gulf
ന്യൂമോണിയ ബാധിച്ച് പ്രവാസി മലയാളി മരിച്ചു
ചേലക്കര തോഴുപ്പാടം മാവത്തുപറമ്പില് ഉമര്‍ (51) ആണ് മരിച്ചത്.
റിയാദ്: തൃശ്ശൂര്‍ സ്വദേശി സൗദി അറേബ്യയിലെ നജ്റാനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. ചേലക്കര തോഴുപ്പാടം മാവത്തുപറമ്പില് ഉമര്‍ (51) ആണ് മരിച്ചത്. രണ്ടാഴ്ചയിലധികമായി നജ്റാന് കിങ് ഖാലിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
25 വര്‍ഷമായി നജ്റാന് അബോനയിലെ സൂപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. അബോന ഏരിയ കെ.എം.സി.സി ജോയിന്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പരേതരായ അബൂബക്കര്‍, ഇത്താച്ചു എന്നിവരുടെ മകനാണ്. ഭാര്യ: സബുറ, മക്കള്‍: സഫ്വാന്, സുഫിയാന്, സഫ.
gulf
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വം
New Leadership for KMCC Bahrain Kozhikode District Women’s Wing
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച വനിതസംഗമത്തിൽ വെച്ച് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യാർഥി ഫെഡറേഷൻ കാസർകോട് ജില്ല മുൻ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നടത്തി.
സുബൈദ പി.കെ.സി അധ്യക്ഷയായിരുന്നു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ട്രഷറർ സുബൈർ കളത്തികണ്ടി, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം, പേരാമ്പ്ര മണ്ഡലം ജനറൽ സെക്രെട്ടറി റഷീദ് കുരിക്കൾകണ്ടി, ജില്ല പ്രവർത്തകസമിതി അംഗം ഹാഷിർ കഴുങ്ങിൽ, വനിതാ വിങ് ഭാരവാഹികളായ, മുഫ്സിന ഫാസിൻ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി. ജില്ല വനിത വിങ് ഭാരവാഹികളായി പ്രസിഡന്റ് സുബൈദ പി.കെ.സി, ജനറൽ സെക്രട്ടറി ഷബാന ബഷീർ, ട്രഷറർ നസീമ നസീം, ഓർഗനൈസിങ് സെക്രട്ടറി തസ്ലീന സലീം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മുഫ്സിന ഫാസിൽ, സൽമ ജുനൈസ്, ഖൈറുന്നിസ റസാഖ്, വഹീദ ഹനീഫ്, സറീന ആർ.കെ എന്നിവരെയും സെക്രട്ടറിമാരായി ഫസീല റാഫി, ഹാജറ നിസാർ, ഫിദ ഷമീം, റമീന നാസർ, മെഹജൂബ സുഹൈർ എന്നിവരെയും തെരഞ്ഞെടുത്തു.
gulf
ബഹ്റൈനില്‍ ക്യാമ്പിങ് സ്ഥലങ്ങള്‍ക്ക് ശുചിത്വ ഡെപ്പോസിറ്റ് സംവിധാനം
20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.
മനാമ: ബഹ്റൈനിലെ സാഖിര്‍ പ്രദേശത്തെ പൊതു ക്യാമ്പിങ് സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി പുതിയ നടപടിയുമായി അധികാരികള്‍. 20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിന്റെ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം ഉള്‍പ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവനുസരിച്ച്, സീസണ് അവസാനിക്കുമ്പോള്‍ ക്യാമ്പിംഗ് സൈറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുകയും പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്താല്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. രജിസ്ട്രേഷന് സമയത്ത് സതേണ്‍ മുനിസിപ്പാലിറ്റിയിലാണ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടത്.
ടെന്റുകള്‍ അഴിച്ചുമാറ്റിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലോ, അല്ലെങ്കില്‍ സീസണ് അവസാനിക്കുന്ന തീയതിക്കുള്ളിലോ ഏതാണോ ആദ്യം വരുന്നത് ക്യാമ്പേഴ്സ് സ്ഥലങ്ങള്‍ വൃത്തിയാക്കണം. ശുചീകരണം നടപ്പാക്കാത്ത പക്ഷം, ഡെപ്പോസിറ്റ് തുക മുനിസിപ്പാലിറ്റിക്ക് ചെലവായി ഉപയോഗിക്കാനും, ആവശ്യമെങ്കില്‍ അധിക തുകയും ഈടാക്കാനുമാകും.
20252026 ക്യാമ്പിംഗ് സീസണ് ഡിസംബര്‍ 5-ന് ആരംഭിച്ച് മാര്‍ച്ച് 25-ന് അവസാനിക്കും. രജിസ്ട്രേഷന് നവംബര്‍ 20 മുതല്‍ 30 വരെ ‘അല്‍ജുനോബിയ’ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘ഖയ്യാം’ സംരംഭം വഴി ഡിജിറ്റലായി നടത്താം.
സതേണ്‍ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് പുതിയ സീസണിലെ റെഗുലേറ്ററി ചട്ടക്കൂടും സുരക്ഷാ തയ്യാറെടുപ്പുകളും പ്രഖ്യാപിച്ചത്. അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും, അല്‍ജുനോബിയ ആപ്പ്, ദേശീയ തവാസുല്‍ പ്ലാറ്റ്ഫോം എന്നിവ വഴി ബന്ധപ്പെടാം.
gulf
സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ ഇന്ന്: സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു
ഡോ. അബ്ദുസ്സമദ് സമദാനി എം.പി ടൂർണമെന്റ് സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സിനിമാ താരങ്ങളായ രമേശ് പിഷാരടി, കുഞ്ചൻ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി എ.പി നൗഫൽ, ടൂർണമെന്റ് ഭാരവാഹികളായ സലാം പരി, സഹീർ വിളയിൽ, ഷരീഫ് കരേക്കാട്, അഷ്റഫ് പരി, അനസ് എടപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാറാമത് സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ശനിയാഴ്ച ദേര ഫ്ലോറ ക്രീക്ക് ഹോട്ടലിൽ വച്ച് നടന്നു.
ഡോ. അബ്ദുസ്സമദ് സമദാനി എം.പി ടൂർണമെന്റ് സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സിനിമാ താരങ്ങളായ രമേശ് പിഷാരടി, കുഞ്ചൻ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി എ.പി നൗഫൽ, ടൂർണമെന്റ് ഭാരവാഹികളായ സലാം പരി, സഹീർ വിളയിൽ, ഷരീഫ് കരേക്കാട്, അഷ്റഫ് പരി, അനസ് എടപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.
നവംബർ 9-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അബൂഹൈൽ സ്പോർട്സ് ബേയിൽ നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
