News

ഡല്‍ഹി എയിംസിന് പിന്നാലെ ഐസിഎംആര്‍ വെബ്‌സൈറ്റിലും ഹാക്കിങ് ശ്രമം

By Test User

December 06, 2022

ഡല്‍ഹി എയിംസിന്റെ വെബ്‌സൈറ്റ് ഹാക്കിങ് ചെയ്തതിന് പിന്നാലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി(ഐസിഎംആര്‍)ലും ഹാക്കിംഗ് ശ്രമം നടന്നതായി റിപ്പോര്‍ട്ട്. നവംബര്‍ 30 ന് 6000 തവണ ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നതായാണ് വിവരം. എന്നാല്‍ ഹാക്കര്‍മാര്‍ക്ക് വെബ്‌സൈറ്റ് പൂര്‍ണമായും പിടിച്ചെടുക്കാന്‍ സാധിച്ചിട്ടില്ല. ഹാക്കിംഗ് ശ്രമത്തെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) തയ്യാറാക്കി വരികയാണ്.

ഹോങ്കോംഗ് ആസ്ഥാനമായുള്ള ബ്ലാക്ക്‌ലിസ്റ്റ് ചെയ്ത ഐപി വിലാസം വഴിയാണ് ഐസിഎംആര്‍ വെബ്‌സൈറ്റിന് നേരെ ആക്രമണം നടന്നിരിക്കുന്നത്. ഐസിഎംആറിന്റെ സെര്‍വര്‍ ഫയര്‍വാളില്‍ ഹാക്കര്‍മാര്‍ക്ക് രോഗികളുടെ വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള പഴുതുകളൊന്നും ഉണ്ടായിരുന്നില്ല.