Connect with us

india

രാജ്യത്ത് എച്ച്3 എൻ2 വൈറസിന്റെ വ്യാപനം നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യമന്ത്രാലയം

അതേസമയം സംസ്ഥാനത്ത് ഇന്നലെ ആറ് പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു.

Published

on

രാജ്യത്ത് എച്ച്3 എൻ2 വൈറസിന്റെ വ്യാപനം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.കർണാടകയിലും ഹരിയാനയിലും എച്ച്3 എൻ2 ബാധിച്ചു മരിച്ച
ആളുകളുമായി സമ്പർക്കത്തിൽ വന്നവരുടെ പരിശോധന ഇന്ന് നടക്കും. രാജ്യത്ത് വൈറസിന്റെ വ്യാപനം നിരീക്ഷിക്കാൻ പ്രത്യേക നെറ്റ്‌വർക്ക് ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ 400ലധികം പേർക്ക് രോഗം ബാധിച്ചതായാണ് കണക്ക്.

അതേസമയം സംസ്ഥാനത്ത് ഇന്നലെ ആറ് പേർക്ക് എച്ച്1 എൻ1 സ്ഥിരീകരിച്ചു. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളിലായാണ് എച്ച്1 എൻ1 കേസുകൾ പുതുതായി സ്ഥിരീകരിച്ചത്.സംസ്ഥാനത്ത് ഇന്നലെ 8487 പേരാണ് പനി ചികിത്സ തേടിയത്. 108 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

india

ബിജെപിയെ മലര്‍ത്തിയടിച്ച് വിനേഷ് ഫോഗട്ടിന് വിജയം

ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിനേഷ് ഫോഗട്ട് 5231 വോട്ടുകള്‍ക്ക് ലീഡ് നേടിയാണ് വിജയം ഉറപ്പിച്ചത്.

Published

on

ഗുസ്തിതാരവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായ വിനേഷ് ഫോഗട്ടിന് വിജയം. ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച വിനേഷ് ഫോഗട്ട് 5231 വോട്ടുകള്‍ക്ക് ലീഡ് നേടിയാണ് വിജയം ഉറപ്പിച്ചത്. 9 റൗണ്ട് വോട്ടെണ്ണിയപ്പോള്‍ 5231 വോട്ടുകള്‍ക്ക് ഫോഗട്ട് മുന്നിലാണ്. ബിജെപിയുടെ യുവനേതാവ് ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയാണ് ഫോഗട്ടിന്റെ എതിര്‍ സ്ഥാനാര്‍ഥി. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഫോഗട്ട് മുന്നിരയിലുണ്ടായിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ ലീഡ് നില താഴ്ന്നിരുന്നു.

ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപിന്ദര്‍ സിങ് ഹൂഡയും വന്‍ ഭൂരിപക്ഷത്തോടെ മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. തുടക്കം മുതല്‍ ലീഡ് നിലനിര്‍ത്തിയാണ് ഹൂഡ മുന്നേറുന്നത്. ബിജെപി സ്ഥാനാര്‍ഥി മഞ്ജു ഹൂഡയാണ് എതിര്‍ സ്ഥാനാര്‍ഥി. ഹൂഡയുടെ സ്വന്തം തട്ടകമായ റോഹ്തക് ജില്ലയിലെ ഗാര്‍ഹി സാംപ്ല-കിലോയ് മണ്ഡലം ഹരിയാനയിലെ പ്രധാന സീറ്റുകളിലൊന്നാണ്.

ഹൂഡ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രണ്ട് തവണ മുഖ്യമന്ത്രിയും നാല് തവണ എംപിയായുമായിട്ടുണ്ട്.

 

Continue Reading

india

ജുലാനയില്‍ 4130 വോട്ടിന് വിനേഷ് ഫോഗട്ട് മുന്നില്‍

4130 വോട്ടിനാണ് വിനേഷ് ഫോഗട്ട് മുന്നിലുള്ളത്.

Published

on

ഹരിയാനയിലെ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിനേഷ് ഫോഗട്ട് വീണ്ടും മുന്നില്‍. 4130 വോട്ടിനാണ് വിനേഷ് ഫോഗട്ട് മുന്നിലുള്ളത്. തുടക്കത്തില്‍ മുന്നിലായിരുന്നെങ്കിലും വിനേഷ് പിന്നീട് പിന്നിലേക്ക് പോയിരുന്നു. ഇഞ്ചോട്ഞ്ച് പോരാട്ടത്തിനൊടുവില്‍ ഇപ്പോള്‍ 4130 വോട്ടിനാണ് വിനേഷ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി യാഗേഷ് കുമാറാണ് രണ്ടാം സ്ഥാനത്ത് ഇപ്പോഴുള്ളത്. എഎപിയുടെ കവിത റാണി നാലാം സ്ഥാനത്തുണ്ട്.

ഗുസ്തി താരം വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്സില്‍ ഫൈനലിലെത്തിയിരുന്നെങ്കിലും ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടിരുന്നു. പിന്നീട് വിനേഷ് ഫോഗട്ട് ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.

കശ്മീരില്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കെ കോണ്‍ഗ്രസ് മുന്നേറുന്ന കാഴിചയാണ് കാണുന്നത്. പതിനൊന്നിലേറെ സീറ്റുകളിലാണ് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ലീഡ് ചെയ്യുന്നത്.

Continue Reading

india

ജമ്മു കശ്മീരില്‍ ലീഡ് നില ഉയര്‍ത്തി കോണ്‍ഗ്രസ്

ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് 51 ലീഡും ബിജെപിക്ക് 25 ലീഡുമാണ് ഇപ്പോള്‍.

Published

on

രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ജമ്മുകാശ്മീര്‍ നിയമസഭകളിലേയ്ക്കുള്ള ജനവിധിയില്‍ കോണ്‍ഗ്രസിന് പ്രതീക്ഷ. ഇപ്പോള്‍ ജമ്മു കശ്മീരില്‍ ലീഡ് നില ഉയര്‍ത്തി കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കാശ്മീര്‍ തിരഞ്ഞെടുപ്പ് നടന്നത്. സെപ്റ്റംബര്‍ 15, 25 ഒക്ടോബര്‍ 5 തീയതികളിലായിരുന്നു ജമ്മു കശ്മീരിലെ വോട്ടെടുപ്പ് നടന്നത്.

ജമ്മു കശ്മീരിനെ വിഭജിക്കണമെന്ന ബിജെപി നിലപാടിനെതിരെ ജനങ്ങല്‍ വിധിയെഴുതിയെന്നാണ് ഈ ഫലം മനസ്സിലാക്കുന്നത്. പ്രത്യേക സംസ്ഥാന പദവി പിന്‍വലിച്ച ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ജമ്മു കശ്മീരില്‍ നടക്കുന്നത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന് 51 ലീഡും ബിജെപിക്ക് 25 ലീഡുമാണ് ഇപ്പോള്‍.

Continue Reading

Trending