തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി പെയ്ത സാഹചര്യത്തില്‍ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. മഴക്ക് നേരിയ ശമനമുണ്ടെങ്കിലും നദികളില്‍ ജലനിരപ്പുയരുകയാണ്.

മലപ്പുറം, കോഴിക്കോട് വയനാട്, എറണാകുളം, പാലക്കാട്, തൃശൂര്‍ ജില്ലകളിലെല്ലാം മഴ കനത്ത നാശം വിതച്ചിട്ടുണ്ട്. മലപ്പുറത്ത് വീട് തകര്‍ന്ന് രണ്ട് കുട്ടികളും കൊല്ലത്ത് തോട്ടില്‍ ഒഴുക്കില്‍പെട്ട് ഒരാളും മരിച്ചു.

നിരവധി സ്ഥലങ്ങളില്‍ വീടിനു മുകളില്‍ മരങ്ങള്‍ കടപുഴകി വീണു. കോഴിക്കോട് മാവൂര്‍ റോഡില്‍ വെള്ളം കയറിയതോടെ യാത്ര ദുഷ്‌കരമായി.