kerala
മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന് കുരങ്ങിനെ മയക്കുവെടി വെക്കില്ല; സാവകാശം പിടികൂടാമെന്ന് മൃഗശാല അധികൃതര്‍
കുരങ്ങിന് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് അത് ഉപേക്ഷിച്ചത്
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാന് കുരങ്ങിനെ കണ്ടെത്തി മയക്കുവെടി വെക്കില്ലെന്ന് വെറ്ററിനറി ഡോക്ടര്‍ ജേക്കബ് അലക്സാണ്ടര്‍. മയക്കുവെടി വെക്കാന്‍ ആദ്യം പദ്ധതി ഉണ്ടായിരുന്നു. എന്നാല്‍ കുരങ്ങിന് കൂടുതല്‍ അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യത ഉള്ളത് കൊണ്ടാണ് അത് ഉപേക്ഷിച്ചത്. നിലവില്‍ മയക്കുവെടി വെക്കേണ്ട സാഹചര്യമില്ലെന്നും വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു.
കൂടുതല്‍ ശല്യം ചെയ്യാതെ സാവകാശം കുരങ്ങിനെ പിടികൂടാനാണ് തീരുമാനമെന്ന് മൃഗശാല സൂപ്രണ്ട് പ്രതികരിച്ചു. മൃഗശാലയിലെ തന്നെ ഒരു മരത്തിന്റെ ചില്ലയിലാണ് ഇപ്പോള്‍ കുരങ്ങുള്ളത്. കുരങ്ങ് അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയതായെത്തിച്ച ഹനുമാന് കുരങ്ങാണ് ഇന്നലെ കൂടിന് പുറത്ത് ചാടിയത്. കൂട് തുറന്ന് പരീക്ഷണം നടത്തിയപ്പോഴാണ് കുരങ്ങ് ചാടിപ്പോയത്. തിരുപ്പതിയില്‍ നിന്നാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് ഹനുമാന് കുരങ്ങിനെ എത്തിച്ചത്.
kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഇടിഞ്ഞു
ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി
കൊച്ചി: കേരളത്തില്‍ വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് (916) സ്വര്‍ണത്തിന്റെ വില 11,930 രൂപയായി. പവന്റെ വിലയില്‍ 400 രൂപയുടെ കുറവുണ്ടായി. നിലവില്‍ ഒരു പവന് സ്വര്‍ണത്തിന് 95,440 രൂപയാണ് വില. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ മാറ്റങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു.
ഇതോടെ ഈ മാസത്തെ ഉയര്‍ന്ന നിരക്കായ ഗ്രാമിന് 11,980 രൂപയിലും പവന് 95,840 രൂപയിലും സ്വര്‍ണവില എത്തിയിരുന്നു. എന്നാല്‍ പിന്നീട് വില ഇടിയുകയായിരുന്നു അതേസമയം, ആഗോളവിപണിയിലും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ട്രോയ് ഔണ്‍സിന് ഒമ്പത് ഡോളറിന്റെ കുറവാണ് ഉണ്ടായത്.
4,205 ഡോളറില്‍ വ്യാപാരം ആരംഭിച്ച സ്വര്‍ണം പിന്നീട് 4,198 ഡോളറിലേക്ക് താഴ്ന്നു. ഇതേസമയം, വരും ദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ നിലനില്‍ക്കുന്നത്. ഈ മാസം ഫെഡറല്‍ റിസര്‍വ് വായ്പ പലിശനിരക്കുകള്‍ കുറയ്ക്കുമെന്നാണ് സൂചന. ഇതിന്റെ പശ്ചാത്തലത്തില്‍ ഡോളര്‍ ഇന്‍ഡക്സില്‍ ഇടിവ് അനുഭവപ്പെടുന്നുണ്ട്. ഇതിന് അനുപാതികമായി സ്വര്‍ണവിലയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെന്നും വില വീണ്ടും ഉയരാന്‍ സാധ്യതയുണ്ടെന്നും വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
kerala
ഇടുക്കിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍
മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്.
ഇടുക്കി: അടിമാലിയില്‍ വിദേശമദ്യവുമായി എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്സൈസ് പിടിച്ചെടുത്തു.
മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ള; വന്‍തോക്കുകള്‍ക്കും പങ്കെന്ന് ഹൈക്കോടതി
പ്രതികളും ഉന്നതപദവിയില്‍ ഇരിക്കുന്നവരും ഗൂഢാലോചന നടത്തി
കൊച്ചി: ശബരിമല സ്വര്‍ണ്ണ കൊള്ളയുമായി വന്‍തോക്കുകള്‍ക്ക് ബന്ധമുണ്ടന്നും ഇവരുടെ പങ്കും അന്വേഷിക്കണമെന്നും ഹൈക്കോടതി. കേസിലെ ഒന്നാം പ്രതി യായ ഉണ്ണിക്കൃഷ്ണന് പോറ്റിയെ നിയന്ത്രിച്ച ഉന്നതരിലേക്ക് അന്വേഷണം നീളണമെന്നും പ്രത്യേക അന്വേഷണ സംഘത്തിന് (എസ്ഐടി) ഹൈക്കോടതി വ്യക്തമായ നിര്‍ദ്ദേശം നല്കി. ഇതുവരെ പ്രതികളല്ലാത്ത വന്‍തോക്കുകളുടെ സഹായമില്ലാതെ ഇത്ര വലിയ കൊള്ള നടക്കില്ലെന്നും അന്വേഷണം എത്രയും വേഗം അവരിലേക്ക് നീങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പട്ടു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നാലാം പ്രതിയായ എസ്. ജയശ്രീയുടെയും ആറാം പ്രതിയായ എസ്. ശ്രീകുമാറിന്റെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി കൊണ്ടുള്ള ഉത്തരവിലാണ് കോടതി നിര്‍ദേശം.
വന്‍തോക്കുകളിലേക്ക് അന്വേഷണം പോകട്ടെ, എന്തിനാണ് മടിച്ചു നില്‍ക്കുന്നത്. ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധപ്പെട്ട വന്‍ തോക്കുകള്‍ പുറത്തുവരാനുണ്ട്. എസ്.ഐ.ടിക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി. ഒരാളെയും വിട്ടുകളയരുത് എല്ലാവരിലേക്കും അന്വേഷണം പോകണം. ഉണ്ണി കൃഷ്ണന് പോറ്റിക്ക് ശബരിമലയില്‍ വലിയ സ്വാധീനമുണ്ടായിരുന്നു. ഉണ്ണികൃഷ്ണന് പോറ്റി വലിയൊരു പ്രഭാവലയം സൃഷ്ടിച്ച് അനിയന്ത്രിത
മായ സ്വാതന്ത്ര്യത്തോടെ വിലസുകയായിരുന്നു. യഥാര്‍ത്ഥ സ്പോണ്സര് ആരെന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു. കൊള്ള്ക്കു പിന്നിലെ വ
ന് ഗൂഢാലോചനയും എസ്ഐടി അന്വേഷിക്കണം. പ്രതികളും ശബരിമലയുടെ ഭരണനിര്‍വഹണവുമായി ബന്ധപ്പെട്ട് ഉന്നത പദവിയിലിരിക്കുന്നവരും ചേര്‍ന്നുള്ള ഗൂഢാലോചന നടന്നെന്ന് പ്രോസിക്യൂഷന് രേഖകളില്‍നിന്നു വ്യക്തമാണ്. ഉണ്ണിക്കൃഷ്ണന് പോറ്റി ശബരിമല ക്ഷേത്രത്തിന്റെ പൂജാരിയോ സഹ പുജാരിയോ അല്ല. എന്നാല്‍ ഒരു സ്ഥാനവുമില്ലാതെ ഉന്നത അധികൃതരുടെ അനുഗ്രഹാശിസ്സോടെ സന്നിധാനത്തെ കാര്യങ്ങളില്‍ ഇടപെടുന്നത് തുടരുകയായിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണ്. പവിത്രമായ ശബരിമല സന്നിധാനത്ത് ഇങ്ങനെയൊരു ക്രമക്കേട് നടന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കോടതി പറഞ്ഞു.
-
kerala2 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
News3 days ago1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന് പ്രദേശങ്ങളില്‍ നിന്നും ഇസ്രാഈല്‍ പിന്‍വാങ്ങണം’; പ്രമേയം പാസാക്കി യുഎന്‍
-
kerala19 hours agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala2 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
GULF2 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
india3 days agoവഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷന്; സമയം ദീര്‍ഘിപ്പിക്കണം, മുസിലിംലീഗ് എംപിമാര്‍ വീണ്ടും കേന്ദ്രമന്ത്രിയെ സമീപിച്ചു
-
india2 days agoമദ്യം വാങ്ങാന്‍ പണം നിഷേധിച്ചതിനെ തുടര്‍ന്ന് അമ്മയെ തീകൊളുത്തിയ മകന് അറസ്റ്റില്‍
-
Sports2 days agoട്വന്റി20 ക്രിക്കറ്റിലേക്ക് രോഹിത് ശര്‍മ്മയുടെ തിരിച്ചുവരവ്; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍

