തൃശൂർ: തൃശൂർ വാടാനപള്ളി താലൂക്കിൽ ഇന്ന് ഹർത്താൽ. രാവിലെ ആറിന് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറ് വരെയാണ്. പ്രദേശത്ത് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ സമരം ചെയ്ത നാട്ടുകാരെ പൊലീസ് അറസ്റ്റു ചെയ്തതിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയ കക്ഷികളാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്.