Connect with us

kerala

എണ്ണുന്ന ഓരോ പോസ്റ്റല്‍ വോട്ടും കൗണ്ടിങ് ഏജന്റുമാരെ കാണിക്കണം; തെരഞ്ഞടുപ്പ് കമ്മീഷന് കത്തയച്ച് ചെന്നിത്തല

കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കും, സംസ്ഥാനത്തെ പോസ്റ്റല്‍ ബാലറ്റുകളുടെ പിന്തുണ ഉള്ള അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളിനും കത്ത് നല്‍കി

Published

on

തിരുവനന്തപുരം: എണ്ണുന്ന ഓരോ പോസ്റ്റല്‍ വോട്ടുകളും കൗണ്ടിങ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണമെന്നും, വോട്ടെണ്ണലില്‍ മനപ്പൂര്‍വം കൃത്രിമം കാണിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യണം എന്നാവശ്യപ്പെട്ടു കൊണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര മുഖ്യതിരെഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നല്‍കി. കമ്മീഷണര്‍ സുശീല്‍ ചന്ദ്രക്കും സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കും, സംസ്ഥാനത്തെ പോസ്റ്റല്‍ ബാലറ്റുകളുടെ പിന്തുണ ഉള്ള അഡിഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗളിനും കത്ത് നല്‍കി.

പോസ്റ്റല്‍ ബാലറ്റുകളിലെ മാര്‍ക്കിംഗ് കൗണ്ടിംഗ് ഏജന്റുമാരുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കണം, ഓരോ ബൂത്തുകളിലെയും മൊത്തം ഫലങ്ങള്‍ കൗണ്ടിംഗ് ഏജന്റുമാരെ കാണിച്ചു ബോധ്യപ്പെടുത്തണം, വോട്ടെണ്ണലിന്റെ ഓരോ ഘട്ടത്തിലും കൗണ്ടിംഗ് ഏജന്റുമാരെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ട് പോകാവൂ എന്നും അന്തിമ ഫല പ്രഖ്യാപനം വരുന്നതിനു മുമ്പ് അവരെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ബോധ്യപ്പെടുത്തിയിരിക്കണം എന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെടുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള തീരത്ത് ഇന്നും നാളെയും, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Continue Reading

kerala

35കാരന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കള്‍; വോട്ടര്‍പട്ടികയാണത്രെ!

Published

on

കോഴിക്കോട്: പാളയം വാര്‍ഡില്‍ ബംഗാളിയുടെയും ഭാര്യയുടേയും മകളുടെയും പിതാവ് സി.പി.എം ബ്രാഞ്ച് സെക്രട്ടറി. 35 വയസ്സുമാത്രമുള്ള യുവ ചെന്താരകത്തിന്റെ പേരിലാണ് ഇന്നലെ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ വിചിത്രമായ വിവരമുള്ളത്. ഹമീദ ഷാ (44),,സാജിദ് ഷാ (43), നാജിയ (18) എന്നിവരുടെ പിതാവായി രേഖപ്പെടുത്തി ഇര്‍ഷാദ് അബൂബക്കര്‍ എന്ന സി.പി.എം സ്ട്രീറ്റ് ബ്രാഞ്ച് സെക്രട്ടറിയാണ് കൗതുക കേന്ദ്രമായത്.

സ്വന്തം സര്‍വ്വീസ് ബാങ്കില്‍ 327 വോട്ടര്‍മാരെ ചേര്‍ത്തും പൂജ്യം വീട്ടു നമ്പറിലും ഇല്ലാത്ത കെട്ടിടങ്ങളിലും കൂട്ടത്തോടെ വോട്ടര്‍മാരെ ചേര്‍ത്തും കരട് വോട്ടര്‍ പട്ടികയില്‍ അല്‍ഭുതം സൃഷ്ടിച്ചവര്‍ തന്നെയാണ് പുതിയ വോട്ടര്‍ പട്ടികയിലും കൗതുകം നിറച്ചത്. 35കാരന്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്ക് 44ഉം 43ഉം വയസ്സുള്ള യു.പി മക്കളെ നല്‍കി തദ്ദേശ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന്റെ വോട്ടുകൊള്ളക്കായി വഴിവിട്ട് സഹായിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെ ഓര്‍ത്ത് ചിരിക്കണോ കരയോണോ എന്നറിയാത്ത അവസ്ഥയിലാണ് ജനം.

Continue Reading

kerala

കോട്ടയം മെഡിക്കല്‍ കോളേജപകടം; അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ചു

കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും.

Published

on

കോട്ടയം മെഡിക്കല്‍ കോളജില്‍ പഴയ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ അന്വേഷണത്തിന് സാങ്കേതിക സമിതി രൂപീകരിച്ച് ആരോഗ്യ വകുപ്പ്. കെട്ടിടം തകരാനുള്ള സാഹചര്യം സമിതി പരിശോധിക്കും. ആശുപത്രി കെട്ടിടങ്ങളുടെ ബലപരിശോധന നടത്താന്‍ ആവശ്യമെങ്കില്‍ ഐഐടി, എന്‍ഐടി എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരുടെ സഹായം തേടാനും നിര്‍ദേശം.

പിഡബ്ല്യുഡി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആശുപത്രികളില്‍ പരിശോധന തുടരുകയാണ്. എല്ലാ സര്‍ക്കാര്‍ ആശുപത്രി കെട്ടിടങ്ങളുടെ ബലക്ഷയം സംബന്ധിച്ച് പരിശോധന നടത്തും.

ജൂലൈ 3ന് രാവിലെയാണ് മെഡിക്കല്‍ കോളേജിലെ പഴയ ശുചിമുറി കെട്ടിടം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചിരുന്നു. ചികിത്സയിലായിരുന്ന മകള്‍ക്ക് കൂട്ടിരിക്കാനെത്തിയ ബിന്ദുവാണ് മരിച്ചത്. ശുചിമുറിയില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് അപകടം സംഭവിച്ചത്.

Continue Reading

Trending