Connect with us

News

ഹരിണി അമരസൂര്യ ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റു

ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായാണ് ഹരിണി അമരസൂര്യ.

Published

on

ശ്രീലങ്കന്‍ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ ചുമതലയേറ്റു. ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയായാണ് ഹരിണി അമരസൂര്യ. എന്‍പിപി എംപിയായ ഹരിണി അധ്യാപികയും സാമൂഹികപ്രവര്‍ത്തകയുമാണ്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ഹരിണി. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി അനുര കുമാര ദിസനായകെ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് പ്രധാനമന്ത്രിയായി ഹരിണി ചുമതലയേറ്റത്. അനുര കുമാര ദിസനായകെ പ്രസിഡന്റായതിന് പിന്നാലെ ദിനേശ് ഗുണവര്‍ധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.

അഴിമതിക്കെതിരെ പോരാടുമെന്നും സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രാജ്യത്തെ സംരക്ഷിക്കുമെന്നും അനുര സത്യപ്രതിജ്ഞ ചെയ്തിരുന്നു. രാജ്യത്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുസ്ഥിര സര്‍ക്കാരിനെ കെട്ടിപ്പൊക്കുംമെന്നും അനുര പഞ്ഞു. നൂറ്റാണ്ടുകളായി ശ്രീലങ്കന്‍ ജനത കണ്ട സ്വപ്നം യാഥാര്‍ത്ഥ്യമായിരിക്കുകയാണെന്ന് അനുര എക്‌സില്‍ കുറിച്ചിരുന്നു. അനുരയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും രംഗത്തെത്തി.

ഞായറാഴ്ചയാണ് ശ്രീലങ്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നത്. ദിസനായകെ ആദ്യഘട്ടത്തില്‍ 42.3 ശതമാനം വോട്ടും സജിത് പ്രേമദാസ 32.7 ശതമാനം വോട്ടുമാണ് നേടിയത്. സ്വതന്ത്രനായി മത്സരിച്ച റനില്‍ വിക്രമസിംഗെയ്ക്ക് 17.27 ശതമാനം വോട്ട് മാത്രമാണ് നേടാനായത്. ഇതോടെ റനില്‍ പുറത്തായി. തുടര്‍ന്ന് ശ്രീലങ്കയുടെ ചരിത്രത്തിലാദ്യമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ നടന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഭൂട്ടാന്‍ കാര്‍ കടത്ത്: നടന്‍ അമിത് ചക്കാലക്കലിന് ഇ.ഡി നോട്ടീസ്

ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം.

Published

on

കൊച്ചി: ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടന്‍ അമിത് ചക്കാലക്കല്‍ അടക്കമുള്ളവര്‍ക്ക് നോട്ടീസ് നല്‍കി. ദുല്‍ഖര്‍ സല്‍മാനെയും നോട്ടീസ് നല്‍കി വിളിപ്പിക്കാനാണ് നീക്കം. നേരത്തെ കേസുമായി ബന്ധപ്പെട്ട് മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ ഇ.ഡി പരിശോധിച്ചിരുന്നു.

കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ പരിശോധനക്ക് പിന്നാലെയായിരുന്നു ഇ.ഡി റെയ്ഡ്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ ഇ.ഡിയുടെ അന്വേഷണം. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാര്‍, കച്ചവടക്കാര്‍, വാഹനം വാങ്ങിയവര്‍ എന്നിവരെ കേന്ദ്രീകരിച്ച് കാര്‍ കള്ളക്കടത്ത് കേസിലെ കള്ളപ്പണ ഇടപാടാണ് ഇ.ഡി പരിശോധിക്കുന്നത്.

വാഹന കടത്തില്‍ ഫെമ നിയമത്തിന്റെ മൂന്ന്, നാല്, എട്ട് വകുപ്പുകളുടെ ലംഘനം കണ്ടെത്തിയതായി നേരത്തെ ഇ.ഡി അധികൃതര്‍ അറിയിച്ചിരുന്നു. ഭൂട്ടാനില്‍നിന്ന് സൈന്യം ഉപേക്ഷിച്ച 200ഓളം ആഡംബര വാഹനങ്ങള്‍ കേരളമടക്കം ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് കടത്തിയെന്ന വിവരത്തെത്തുടര്‍ന്നാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം ‘ഓപറേഷന്‍ നുംഖോര്‍’ എന്ന പേരില്‍ വ്യാപക പരിശോധന നടത്തിയത്.

Continue Reading

india

ഭീകരാക്രമണത്തിനിടെ മോദി ഭൂട്ടാനില്‍ പോയത് അദാനിക്കുവേണ്ടി; ആഞ്ഞടിച്ച് പ്രിയങ്ക് ഖാര്‍ഗെ

ഡല്‍ഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട അദാനിക്കുവേണ്ടി കരാര്‍ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാര്‍ഗെയുടെ വിമര്‍ശനം.

