Connect with us

kerala

കേരളത്തിൽ നിന്നുള്ള 1260 പേരുടെ ഹജ്ജ് യാത്ര അനിശ്ചിതത്വത്തിൽ

ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച അപ്പീല്‍ നല്‍കിയതോടെ ഈ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് ചെയ്യാന്‍ കാത്തു നിന്നവരുടെ കാര്യം സംശയത്തിലാണ്

Published

on

കേരളവുമായി ബന്ധപ്പെട്ട 12 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ക്വാട്ട അനുവദിച്ച ശേഷം യാത്ര റദ്ദാക്കിയതില്‍ ഡല്‍ഹി ഹൈക്കോടതി മരവിപ്പിച്ചെങ്കിലും ഇത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരുവിധ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തില്‍ യാത്രക്കൊരുങ്ങിയ 1260 പേരുടെ ഹജ്ജ് യാത്ര അവസാന നിമിഷത്തില്‍ അനിശ്വിതത്വത്തിലായി.

ഹൈക്കോടതിയുടെ അന്ത്യശാസനം നല്‍കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അതിനെതിരെ സുപ്രീംകോടതിയില്‍ വെള്ളിയാഴ്ച അപ്പീല്‍ നല്‍കിയതോടെ ഈ ഗ്രൂപ്പുകള്‍ വഴി ഹജ്ജ് ചെയ്യാന്‍ കാത്തു നിന്നവരുടെ കാര്യം സംശയത്തിലാണ്. ഹജ്ജ് ചെയ്യുന്നതിന് വേണ്ടി എല്ലാ ഒരുക്കങ്ങളും നടത്തിയ ഇത്രയും പേരുടെ യാത്ര മുടക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മനസിലാക്കിയ ഡല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് ചന്ദ്ര ധാരി സിങിന്റെ സിംഗിള്‍ ബെഞ്ചാണ് റദ്ദാക്കിയ ഉത്തരവ് മരവിപ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ​നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.

 

Continue Reading

kerala

‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍

Published

on

തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.

തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കാതിരുന്ന കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
‘പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഞാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. ഞാനങ്ങനെയുള്ള വാക്കുകളേ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഇത്തരത്തില്‍ കള്ളംപറയുക. ഒരു സര്‍ക്കാര്‍ ഔദ്യോഗികമായി കള്ളം പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് നോട്ടീസ് നല്‍കിയെന്ന് പറഞ്ഞു, അത് പച്ചക്കള്ളമാണ്. ഞാന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചുവെന്ന് പറഞ്ഞു, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളം പറഞ്ഞ് ജയിച്ചിട്ട് എന്ത് അര്‍ത്ഥമാണ് ഉള്ളത്.
Continue Reading

kerala

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി യുഡിഎഫ്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ സൗത്ത് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജിനയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് യുഡിഎഫിന്റെ കണ്ടെത്തല്‍. എളയാവൂര്‍ സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും വിജിനയ്ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിജിനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു വിജിനയുടെ വിശദീകരണം.

Continue Reading

Trending