേന്ദ്രഭരണത്തിന്റെ മറവില്‍ വന്‍ അഴിമതികളാണ് സംസ്ഥാനത്ത് ബി.ജെ.പി നേതാക്കള്‍ നടത്തികൊണ്ടിരിക്കുന്നതെന്ന് ചോദ്യോത്തരവേളയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. രാജ്യാന്തരബന്ധമുള്ള അഴിമതിക്കേസിലെ മുഴുവന്‍ കണ്ണികളേയും കണ്ടെത്തുന്നതിന് സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം സഭയില്‍ ആവശ്യപ്പെട്ടു. അതെസമയം, മെഡിക്കല്‍ കോളജ് അഴിമതിയുമായി ബന്ധപ്പെട്ട് വിജലന്‍സ് നടത്തുന്ന അന്വേഷണം ശക്തമായി മുന്നോട്ടു പോകുകയാണെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ അന്വേഷണ ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
ബി.ജെ.പി-സി.പി.എം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തോടെയാണു നിയമസഭ സമ്മേളനം ആരംഭിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നാണ് പ്രതിപക്ഷം ഉന്നയിച്ചത്. ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയും മുദ്രാവാക്യം വിളികളോടെയുമാണു പ്രതിപക്ഷം സഭയില്‍ വിഷയം ഉന്നയിച്ചത്. പിന്നീടു ചോദ്യോത്തര വേളയില്‍ മുസ്ലിംലീഗ് അംഗങ്ങളാണ് മെഡിക്കല്‍ കോഴ വിഷയം ഉന്നയിച്ചത്.
അതീവ ഗുരുതര സ്വഭാവമുള്ള അഴിമതിക്കഥയാണ് പുറത്തുവന്നിരിക്കുന്നതെന്നും ഡോക്ടര്‍മാരെ വാര്‍ത്തെടുക്കുന്ന മെഡിക്കല്‍ കോളേജുകളുടെ ഗുണനിലവാരം പരിശോധിച്ച് അവക്ക് അംഗീകാരം നല്‍കുന്ന ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ പോലുള്ള ഒരു ഉന്നത സ്ഥാപനത്തെ കോഴപ്പണം നല്‍കി സ്വാധീനിക്കുക എന്നത് അഴിമതി മാത്രമല്ല കടുത്ത രാജ്യദ്രോഹക്കുറ്റമായി കാണേണ്ടതാണെന്നും പാറക്കല്‍ അബ്ദുള്ള ചൂണ്ടിക്കാട്ടി. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത് മഞ്ഞു മലയുടെ ഒരറ്റം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെമ്പാടും എഴുപതിലധികം കോളജുകള്‍ക്ക് അനുമതി നല്‍കുക വഴി ആയിരം കോടിയുടെ അഴിമതിയാണ് ബി.ജെ.പിക്കാര്‍ നടത്തിയിട്ടുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ നടക്കുന്ന വിജിലന്‍സ് അന്വേഷണം കൊണ്ട് മാത്രം രാജ്യാന്തരബന്ധമുള്ള അഴിമതിക്കേസിലെ മുഴുവന്‍ കണ്ണികളേയും കണ്ടെത്താനാകില്ലെന്ന് എം. ഉമ്മര്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുറസാഖ്, ഇ.പി ജയരാജന്‍ തുടങ്ങിയവര്‍ പറഞ്ഞു. ബി.ജെ.പിയുടെ വികൃതമുഖം വീണ്ടും വികൃതമായിരിക്കുകയാണെന്ന് എന്‍. ഷംസുദീന്‍ പറഞ്ഞു. അഴിമതിയില്‍ മുഖം വികൃതമായ ബി.ജെ.പിക്കാര്‍ കേരളത്തില്‍ അക്രമം അഴിച്ചു വിടുകയാണ്. തിരുവനന്തപുരത്ത് നടന്ന അക്രമം ഇതിന്റെ ഭാഗമാണെന്നും ഷംസുദ്ദീന്‍ പറഞ്ഞു. സംസ്ഥാനത്തെ പല ബി.ജെ.പി നേതാക്കള്‍ക്കും കഴിഞ്ഞ കുറച്ചുകാലങ്ങളായി അവിശ്വസനീയമായ സാമ്പത്തിക വളര്‍ച്ചയുണ്ടായിട്ടുണ്ടെന്ന് എം. സ്വരാജ് പറഞ്ഞു. കള്ളനോട്ട്, ഹവാല, തുടങ്ങിയവയാണ് ബി.ജെ.പിയുടെ മുഖമുദ്രയെന്നും സ്വരാജ് പറഞ്ഞു. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ബി.ജെ.പിയുടെ അഴിമതി കഥ അക്കമിട്ട് സഭയില്‍ നിരത്തുമ്പോള്‍, ബി.ജെ.പിയുടെ ഏക അംഗമായ ഒ രാജഗോപാല്‍ എല്ലാം കേട്ട് നിശബ്ദനായി സഭയില്‍ ഉണ്ടായിരുന്നു.

