News
ഡല്ഹി എയിംസിന് പിന്നാലെ ഐസിഎംആര് വെബ്സൈറ്റിലും ഹാക്കിങ് ശ്രമം
ഹോങ്കോംഗ് ആസ്ഥാനമായുള്ള ബ്ലാക്ക്ലിസ്റ്റ് ചെയ്ത ഐപി വിലാസം വഴിയാണ് ഐസിഎംആര് വെബ്സൈറ്റിന് നേരെ ആക്രമണം നടന്നിരിക്കുന്നത്

ഡല്ഹി എയിംസിന്റെ വെബ്സൈറ്റ് ഹാക്കിങ് ചെയ്തതിന് പിന്നാലെ ഇന്ത്യന് കൗണ്സില് ഓഫ് മെഡിക്കല് റിസര്ച്ചി(ഐസിഎംആര്)ലും ഹാക്കിംഗ് ശ്രമം നടന്നതായി റിപ്പോര്ട്ട്. നവംബര് 30 ന് 6000 തവണ ഹാക്ക് ചെയ്യാന് ശ്രമം നടന്നതായാണ് വിവരം. എന്നാല് ഹാക്കര്മാര്ക്ക് വെബ്സൈറ്റ് പൂര്ണമായും പിടിച്ചെടുക്കാന് സാധിച്ചിട്ടില്ല. ഹാക്കിംഗ് ശ്രമത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്ട്ട് നാഷണല് ഇന്ഫര്മാറ്റിക്സ് സെന്റര് (എന്ഐസി) തയ്യാറാക്കി വരികയാണ്.
ഹോങ്കോംഗ് ആസ്ഥാനമായുള്ള ബ്ലാക്ക്ലിസ്റ്റ് ചെയ്ത ഐപി വിലാസം വഴിയാണ് ഐസിഎംആര് വെബ്സൈറ്റിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. ഐസിഎംആറിന്റെ സെര്വര് ഫയര്വാളില് ഹാക്കര്മാര്ക്ക് രോഗികളുടെ വിവരങ്ങള് ലഭിക്കുന്നതിനുള്ള പഴുതുകളൊന്നും ഉണ്ടായിരുന്നില്ല.
kerala
കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി MSF ഭാരവാഹികൾക്ക് സ്വീകരണം നൽകി
മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.

കോട്ടക്കൽ മുനിസിപ്പൽ ഗ്ലോബൽ കെഎംസിസി പുതിയ മുനിസിപ്പൽ എം.എസ്.എഫ് ഭാരവാഹികൾക്കും മുനിസിപ്പാലിറ്റിയിൽ നിന്നും മണ്ഡലത്തിലേക്ക് തെരഞ്ഞെടുത്ത മണ്ഡലം എം.എസ്.എഫ് ഭാരവാഹികൾക്കും സ്വീകരണം നൽകി.
മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡൻ്റ് കെ.കെ.നാസർ ഉദ്ഘാടനം ചെയ്ത പ്രോഗ്രാമിൽ
വേൾഡ് കെ.എം.സി.സി സെക്രട്ടറിഷബീർ കാലടി അധ്യക്ഷത വഹിച്ചു .
മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി യു.എ ഷബീർ,മുനിസിപ്പൽ ലീഗ് ജനറൽ സെക്രട്ടറി ഷംസു ചെരട,ട്രഷറർ സാജിദ് മങ്ങാട്ടിൽ,സെക്രട്ടറി സുലൈമാൻ പാറമ്മൽ, അഹമ്മദ് മേലേതിൽ,യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പ്രസിഡൻ്റ് കെഎം ഖലീൽ,ജനറൽ സെക്രട്ടറി നാസർ തയ്യിൽ,ദുബായ് കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റ് ഇസ്മായിൽ എറയസ്സൻ, അർബൻ ബാങ്ക് ചെയർമാൻ കരീം ചോലക്കൽ,സഹകരണ ബാങ്ക് പ്രസിഡൻ്റ് സി കെ റസാഖ്,സഹകരണ ഹോസ്പിറ്റൽ ചെയർമാൻ നസീർ മേലെതിൽ കെവി.മുഹമ്മദ് മണ്ഡലം MSF ജനറൽ സെക്രട്ടറി അജ്മൽ മേലേതിൽ,മുസഫ മുനിസിപ്പൽ പ്രസിഡന്റ് ഫുവാദ് വില്ലൂർ എന്നിവർ സംസാരിച്ചു.
റമീസ് മരവട്ടത്തിൻ്റെ ഖിറാഅത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ
ഗ്ലോബൽ കെഎംസിസി വൈസ് പ്രസിഡൻ്റ് സബീൽ പരവക്കൽ സ്വാഗതവും സെക്രട്ടറി ശിഹാബ് ആമ്പാറ നന്ദിയും പറഞ്ഞു.
News
റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നത് നിര്ത്തിയില്ലെങ്കില് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ തരിപ്പണമാക്കും; യുഎസ് സെനറ്റര്
എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്ക്ക് 100 ശതമാനം തീരുവ ചുമത്താന് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന് അംഗം പറഞ്ഞു.

