തിരുവനന്തപുരം ചെമ്പഴന്തിയില്‍ വീട്ടമ്മയുടെ കഴുത്തില്‍ വാളുവെച്ച് ഭീഷണിപ്പെടുത്തി ആറര പവന്‍ സ്വര്‍ണം കവര്‍ന്നു. കടയും വീടും കാറും ഗുണ്ടാ സംഘം തകര്‍ത്തു. ചെമ്പഴന്തി കുണ്ടൂര്‍ കുളത്ത് രാത്രി പത്തു മണിയോടെയാണ് സംഭവം.

കരിക്ക് രതീഷ്, അഖില്‍ എന്നിവരടങ്ങുന്ന അഞ്ചംഗ സംഘമാണ് കാറിലെത്തി ആക്രമണം നടത്തിയതെന്ന് വീട്ടമ്മയുടെ മൊഴിയില്‍ പറയുന്നു. സമാന രീതിയില്‍ ആക്രമണം നടത്തി സ്വര്‍ണം കവര്‍ന്നതിന് നേരത്തെയും ഇവരുടെ പേരില്‍ കേസുകളുണ്ട്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്.