പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങിനെ പാര്‍ട്ടിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി കോണ്‍ഗ്രസ്.

മുന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ നവജ്യോത് സിങ് സിദു പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായത്. സിദ്ദുവും ഹര്‍ഭജനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഹര്‍ഭജന്റെ രാഷ്ട്രീയ പ്രവേ ശനത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് ചര്‍ച്ച. ഒരുപാട് സാധ്യതകള്‍ നിറഞ്ഞുനില്‍ക്കുന്ന ചിത്രം, മിന്നും താരമായ ഭാജിക്കൊപ്പം’ എന്ന അടിക്കുറിപ്പോടെയാണ് സിദ്ദു ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്. കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബില്‍ 2022 ലാണ് വോട്ടെടുപ്പ്,