തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പല ഇടങ്ങളിലും 23 വരെ മഴ തുടരുമെന്നാണ് റിപ്പോർട്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

23നു ശേഷം തുലാവര്‍ഷത്തിന്റെ വരവ് വരെ മഴ കുറഞ്ഞേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
കേരള, തമിഴ്‌നാട് തീരങ്ങളില്‍ കനത്ത മഴ ലഭിക്കുകയും വടക്കു കിഴക്കു നിന്നുള്ള കാറ്റ് ശക്തമാകുകയും ചെയ്താലേ തുലാവര്‍ഷത്തിന്റെ വരവ് പ്രഖ്യാപിക്കാനാവൂവെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ കെ.സന്തോഷ് അറിയിച്ചു. സാധാരണ ഒക്ടോബര്‍ പകുതിയോടെയാണ് തുലാവര്‍ഷം തുടങ്ങുക. എന്നാല്‍ ഇത്തവണ ബംഗാള്‍ ഉള്‍ക്കടലില്‍ തിത്തലി ചുഴലിക്കാറ്റിന് കാരണമായ ന്യൂനമര്‍ദം ഉടലെടുത്തതോടെ കാലാവസ്ഥ ഘടകങ്ങളില്‍ മാറ്റമുണ്ടായതിനാലാണ് തുലാവര്‍ഷത്തിന്റെ വരവ് വൈകിയതെന്നും അദ്ദേഹം അറിയിച്ചു