kerala

എം.എസ്.എഫ് ‘ശിഖരം’ സംഘടന ക്യാമ്പയിൻ: രാജ്യത്തിൻ്റെ പ്രതീക്ഷ വിദ്യാർത്ഥികളിലാണ്: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ

വിദ്യാർത്ഥി സമൂഹം ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന്റെ പരിഷ്ചേദമാകണം തങ്ങൾ കൂട്ടിച്ചേർത്തു

Published

on

കൊണ്ടോട്ടി: രാജ്യത്തിൻ്റെ പാരമ്പര്യത്തെയും പൈതൃകത്തെയും ചോദ്യം ചെയ്യുന്ന രീതിയിൽ ഭരണകൂടം മുന്നോട്ട് പോകുമ്പോൾ ഭാവി ഇന്ത്യയുടെ പ്രതീക്ഷ വിദ്യാർത്ഥികളിലാണെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡൻ്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. ‘അനീതിയോട് കലഹിക്കാൻ, അറിവിൻ്റെ അർത്ഥമറിയുക’ എന്ന പ്രമേയത്തിൽ എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ശിഖരം’ ക്യാമ്പയിൻ പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥി സമൂഹം ഉണര്‍ന്നിരിക്കുന്ന സമൂഹത്തിന്റെ പരിഷ്ചേദമാകണം. ചുറ്റുമുള്ള സമൂഹത്തിന്റെ പ്രശ്‌നങ്ങളില്‍ സൃഷ്ടിപരമായി ഇടപെടാൻ വിദ്യാർത്ഥികളെ പ്രാപ്തമാക്കുന്നതിൽ എം.എസ്.എഫിൻ്റെ ഇടപെടൽ ആശാവഹമാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു. മെയ് 1 മുതൽ ജൂൺ 31 വരെയാണ് ക്യാമ്പയിൻ നടത്തപ്പെടുന്നത്.

ചടങ്ങിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ് മുഖ്യപ്രഭാഷണം നിർവഹിച്ചു.
മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ പ്രസിഡൻ്റ് ശരീഫ് കുറ്റൂർ പ്രമേയ പ്രഭാഷണം നടത്തി.

