ഗുഡ്ഗാവ്: സ്ത്രീവേഷധാരിയായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുഡ്ഗാവിലെ ഫ്‌ലാറ്റിലാണ് സംഭവം. സ്വദേശിയായ ഖുഷ്ബു ഏലിയാസ് ജൈനിഷാണ് കൊല്ലപ്പെട്ടത്.

ഗുഡ്ഗാവിലെ ഒരു വ്യവസായിയുടെ ഫ്‌ലാറ്റില്‍ നിന്നാണ് ഇയാളുടെ മൃദേഹം ലഭിച്ചത്. എന്നാല്‍, ആ സമയം വീട്ടുകാരന്‍ വീട്ടിലുണ്ടായിരുന്നെന്ന് അയര്‍വാസികള്‍ പറഞ്ഞു. ഈ വീട്ടില്‍ നിന്ന് ഒരു കുപ്പി മദ്യവും കൊലപാതകത്തിനുപയോഗിച്ചതെന്നു കരുതുന്ന കത്തിയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

ബിസിനസുകാരന്റെ സഹായിയും ഡ്രൈവറുമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് സംശയം. യുവതിയായി അഭിനയിച്ച് എസ്‌കോര്‍ട്ട് സര്‍വീസിനു യുവാവ് ശ്രമിച്ചതാവാമെന്നും ഇയാളെ ബിസിനസുകാരന്റെ വീട്ടിലെത്ത
ാന്‍ ഇവര്‍ ആവശ്യപ്പെട്ടതാകാമെന്നും പൊലീസ് പറയുന്നു.

വഞ്ചന ബോധ്യമായപ്പോള്‍ കൊലപ്പെടുത്തിയതാവാനാവാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു.