Connect with us

kerala

വോട്ടെണ്ണല്‍; കോവിഡ് ജാഗ്രത പുലര്‍ത്തണം, ഒത്തുചേരലുകള്‍ പാടില്ലെന്ന് മുസ്‌ലിംലീഗ്

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും നാളെ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനങ്ങളോ മറ്റു ഒത്തു ചേരലുകളോ നടത്തരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

Published

on

കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും നാളെ തെരഞ്ഞെടുപ്പ് ഫലം വരുന്ന സാഹചര്യത്തില്‍ ആഹ്ലാദ പ്രകടനങ്ങളോ മറ്റു ഒത്തു ചേരലുകളോ നടത്തരുതെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു . വാരാന്ത്യ ലോക്ഡൗണ്‍ , നിരോധനാജ്ഞ തുടങ്ങി അധികൃതര്‍ നടപ്പില്‍ വരുത്തിയിട്ടുള്ള എല്ലാ നിയന്ത്രണങ്ങളുമായും ആത്മാര്‍ത്ഥമായി സഹകരിക്കേണ്ടത് നാടിന്റെയും ജനങ്ങളുടെയും ആരോഗ്യത്തിനും സുരക്ഷക്കും അനിവാര്യമാണ് . കോവിഡിന്റെ രണ്ടാം തരംഗം അതീവ ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളത് . ഇതിനെതിരായ പ്രതിരോധത്തില്‍ ഓരോ വ്യക്തിയും കുടുംബവും സമര്‍പ്പണ സന്നദ്ധരാവണം . അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയും വേണം . തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തെ തുടര്‍ന്നുള്ള ആഹ്ലാദവും അഭിപ്രായങ്ങളും കൃതജ്ഞതയുമെല്ലാം സോഷ്യല്‍ മീഡിയയും മറ്റു വാര്‍ത്താവിനിമയ മാധ്യമങ്ങളും വഴി പ്രകടിപ്പിക്കണം . സൈബര്‍ ഇടങ്ങളിലും അങ്ങേയറ്റം സൂക്ഷ്മത പുലര്‍ത്തണം . ആരുടെയും വ്യക്തിത്വത്തെ യും അ ഭിമാനത്ത യും ഹനിക്കുന്ന തരിത്തിലും സൗഹൃദാന്തരീക്ഷത്തിന് ഹാനികരമാകുന്ന വിധത്തിലും അഭിപ്രായ പ്രകടനങ്ങളോ പദപ്രയോഗങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്നും തങ്ങള്‍ പറഞ്ഞു .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ ക്രമക്കേട്; ഉദ്യോഗസ്ഥയെ സ്ഥലം മാറ്റി

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി

Published

on

സി.പി.ഐ നേതാവിന്റെ റേഷന്‍ കടയില്‍ പരിശോധന നടത്തി കണ്ടെത്തിയ വനിത താലൂക്ക് സപ്ലൈ ഓഫിസറെ വയനാട്ടിലേക്ക് സ്ഥലംമാറ്റി. കുന്നത്തൂര്‍ ടി.എസ്.ഒ സുജ ഡാനിയേലിനെയാണ് സ്ഥലംമാറ്റിയത്. മാര്‍ച്ച് 10ന് സംസ്ഥാന ഭക്ഷ്യ കമ്മീഷന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുന്നത്തൂരിലെ റേഷന്‍കടയില്‍ പരിശേധന നടത്താന്‍ താലൂക്ക് സപ്ലൈ ഓഫിസറോട് നിര്‍ദേഷിച്ചത്. മാര്‍ച്ച് 13ന് സി.പി.ഐ നേതാവ് പിജി പ്രിയന്‍ കുമാര്‍ നടത്തുന്ന റേഷന്‍ കടയില്‍ പരിശോധന നടത്തി ക്രമക്കേട് കണ്ടെത്തി.

സി.പി.ഐ സംഘടനയായ കേരള റേഷന്‍ എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് പ്രിയന്‍ കുമാര്‍. അരി ഉള്‍പ്പടെ 21 ക്വിന്റല്‍ ധാന്യത്തിന്റെ വ്യത്യാസമാണ് പരിശോധനയില്‍ കണ്ടെത്തിയത്.

Continue Reading

india

മദ്യലഹരിയില്‍ സഹയാത്രികയെ കയറിപ്പിടിച്ച വിമാനയാത്രികന്‍ അറസ്റ്റില്‍

വിമാനത്തില്‍ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍കുമാറാണ്(32) അറസ്റ്റിലായത്.

Published

on

വിമാനത്തില്‍ സഹയാത്രികയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ നൂറനാട് സ്വദേശി അഖില്‍കുമാറാണ്(32) അറസ്റ്റിലായത്. ഒമാനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്ന കൊല്ലം സ്വദേശിനിയായ യുവതിയെയാണ് മദ്യലഹരിയില്‍ പ്രതി കയറി പിടിച്ചത്. യുവതിയുടെ പരാതിയെ തുടര്‍ന്ന് നെടുമ്പാശേരി പോലീസ് ഇയാളെ പിടികൂടി. വിമാനത്തില്‍ മദ്യപാനികളുടെ ശല്യം കൂടിയതിനെത്തുടര്‍ന്ന് വിതരണം ചെയ്യുന്ന മദ്യത്തിന്റെ അളവ് കുറച്ചിരിക്കുകയാണ്.

Continue Reading

kerala

കണ്ണൂരില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു

കണ്ണൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു

Published

on

കണ്ണൂരില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. മാടായി വാടിക്കലിലെ നിഷാന്‍ (19) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചകഴിഞ്ഞ് കുഞ്ഞിമംഗലം ക്ഷേത്രത്തിന് സമീപമാണ് അപകടം. പയ്യന്നൂര്‍ ജി.ടെക് കമ്പ്യൂട്ടര്‍ സെന്ററിലെ വിദ്യാര്‍ഥിയാണ് മരിച്ച നിഷാന്‍.

Continue Reading

Trending