News
ഖുർആന്‍ കാലിഗ്രഫിയിൽ വിസ്മയം തീർത്ത് ഹാജറ ബിൻത് മുസ്‌തഫ
വിശുദ്ധ ഖുർആന്‍ സൂക്തങ്ങൾ മുഴുവനും അതിമനോഹരമായി കാലിഗ്രഫിയിൽ സ്വന്തം കൈപ്പടയില്‍ എഴുതി വിസ്മയം തീർത്തിരിക്കുകയാണ് കോഡൂർ വലിയാട് സ്വദേശിനിയായ ഹാജറ.അറബിക് കാലിഗ്രഫിയിൽ പുതുപാതകൾ തേടി വേറിട്ട വഴികളിലൂടെ സഞ്ചരിക്കുകയാണ് ഈ കുടുംബിനി. ഇങ്ങനെയൊരു സ്വപ്ന നേട്ടം കൈവരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ഹാജറ പറയുന്നു. ഏകദേശം ഒരു വർഷം കൊണ്ടാണ് ഇത്തരമൊരു നേട്ടത്തിലേക്ക് ഹാജറ നടന്നു നീങ്ങിയത്. ഭർത്താവ് കുവൈത്ത് കെഎംസിസി മലപ്പുറം മണ്ഡലം വൈസ് പ്രസിഡണ്ട് അല്ലക്കാട്ട് അബ്ദുൽ നാസർ,പിതാവ് ചെമ്മാട് എട്ടുവീട്ടിൽ മുഹമ്മദ് മുസ്തഫ, മാതാവ് അസ്മാബി അരിമ്പ്ര, ഉസ്‌താദ് കട്ടി ശംസുദ്ധീൻ മുസ്‌ലിയാർ തുടങ്ങിയവരുടെ പ്രോത്സാഹനം ഈ വലിയ സദുദ്യമത്തിനു കൂടുതൽ ഊർജം പകർന്നു. ഭർതൃ മാതാവ് ഫാത്തിമ, മക്കളായ ഖാലിദ് വാഫി,വഫിയ ഫാത്തിമ, വഫ ഫാത്തിമ എന്നിവർ നിറഞ്ഞ പിന്തുണയോടെ കൂടെ നിന്നതും ഈ നേട്ടത്തിന് വലിയ പ്രചോദനമായി.

വിശുദ്ധ ഖുർആൻ വചനങ്ങൾ,പ്രവാചക വചനങ്ങൾ,അറബിപ്പേരുകൾ എന്നിവ ആകർഷകവും വ്യത്യസ്തവുമായ രൂപങ്ങളിലും രീതികളിലും വരക്കുന്ന ഇവരുടെ സർഗമികവിൽ വിരിയുന്നത് ആരെയും അതിശയിപ്പിക്കുന്നതാണ്.സ്വയം പ്രായത്നത്തിലൂടെ നേടിയെടുത്ത തന്റെ കഴിവിലൂടെ വൈവിധ്യവും ആകർഷണീയവുമായ നിരവധി കാലിഗ്രഫികളാണ് ഇതിനോടകം ഹാജറ പൂർത്തീകരിച്ചത്.
അഫ്ളലുലമക്കു ശേഷം കുടുംബ ജീവിതത്തിലേക്ക് വന്ന ഹാജറ വീട്ടുകാര്യങ്ങളിൽ മുഴുകി മുന്നോട്ട് നീങ്ങുമ്പോഴാണ് അവിചാരിതമായി സ്വന്തം സിദ്ധിയെ തിരിച്ചറിഞ്ഞത്.കൗതുകത്തോടെ തുടങ്ങിയതാണെങ്കിലും വീട്ടുകാർ പ്രോത്സാഹിപ്പിച്ചപ്പോൾ തന്റെ കഴിവിനെ ഗൗരവമായി കൊണ്ടുപോകാൻ തന്നെയാണ് തീരുമാനം.ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീട്ടുചുമരിലുമൊക്കെ ഹാജറയുടെ മനോഹരമായ കൈയെഴുത്തുകൾ നിറഞ്ഞ് തുടങ്ങിയിട്ടുണ്ട്.ക്ഷമയും സമയ ബന്ധിതമായ പരിശ്രമവും വേണ്ടുവോളം ആവശ്യമുള്ള മേഖലയാണ് അറബി കലിഗ്രഫിയെന്ന് ഹാജറ പറയുന്നു.
കാലിഗ്രഫിയോടൊപ്പം തന്നെ ഖുർആൻ പഠനവും അധ്യാപനവുമായി സജീവമാണിന്ന്. കാലിഗ്രഫിയുടെ യഥാര്‍ത്ഥ അടിത്തറ വിശുദ്ധ ഖുര്‍ആനിനോട് ചേര്‍ന്ന് നില്‍ക്കുന്ന ആത്മീയ തലം തന്നെയാണ് അവർ പറയുന്നു.വേങ്ങരയിൽ ശംസുദ്ധീൻ മുസ്‌ലിയാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മഅ്ഹദ് ദാറുൽ ഖുർആൻ സ്ഥാപനത്തിൽ നിന്നാണ് ഖുർആൻ തജ്‌വീദ് പഠിച്ചത്. അതേ സ്ഥാപനത്തിൽ അധ്യാപികയായയും പ്രവർത്തിക്കുന്നു.സമസ്‌ത മുശാവറ അംഗം അബ്‌ദുറഹ്‌മാൻ ഫൈസി അരിപ്ര,വലിയാട് മഹല്ല് ഖത്തീബ് അബ്ദുൽ ജലീൽ ബാഖവി പൊടിയാട്, അബ്ദുറഹൂഫ് ഫൈസി കാച്ചിനിക്കാട് എന്നിവരുടെ നേതൃത്യത്തിലാണ് അറബിക് കാലിഗ്രഫിയിൽ തയ്യാറാക്കിയ ഖുർആൻ പരിശോധനക്ക് വിധേയമാക്കിയത്. തന്റെ കൈയ്യെഴുത്തുകൊണ്ടു മനോഹരമാക്കിയ വിശുദ്ധ ഖുർആന്‍ കാലിഗ്രഫി കഴിഞ്ഞ ദിവസം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾക്ക് മുന്നിൽ സമർപ്പിച്ചിരുന്നു.
ലോകത്ത് ശ്രദ്ധയാകര്‍ഷിക്കപ്പെട്ട പ്രധാന കലാവിഷകാരമായ കാലിഗ്രാഫി ജനകീയമായി മുന്നേറുന്നതും പുതുതലമുറയിൽ പലരും ഈ രംഗത്തേക്ക് കടന്നുവരുന്നതും ഏറെ സന്തോഷകരമാണ്.ഇനിയും മികച്ച രീതിയിലുള്ള സർഗസൃഷ്ടികൾ വരച്ച് കാലിഗ്രഫി രചനയിൽ വിസ്മയം തീർക്കാനുള്ള പണിപ്പുരയിലാണ് കുടുംബിനികൂടിയായ ഹാജറ.
kerala
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി
ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.
india
പോക്‌സോ കേസ്; ബിജെപി നേതാവ് ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി
ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ കേസില്‍ കര്‍ണാടക മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ് യെദ്യൂരപ്പക്ക് സമന്‍സ് അയച്ച് പ്രത്യേക കോടതി. ഡിസംബര്‍ രണ്ടിന് കേസ് പരിഗണിക്കുമ്പോള്‍ പ്രതികള്‍ ഹാജരാവണമെന്നാണ് സമന്‍സ്. കേസില്‍ യെദ്യൂരപ്പയെ കൂടാതെ അരുണ്‍ വൈ.എം, രുദ്രേഷ് മരുളസിദ്ധയ്യ, ജി. മാരിസ്വാമി എന്നിവരാണ് മറ്റ് പ്രതികള്‍.
ബംഗളൂരു സദാശിവനഗര്‍ പൊലീസാണ് അതിജീവിതയുടെ അമ്മ നല്‍കിയ പരാതിയില്‍ യെദ്യൂരപ്പയുടെ പേരില്‍ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തത്. 17 വയസുള്ള തന്റെ മകളെ യെദ്യൂരപ്പ വീട്ടില്‍ വെച്ച് ലൈംഗികമായി ഉപദ്രവിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെ പരാതി. അന്വേഷണം പിന്നീട് സര്‍ക്കാര്‍ സിഐഡിക്ക് കൈമാറി. കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി യെദ്യൂരപ്പയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത് ചോദ്യം ചെയ്ത് യെദ്യൂരപ്പ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍, കേസ് റദ്ദാക്കണമെന്ന യെദ്യൂരപ്പയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
കേസില്‍ യെദ്യൂരപ്പ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചിരുന്നു. കേസിന്റെ വിചാരണയില്‍ അത്യാവശ്യമല്ലെങ്കില്‍ നേരിട്ട് ഹാജരാകാന്‍ യെദ്യൂരപ്പയെ നിര്‍ബന്ധിക്കരുതെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എം.ഐ അരുണിന്റെ സിംഗിള്‍ ബെഞ്ചിന്റെയായിരുന്നു വിധി. ഹൈക്കോടതി വിധിക്ക് പിന്നാലെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ അശോക് നായിക് അതിവേഗ കോടതിയെ സമീപിക്കുകയായിരുന്നു.
kerala
വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി
വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.
വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.
2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.
ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.
-
india1 day agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News1 day agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india5 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala1 day agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala2 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്
-
india1 day agoഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം

