ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് ഫലം ജൂണ്‍ 20ന് പ്രഖ്യാപിക്കും. സിബിഎസ്ഇ പത്താംക്ലാസ് മൂല്യനിര്‍ണയ മാര്‍ഗരേഖ പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ എട്ടംഗ കമ്മിറ്റിയെ നിയോഗിക്കണം. ക്ലാസ് പരീക്ഷ പ്രകാരം ഒരു വിഷയത്തിന് 80 മാര്‍ക്ക് വരെയായിരിക്കും നല്‍കുക. ഇന്റേണല്‍ അസസ്‌മെന്റിന്റെ അടിസ്ഥാനത്തില്‍ 20 മാര്‍ക്ക് വരെ നല്‍കും.