Connect with us

News

ഇസ്രാഈല്‍ ആക്രമണത്തില്‍ ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ കൊല്ലപ്പെട്ടു

കുടുംബത്തോടൊപ്പം പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു

Published

on

ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സലാഹ് അല്‍ ബര്‍ദാവീല്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഖാന്‍ യൂനിസിലെ അല്‍ മവാസി മേഖലയിലെ ടെന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഭാര്യയും കൊല്ലപ്പെട്ടിട്ടുണ്ട്. കുടുംബത്തോടൊപ്പം പ്രാര്‍ഥന നിര്‍വഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു.

‘അദ്ദേഹത്തിന്റെയും, ഭാര്യയുടെയും രക്തസാക്ഷികളുടെയും രക്തം എന്നിവ വിമോചനത്തിന്റെയും സ്വാതന്ത്ര്യത്തിെന്റയും ഇന്ധനമായി നിലനില്‍ക്കും. ക്രിമിനല്‍ ശത്രുവിന് നമ്മുടെ നിശ്ചയദാര്‍ഢ്യത്തെയും ഇച്ഛയെയും തകര്‍ക്കാനാകില്ല’ -പ്രസ്താവനയില്‍ ഹമാസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ഏതാനും മണിക്കൂറുകളായി തെക്കന്‍ മേഖലയില്‍ ഖാന്‍ യൂനിസ് കേന്ദ്രീകരിച്ചായിരുന്നു ഇസ്രാഈല്‍ ആക്രമണം. ശനിയാഴ് 34 പേരാണ് ഗസ്സയില്‍ കൊല്ലപ്പെട്ടത്. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 49,747 ആയി ഉയര്‍ന്നു. 1,13,213 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

kerala

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്

ഇരുവരും ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിഞ്ഞു

Published

on

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ വിന്‍സി അലോഷ്യസ് നല്‍കിയ പരാതി ഒത്തുതീര്‍പ്പിലേക്ക്. വിഷയത്തില്‍ ഷൈന്‍ ടോം ചാക്കോ ഖേദം പ്രകടിപ്പിക്കുകയും തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിന്‍സി ഐസിസിയെ അറിയിക്കുകയും ചെയ്തു.

ഇരുവരും സിനിമയുമായി സഹകരിക്കുമെന്നും, തുടര്‍ന്ന് ചര്‍ച്ചക്ക് ശേഷം കൈ കൊടുത്ത് പിരിയുകയായിരുന്നു. ഐസിസി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും.

അതേസമയം, ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി കേസില്‍ തുടര്‍നടപടികള്‍ നീളും. താരത്തിനെതിരെ തെളിവുകള്‍ ഇല്ലാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ കാര്യമില്ലെന്നാണ് പൊലീസ് വിലയിരുത്തല്‍.

ലഹരി പരിശോധനാ ഫലം വരാന്‍ രണ്ടുമാസം കഴിയും. കസ്റ്റഡിയിലെടുത്ത ഫോണുകളുടെ ഫോറെന്‍സിക് പരിശോധന ഫലവും വൈകുമെന്നാണ് വിവരം. എപ്പോള്‍ വിളിച്ചാലും ഹാജരാകാമെന്ന് ഷൈന്‍ അറിയിച്ചതിനാല്‍ തിടുക്കം കാണിക്കേണ്ട എന്നാണ് പൊലീസിന്റെ തീരുമാനം.

Continue Reading

kerala

കോട്ടയത്ത് ഇരട്ടക്കൊല; വൃദ്ധദമ്പതികള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍

തിരുവാതുക്കല്‍ സ്വദേശി വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്.

Published

on

കോട്ടയത്ത് തിരുവാതുക്കലില്‍ വൃദ്ധദമ്പതികളെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവാതുക്കല്‍ സ്വദേശി വിജയകുമാര്‍, ഭാര്യ മീര എന്നിവരാണ് മരിച്ചത്.രക്തം വാര്‍ന്ന നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടത്.

വീട്ടുജോലിക്കാരിയാണ് ഇരുവരെയും മരിച്ച നിലയില്‍ ആദ്യം കാണുന്നത്. ഉടന്‍ തന്നെ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തിയാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.

രണ്ട് ഇടങ്ങളിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മുഖത്തും തലയിലും ആഴത്തിലുള്ള മുറിവുകളുണ്ട്. ഇരുവരുടെയും മുഖങ്ങള്‍ വികൃതയായ നിലയാണ് കണ്ടെത്തിയതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ പറഞ്ഞു. അമ്മക്കല്ലും കൊടുവാളും വീട്ടിനുള്ളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ മകള്‍ അമേരിക്കയിലാണ്. പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായി വിവരം.

Continue Reading

kerala

കുതിച്ചുകയറി സ്വര്‍ണവില; പവന് 2200 രൂപ വര്‍ധിച്ചു

സ്വര്‍ണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 2200 രൂപ വര്‍ധനിച്ച് 74,320 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 275 രൂപയുടെ വര്‍ധിച്ച് 9290 രൂപയായി ഉയര്‍ന്നു. ലോക വിപണിയിലും സ്വര്‍ണവിലയില്‍ വന്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. ഈ രീതിയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ സ്വര്‍ണവില ലക്ഷം തൊടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അനുമാനം.

സ്‌പോട്ട് ഗോള്‍ഡിന്റെ വില ഔണ്‍സിന് 3400 ഡോളറും കടന്നു. 2.7 ശതമാനം നേട്ടത്തോടെ സ്‌പോട്ട് ഗോള്‍ഡിന്റെ വില 3,417.62 ഡോളറായി. യു.എസിന്റെ ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും ഉയരുകയാണ്. 2.9 ശതമാനം നേട്ടത്തോടെ 3,425.30 ഡോളറായാണ് വില ഉയര്‍ന്നത്.

Continue Reading

Trending