ടി.വി.ഇബ്റാഹീം എം.എൽ.എ, മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറി കെ.ടി.അഷ്റഫ്, വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻ്റ് ഡോ: വി.പി.അബ്ദുൽ ഹമീദ് മാസ്റ്റർ, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ ഫാരിസ് പൂക്കോട്ടൂർ, പി.എച്ച്.ആയിഷ ബാനു, സെക്രട്ടറിമാരായ പി.എ.ജവാദ്, അഡ്വ: കെ.തൊഹാനി, ജില്ലാ ജനറൽ സെക്രട്ടറി വി.എ.വഹാബ്, ട്രഷറർ കെ.എൻ.ഹക്കീം തങ്ങൾ, മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.എ.ബഷീർ, കെ.ഷാഹുൽ ഹമീദ്, സംസ്ഥാന വിംഗ് കൺവീനർമാരായ സമീർ എടയൂർ, അസൈനാർ നെല്ലിശ്ശേരി, കെ.എ.ആബിദ് റഹ്‌മാൻ, ഡോ: ഫായിസ് അറക്കൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഖിൽ കുമാർ ആനക്കയം, റാഷിദ് കൊക്കൂർ, ജില്ലാ ഭാരവാഹികളായ അഡ്വ: കെ.ഖമറുസമാൻ, കെ.എം.ഇസ്മായിൽ, പി.ടി.മുറത്ത്, ടി.പി.നബീൽ, യു.അബ്ദുൽ ബാസിത്ത്, അഡ്വ: വി.ഷബീബ് റഹ്‌മാൻ, നവാഫ് കളളിയത്ത്, ഷിബി മക്കരപ്പറമ്പ്, ഹർഷാദ് ചെട്ടിപ്പടി, ഫർഹാൻ ബിയ്യം, വി.പി.ജസീം, സിപി.ഹാരിസ്, മുസ്‌ലിംലീഗ് കരിപ്പൂർ മേഖല ജനറൽ സെക്രട്ടറി ബീരാൻകുട്ടി മാസ്റ്റർ, ഹരിത ജില്ലാ ചെയർപേഴ്സൺ ഫിദ.ടി.പി, ജനറൽ കൺവീനർ റിള പാണക്കാട് എന്നിവർ പ്രസംഗിച്ചു.

Continue Reading

kerala

മുകുന്ദൻ സി. മേനോൻ സുഹൃദ് സംഘത്തിന്റെ പ്രഥമ അവാർഡ് സിദ്ദിഖ് കാപ്പന്

കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്

Published

on

മുകുന്ദന്‍ സി.മേനോന്‍ സുഹൃദ് സംഘത്തിന്റെ അവാര്‍ഡിന് സിദ്ദിഖ് കാപ്പനെ തിരഞ്ഞെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി. മേനോന്റെ സ്മരണാര്‍ത്ഥം സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ഹത്രാസിലെ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് പോയ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ യു.എ.പി.എ. നിയമം ഉപയോഗിച്ച് രണ്ട് വര്‍ഷത്തോളം തടവറയിലിട്ടിരുന്നു. ഒടുവില്‍ സുപ്രിംകോടതി ഇടപെട്ടാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. മുകുന്ദന്‍ സി. മേനോന്റെ 17ാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍ അവാര്‍ഡ് വിതരണം ചെയ്യും. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.

Continue Reading

Film

വിവാഹ വാഗ്ദാനം നൽകി ബന്ധുവിനെ പീഡിപ്പിച്ചു; സിനിമാതാരം മനോജ് രാജ്പുത് അറസ്റ്റിൽ

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്

Published

on

നടനും സംവിധായകനുമായ മനോജ് രാജ്പുത് അറസ്റ്റിൽ. ബന്ധുവിനെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. ഛത്തീസ്ഗഢിൽ കഴിഞ്ഞ 13 വർഷമായി മനോജ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പിന്നാലെ 29 കാരിയായ പെൺകുട്ടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് മനോജ് രാജ്പുത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കൂടാതെ, ലൈംഗിക പീഡനം തുടങ്ങിയ കാലയളവിൽ യുവതിക്കു പ്രായപൂർത്തിയായിരുന്നില്ലെന്നതിനാൽ പോക്സോ വകുപ്പുകളും ചേർക്കുമെന്ന് എസ്എച്ച്ഒ വ്യക്തമാക്കിയെങ്കിലും, ആ സമയത്ത് പോക്സോ നിയമം നിലവിൽ വന്നിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി എതിർത്തു.

Continue Reading

Trending