kerala

കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാന്‍ അല്ലെ.. മാമാ;… കേരള പൊലീസിന്റെ ഓണാശംസയില്‍ പരിഹാസ കമന്റുകളുടെ കൂമ്പാരം

By webdesk18

September 04, 2025

കേരള പൊലീസിന്റെ ഓണാശംസ നേര്‍ന്നുകൊണ്ടുള്ള ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ പരിഹാസ കമന്റുകടെ കൂമ്പാരം. എന്ത് ആവശ്യമുണ്ടെങ്കിലും 112ല്‍ വിളിക്കാനാണ് വീഡിയോയില്‍ മാവേലി പറയുന്നത്. ‘സഹായത്തിന് വിളിച്ചോണം’ എന്ന ക്യാപ്ഷനില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് കുന്നംകുളം കസ്റ്റഡി മര്‍ദനം ഓര്‍മിപ്പിച്ച് പ്രതിഷേധം പരിഹാസരൂപത്തില്‍ നിറയുന്നത്.

‘എന്തിന് സിസിടിവി ഇല്ലാത്ത സ്ഥലത്തിട്ട് ഇടിക്കാനാണോ?’ എന്നാണ് ഒരു കമന്റ് , ‘സ്റ്റഷനില്‍ കൊണ്ടുപോയി ചെവി ഇടിച്ച് പൊട്ടിക്കാനാണോ?’ ”എന്നിട്ട് കൊണ്ടുപോയി കൂമ്പിനിട്ടു ഇടിക്കാന്‍ അല്ലെ.. മാമാ…നിങ്ങള്‍ക് ഇടിച്ച് പഠിക്കാന്‍ ആരെയെങ്കിലും കിട്ടണം… അതിനാണ് ഈ സോപ്പിടല്‍, ‘ തുടങ്ങി വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം നിരവധി കമന്റുകളാണ് വന്നത്.