റഷ്യയുമായി വ്യാപാരബന്ധം തുടര്ന്നാല് ഇന്ത്യയും ചൈനയും നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയെന്ന് മുന്നറിയിപ്പ് നല്കി യുഎസ് സെനറ്റര്. വ്യാപാരബന്ധം തുടര്ന്നാല് ഇരുരാജ്യങ്ങളുടെയും സമ്പദ്വ്യവസ്ഥ തരിപ്പണമാക്കുമെന്നും സെനറ്ററും റിപ്പബ്ലിക്കന് പാര്ട്ടി അംഗവുമായ ലിന്ഡ്സെ ഗ്രഹാം യുഎസ് മാധ്യമത്തിന് നല്കിയ അഭിമുഖത്തില് പറഞ്ഞു.
ഇന്ത്യയും ചൈനയും ബ്രസീലും ഉള്പ്പെടെയുള്ള രാജ്യങ്ങള് റഷ്യയില് നിന്ന് എണ്ണ വാങ്ങുന്നത് നിര്ത്തിയില്ലെങ്കില് തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. എണ്ണയുമായി ബന്ധപ്പെട്ട ഇറക്കുമതികള്ക്ക് 100 ശതമാനം തീരുവ ചുമത്താന് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നതായും റിപ്പബ്ലിക്കന് അംഗം പറഞ്ഞു. റഷ്യയുടെ ക്രൂഡ് ഓയില് കയറ്റുമതിയുടെ 80 ശതമാനവും ഈ മൂന്നു രാജ്യങ്ങള് ചേര്ന്നാണ് വാങ്ങുന്നതെന്നും ഗ്രഹാം ചൂണ്ടിക്കാട്ടി. അതേസമയം, യുഎസ് സര്ക്കാര് റഷ്യയുമായി വ്യാപാരം തുടരുന്ന രാജ്യങ്ങളില് നിന്നുള്ള സാധനങ്ങള്ക്ക് 500 ശതമാനം തീരുവ ചുമത്തുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു.
News
ഇന്ത്യന് ഫുടബോള് ടീം പരിശീലക സ്ഥാനത്തേക്ക് 170 അപേക്ഷകള്; അപേക്ഷകരില് ഇതിഹാസ താരങ്ങളും
അപേക്ഷ സമര്പ്പിച്ച് ലിവര്പൂള് ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും.

ഇന്ത്യന് ഫുടബോള് ടീം പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്പ്പിച്ച് ലിവര്പൂള് ഇതിഹാസം റോബി ഫൗളറും ഹാരി കെവെല്ലും. ഈസ്റ്റ് ബംഗാള് പരിശീലകനായിരുന്ന ഫൗളര് 2023 ല് സൗദി ക്ലബ് അല് ഖദ്സിയാഹ് പരിശീലകനായിരുന്നു.
മുന് ഇന്ത്യന് ടീം പരിശീലകനായിരുന്ന സ്റ്റീഫന് കോണ്സ്റ്റന്റൈന്, ജംഷഡ്പ്പൂര് പരിശീലകന് ഖാലിദ് ജമീല്, ഐഎസ്എല്ലില് പരിചയസമ്പത്തുള്ള ലോപസ് ഹബ്ബാസ്, സെര്ജിയോ ലൊബേര ഉള്പ്പടെയുള്ള പ്രമുഖരും അപേക്ഷ നല്കിയിട്ടുണ്ട്. റൗണ്ട് ഗ്ലാസ് പഞ്ചാബിനെ ഐ ലീഗ് ജേതാക്കളാക്കിയ ഗ്രീക്ക് പരിശീലകന് സ്റ്റായ്ക്കോസ് വെര്ഗേറ്റിസ്, മുന് മുഹമ്മദന്സ് പരിശീലകന് ആന്ദ്രേ ചെര്ണിഷോവ്, ഇന്ത്യന് പരിശീലകരായ സാഞ്ചോയ് സെന്, സന്തോഷ് കശ്യപ് തുടങ്ങിയവരും അപേക്ഷ നല്കിയിട്ടുണ്ട്.
170 അപേക്ഷകരില് 2018 ലോകകപ്പില് ഓസ്ട്രേലിയന് കോച്ചിങ് സ്റ്റാഫ് അംഗമായിരുന്ന ആര്ട്ടിസ് ലോപസ് ഗരായ,് മുന് ബ്രസീലിയന് അണ്ടര് 17 പരിശീലകന് സനാര്ഡീ, മുന് ബാഴ്സലോണ റിസേര്വ്സ് പരിശീലകന് ജോര്ഡി വിന്യല്സ്, അഫ്ഘാന്, മാല്ദീവ്സ് ടീമുകളുടെ പരിശീലകനായിരുന്ന പീറ്റര് സെഗ്ര്ട്ട് എന്നിവരും ഉള്പ്പെടുന്നു.
-
india1 day ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില് സാമുവല് ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala2 days ago
കണ്ണൂരില് കുഞ്ഞുമായി പുഴയില് ചാടി; അമ്മ മരിച്ചു
-
kerala2 days ago
‘നിര്ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്
-
kerala2 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള് മുതല്
-
kerala2 days ago
വടുതലയില് അയല്വാസി തീ കൊളുത്തിയ സംഭവം; പൊള്ളലേറ്റ് ചികിത്സയില് കഴിഞ്ഞിരുന്നയാള് മരിച്ചു
-
GULF2 days ago
ഷാര്ജയില് യുവതി മരിച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
-
kerala3 days ago
റോഡില് പൊട്ടിവീണ ലൈനില് നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala2 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്