കുവൈത് സിറ്റി: കുവൈറ്റ് ഇന്ത്യന്‍ ലേണേഴ്‌സ് അക്കാദമി അധ്യാപിക ഖദീജ ജസീല ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തില്‍ നിര്യാതയായി. 31 വയസായിരുന്നു. കുവൈത്തിലെ ഫര്‍വാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

കോഴിക്കോട് അത്തോളി, കൊങ്ങന്നൂര്‍ വലിയാറമ്പത്ത് സബീഹാണ് ഭര്‍ത്താവ്. വട്ടോളി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ഉസ്മാന്‍ മാഷിന്റെയും മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്മാന്റെയും മകളാണ്. എട്ടും ആറും വയസ്സായ രണ്ട് മക്കളുണ്ട്.