Published

on

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന്റെ നടുക്കം മാറുംമുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭൂട്ടാന്‍ സന്ദര്‍ശനം നടത്തിയതിനെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക് ഖാര്‍ഗെ. ഡല്‍ഹിയിലെ സുരക്ഷാ പ്രതിസന്ധിക്കിടെ പ്രധാനമന്ത്രിയുടെ പ്രധാന അജണ്ട അദാനിക്കുവേണ്ടി കരാര്‍ ഉറപ്പാക്കുകയിരുന്നുവെന്നാണ് ഖാര്‍ഗെയുടെ വിമര്‍ശനം. ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം സ്‌ഫോടനം നടന്നതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ യാത്ര നടന്നത്.

‘ഡല്‍ഹിയിലെ ഭീകരാക്രമണ പ്രതിസന്ധിക്കിടയില്‍ പ്രധാനമന്ത്രി മോദി എന്തിനാണ് ഭൂട്ടാനിലേക്ക് പറന്നത്? അതിന്റെ ഉത്തരം ലളിതമാണ്. തന്റെ പ്രിയ സുഹൃത്ത് അദാനിക്കു വേണ്ടി ഒരു കരാര്‍ ഉറപ്പാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കര്‍ത്തവ്യം,’ ഖാര്‍ഗെ വിമര്‍ശിച്ചു. ഭൂട്ടാന്‍ സന്ദര്‍ശനത്തിനിടെ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട പ്രധാന കരാര്‍ ഒപ്പുവെച്ച വിവരവും ഖാര്‍ഗെ പങ്കുവെച്ചു. അദാനി പവറും ഡ്രുക്ക് ഗ്രീന്‍ പവറുമായി ചേര്‍ന്ന് 6,000 കോടി രൂപയുടെ ഒരു ജലവൈദ്യുത പദ്ധതിക്ക് ഭൂട്ടാനില്‍ തുടക്കമിടാനുള്ള കരാറിലാണ് ഒപ്പുവെച്ചത്.

Continue Reading

Film

RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല; രാജമൗലിയെ പ്രശംസിച്ച് ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ്

പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

Published

on

ഹോളിവുഡ് താരം ജെസി ഐസന്‍ബെര്‍ഗ് എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ റാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ അഭിനയിച്ച RRR ചിത്രത്തെ പുകഴ്ത്തി. ‘RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ല” എന്നാണ് താരം പറഞ്ഞത്.

തന്റെ പുതിയ ചിത്രം ‘നൗ യു സീ മീ: നൗ യു ഡോണ്ട്’ എന്നതിന്റെ പ്രമോഷന്റെ ഭാഗമായി ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ജെസി ഐസന്‍ബെര്‍ഗ് രാജമൗലിയെയും ചിത്രത്തെയും കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

‘അവിശ്വസനീയമായ മേക്കിങ്ങാണ് RRR ന്റെത്. ഹോളിവുഡിന്റെയും ഇന്ത്യന്‍ സിനിമയുടെയും ശൈലിയുടെ അതുല്യമായ സംയോജനമാണ് ആ ചിത്രം. RRR കാണാത്ത അമേരിക്കക്കാര്‍ ഇല്ലെന്നതാണ് എന്റെ വിശ്വാസം,” – ജെസി ഐസന്‍ബെര്‍ഗ് പറഞ്ഞു.

താന്‍ ഇതുവരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല എങ്കിലും നേപ്പാളില്‍ എത്തിയിട്ടുണ്ടെന്നും, നേപ്പാളിന് ഇന്ത്യയോട് സാമ്യമുണ്ടെന്ന് തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

രാജമൗലിയുടെ മുമ്പത്തെ ഹിറ്റ് ചിത്രങ്ങളായ ബാഹുബലി 1, 2 എന്നിവ ഇന്ത്യന്‍ സിനിമയുടെ പുതിയ ചരിത്രം രചിച്ചതാണ്. എന്നാല്‍ RRR അതിനെ മറികടന്ന് ലോകമൊട്ടാകെ ഇന്ത്യന്‍ സിനിമയുടെ മാനം ഉയര്‍ത്തിയ ചിത്രമായി മാറി. ജെയിംസ് കാമറൂണ്‍, സ്റ്റീഫന്‍ സ്പില്‍ബെര്‍ഗ്, ക്രിസ് ഹെംസ്വര്‍ത്ത് തുടങ്ങിയ ഹോളിവുഡ് പ്രതിഭകളും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

ഇതിനിടെ, രാജമൗലി ഇപ്പോള്‍ മഹേഷ് ബാബു നായകനായും പൃഥ്വിരാജ് സുകുമാരന്‍ വില്ലനായും എത്തുന്ന പുതിയ ചിത്രത്തിന്റെ ഒരുക്കങ്ങളിലാണ്. അതേസമയം, ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളും ചേര്‍ത്ത ‘ദി എപ്പിക്ക്’ തിയറ്ററുകളില്‍ ആവേശം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

 

Continue Reading

Trending