പാലക്കാട്: കനത്തമഴ തുടരുന്നതിനാല്‍ മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും 30 സെന്റിമീറ്റര്‍ വീതം ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചു. ഇന്ന് ഉച്ചയോടെ ഉയര്‍ത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരുന്നത്. ഷട്ടറുകള്‍ ഉയര്‍ത്തുന്നതിനാല്‍ കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചിട്ടുണ്ട്.

ന്യൂനമര്‍ദ്ദം ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് മലമ്പുഴയിലെ ജലനിരപ്പ് താഴ്ത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച്ച സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.