Fact Check
370 ദിവസം, 8,600 കിലോമീറ്റര്‍ കാല്‍നടയായി ഹജ്ജ്; ശിഹാബ് ചോറ്റൂരിന് ജന്മനാട്ടില് വന്‍ സ്വീകരണം
കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ഹജ്ജ് നിര്‍വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്‍ സൗദി അറേബ്യയിലേക്കുള്ള കാല്‍നട യാത്ര ആരംഭിച്ചത്.
കാല്‍നടയായി മക്കയിലെത്തി ഹജ്ജ് നിര്‍വഹിച്ച് തിരിച്ചെത്തിയ ശിഹാബ് ചോറ്റൂരിന് സ്വീകരണം നല്കി ജന്മനാട്. 370 ദിവസങ്ങള്‍ കൊണ്ടാണ് ശിഹാബ് ചോറ്റൂര്‍ 8600 കിലോമീറ്റര്‍ താണ്ടി മക്കയിലെത്തിയത്. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിലാണ് ശിഹാബിന് സ്വീകരണമൊരുക്കിയത്.
കഞ്ഞിപ്പുരയിലെ ശിഹാബ് തങ്ങള്‍ സ്നേഹാലയമാണ് സ്വീകരണത്തിന് നേതൃത്വം നല്‍കിയത്. ശിഹാബ് ചോറ്റൂര്‍ തന്നെ സ്വീകരണം ഫേസ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചിരുന്നു. യാത്രയില്‍ വിവിധ പ്രയാസങ്ങള്‍ നേരിട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ രണ്ടിനാണ് ഹജ്ജ് നിര്‍വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്‍ സൗദി അറേബ്യയിലേക്കുള്ള കാല്‍നട യാത്ര ആരംഭിച്ചത്.
മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള 440 കിലോമീറ്റര്‍ ദൂരം 9 ദിവസം കൊണ്ട് പിന്നിട്ടു. ഇന്ത്യ, പാകിസ്താന്, ഇറാന്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയില്‍ എത്തിയത്.
സ്വീകരണ പൊതുയോഗത്തില്‍ പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്മാന് സി മുഹമ്മദ് ഫൈസി, കെ.എന്‍.എ ഖാദര്‍, സ്വാമി ആത്മദാസ് യമി, പി സുരേന്ദ്രന്, ബഷീര്‍ ഫൈസി ദേശമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.
Fact Check
രാഹുല്‍ ഗാന്ധി വീണ്ടും എം.പി; ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു
പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കെടുക്കാനാകും
രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു. ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കി. അപകീര്‍ത്തികേസില്‍ രാഹുലിനെ ശിക്ഷിച്ച സൂറത്ത് കോടതി വിധി നാലാം തീയതി സുപ്രീംകോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിലാണ് ലോക്സഭാ സെക്രട്ടറിയേറ്റിന്റെ നടപടി.
പാര്‍ലമെന്റംഗത്വം പുനഃസ്ഥാപിച്ചതോടെ ചൊവ്വാഴ്ച കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പങ്കെടുക്കാനാകും. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കു ലോക്സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറയും. അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്കിയ ഗൗരവ് ഗൊഗോയ്ക്കു ശേഷം രാഹുല്‍ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക.
137 ദിവസങ്ങള്‍ക്കു ശേഷമാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തുക. കുറ്റക്കാരനാണെന്ന വിധിക്കു സ്റ്റേ വന്നതോടെ, രാഹുല്‍ ഗാന്ധിക്കുള്ള അയോഗ്യത നീങ്ങിയിരുന്നു. എന്നാല്‍, ലോക്സഭാംഗത്വം റദ്ദാക്കിക്കൊണ്ടു ലോകസഭാ സെക്രട്ടേറിയറ്റ് നേരത്തെ വിജ്ഞാപനമിറക്കിയതിനാല്‍ ഇതു പുനഃസ്ഥാപിച്ചുള്ള വിജ്ഞാപനവും വേണ്ടതുണ്ട്. ഇത് വേഗത്തില്‍ വേണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് കോണ്‍ഗ്രസ് കത്ത് നല്‍കിയിരുന്നു.
എന്നാലിത് നേരിട്ട് സ്വീകരിക്കാതെ സ്പീക്കര്‍ ഓം ബിര്‍ല ഒഴിഞ്ഞു മാറിയിരുന്നു. സമയം അനുവദിക്കാതിരുന്നതോടെ, കോണ്‍ഗ്രസ് ലോകസ്സഭാ കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി കത്ത് ലോക്സഭാ സെക്രട്ടേറിയറ്റിനെ എല്പ്പിക്കുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് 23ലെ സുപ്രീംകോടതി ഉത്തരവു വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കി ലോകസഭാ സെക്രട്ടേറിയറ്റ് ഉത്തരവിറക്കിയത്.
