ഹൈദരാബാദ്: ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം(ആര്‍ജിഐഎ) സേവന മികവിന്റെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. സേവനമികവിനുള്ള പുരസ്‌കാരം എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ (എസിഐ) ഡയറക്ടര്‍ ആന്‍ഗെല ഗിറ്റന്‍സ്, എയര്‍പോര്‍ട്‌സ് കമ്പനി സൗത്ത് ആഫ്രിക്കയുടെ സിഇഒ ബോങ്കാനി മാസികോ, എന്നിവരില്‍ നിന്നും ജിഎംആര്‍ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് സിഇഒ എസ് ജി കെ കിഷോര്‍ ഏറ്റുവാങ്ങി. മൗറീഷ്യസിലെ പോര്‍ട്ട് ലൂയിസില്‍ കഴിഞ്ഞ ചൊവ്വാഴ്ച നടന്ന 27-ാമത് എസിഐയുടെ ലോക വാര്‍ഷിക പൊതു സമ്മേളനത്തിലാണ് പുരസ്‌കാരം നല്‍കിയത്.