പത്തനംതിട്ടയില്‍ ശക്തമായ മഴ. മൂന്നിടങ്ങളില്‍ ഉരുള്‍പൊട്ടിയതായി റിപ്പോര്‍ട്ട്. സീതത്തോട് കോട്ടമണ്‍പാറയിലും ആങ്ങമൂഴി തേവര്‍മല വനമേഖലയിലുമാണ് ഉരുള്‍പൊട്ടലുണ്ടായത്.

റാന്നി കുറുമ്പന്‍മൂഴി പനംകുടന്ത വെളളച്ചാട്ടത്തിനു സമീപത്തും കുത്തൊഴുക്ക് ഉണ്ട്. കോട്ടമണ്‍പാറയില്‍ കാര്‍ ഒലിച്ചുപോയി. ലക്ഷ്മീഭവനില്‍ സഞ്ജയന്റെ കാറാണ് ഒഴുക്കില്‍പ്പെട്ടത്.

കോട്ടയത്ത് കനത്തമഴ തുടരുകയാണ്. കിഴക്കന്‍ മേഖലകളായ കൂട്ടിക്കല്‍, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്തമായ മഴയെ തുടര്‍ന്ന് മണിമലയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. കിഴക്കന്‍ മേഖലയിലെ ചെറുതോടുകള്‍ കരകവിഞ്ഞു. കനത്ത മഴ തുടരുന്ന സാഹചര്യതുടരുന്നു ത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമോ എന്ന കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.