Fact Check
കരിപ്പൂര്‍ വിമാനപകടത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം
2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്.
കരിപ്പൂര്‍ വിമാന അപകടം നടന്ന് ഇന്നേക്ക് മൂന്നാണ്ട് തികയുന്നു. സ്വന്തം ജീവന് പണയംവെച്ച് രക്ഷപ്രവര്‍ത്തനം നടത്തിയവര്‍ക്കുള്ള നന്ദി സൂചകമായി നെടിയിരുപ്പ് ഫാമിലി ഹെല്‍ത്ത് സെന്ററിന് അപകടത്തില്‍ മരിച്ചവരുടെ ആശ്രിതരും രക്ഷപെട്ടവരും ചേര്‍ന്ന് പുതിയ കെട്ടിടം നിര്‍മിച്ച് നല്‍കും. വിമാന അപകടം നടന്നതിന് പിന്നാലെ നിര്‍ത്തിവെച്ച വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കണമെങ്കില്‍ റണ്‍വേ നവീകരിക്കണം.
2020 ഓഗസ്റ്റ് 7ന് വൈകുന്നേരമാണ് രാജ്യത്തെ നടുക്കിയ വിമാന അപകടം ഉണ്ടായത്. റണ്‍വേക്ക് പുറത്ത് പോയി താഴ്ച്ചയിലേക്ക് വീണ എയര്‍ ഇന്ത്യ വിമാനം മൂന്നു കഷ്ണങ്ങളായി മാറി. 21 പേരാണ് അപകടത്തില്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊവിഡ് കാലത്ത് സ്വന്തം സുരക്ഷ പരിഗണിക്കാതെയാണ് നാട്ടുകാര്‍ രക്ഷപ്രവര്‍ത്തനം നടത്തിയത്. ഈ നാട്ടുകാര്‍ക്ക് ആദരവ് അര്‍പ്പിച്ചാണ് നെടിയിരിപ്പ് ഫാമിലി ഹെല്‍ത്ത് സെന്ററിന് പുതിയകെട്ടിടം നിര്‍മ്മിക്കാന്‍ വിമാന അപകടത്തില്‍ നിന്നും രക്ഷപെട്ടവരും മരിച്ചവരുടെ കുടുംബങ്ങളും തീരുമാനിച്ചത്. അപകടം നടന്നതിന് പിന്നാലെ വലിയ വിമാനങ്ങള്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു. റണ്‍വേ നവീകരിച്ചാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ ഇറക്കനാവൂ. റണ്‍വെയുടെ നീളം വര്‍ദ്ധിപ്പിക്കാനായി ഭൂമി ഏറ്റെടുക്കാനുളള നടപടികള്‍ ഉടന്‍ ആരംഭിക്കും.
Fact Check
മണിപ്പൂര്‍ കത്തുന്നു; വീടുകള്‍ക്ക് തീയിട്ടു, വെടിവെയപ്; സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരന് മരിച്ചു
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നു. ചെക്ക്ക്കോണ്‍ മേഖലയില്‍ വീടുകള്‍ തീയിട്ടു. ക്വക്തയില്‍ രാത്രിയിലും വെടിവെപ്പ് ഉണ്ടായി. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ഒരു പൊലീസുകാരന് കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
ഇംഫാല്‍ വെസ്റ്റില്‍ ആയുധങ്ങള്‍ കൊള്ളയടിക്കാന്‍ ശ്രമിച്ച 4 പേര് അറസ്റ്റിലായി. കേന്ദ്ര മന്ത്രി അമിത് ഷാ ഇന്ന് കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തും. മണിപ്പൂരിലെ കൂട്ട ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് 5 പൊലീസുകാര്‍ക്ക് കൂടി സസ്പെന്ഷന്. നിയമസഭാ സമ്മേളനം വിളിച്ചു കൂട്ടുന്നതിലെ കാലതാമസത്തിനെതിരെ സര്‍ക്കാരിനെ ബഹിഷ്ക്കരിക്കാന്‍ മെയ്തെയ് സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
-
india13 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
Environment17 hours agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്
-
india15 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
kerala3 days ago‘തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഐപിഎസ് വേണ്ട’; ബിജെപി സ്ഥാനാർഥി ആർ ശ്രീലേഖക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ

