Connect with us

Culture

മദ്യശാലക്കെതിരെ സമരം ചെയ്ത ഹൈബി ഈഡനു നേരെ മൂത്രാഭിഷേകം

Published

on

കൊച്ചി: മദ്യശാല അടപ്പിക്കാന്‍ ജനകീയ സമരവുമായി എത്തിയ എറണാകുളം എം.എല്‍.എ ഹൈബി ഈഡന് നേരെ മൂത്രം കോരി ഒഴിച്ചു. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കണ്‍സ്യൂമര്‍ ഫെഡിന്റെ വിദേശ മദ്യശാലയിലെ ജീവനക്കാരാണ് സമരക്കാര്‍ക്കെതിരെ പൊലീസിന്റെ സാന്നിധ്യത്തില്‍ അക്രമം നടത്തിയത്. പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നു. ജനപ്രതിനിധികള്‍ക്കും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാര്‍ക്കുമെതിരെ അക്രമം നടത്തിയവരെ തടയാനോ ഇവരെ പിടികൂടാനോ പൊലീസ് തയ്യാറായില്ല. പ്രധാന ജംഗ്ഷനായ വൈറ്റിലയില്‍ പ്രവര്‍ത്തിച്ചിരുന്ന കണ്‍സ്യൂമര്‍ ഫെഡ് ചില്ലറ മദ്യവില്‍പ്പനശാല അടുത്ത ദിവസമാണ് പൊന്നുരുന്നി ചെട്ടിച്ചിറയിലേക്ക് മാറ്റി സ്ഥാപിച്ചത്. മദ്യ ഷാപ്പിനെതിരെ നാട്ടുകാര്‍ സ്ത്രീകളും കുട്ടികളും ഒന്നടങ്കം സമരത്തിലാണ്. മദ്യഷാപ്പിന് മുമ്പില്‍ ജനകീയ സമര സമിതി രണ്ട് ദിവസമായി പ്രത്യക്ഷ സമരത്തിലാണ്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണ് ഹൈബി ഈഡന്‍ എം.എല്‍.എ സമര രംഗത്തെത്തിയത്. മദ്യഷാപ്പിന്റെ ഷട്ടറുകള്‍ സമരക്കാര്‍ പ്രതിഷേധ സൂചകമായി ബലമായി അടക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പാതി താഴ്ത്തിയ ഷട്ടറിനകത്ത് നിന്ന് കണ്‍സ്യൂമര്‍ ഫെഡ് ഷോപ്പിലെ ജീവനക്കാര്‍ എം.എല്‍.എക്കും മറ്റുമെതിരെ ആസൂത്രിതമായി മൂത്രം കോരി ഒഴിച്ചത്. നേരത്തെ ബക്കറ്റില്‍ ശേഖരിച്ചു വച്ച മൂത്രമാണ് ഒഴിച്ചത്.
മദ്യശാല ജീവനക്കാരല്ല ക്രിമിനലുകളും ഗുണ്ടകളുമാണ് സമരക്കാരെ നേരിട്ടതെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. പൊലീസിന്റെയും സര്‍ക്കാരിന്റെയും ഒത്താശയോടെയാണ് ഈ നിചപ്രവൃത്തി ചെയ്തതെന്ന് സമരസമിതി നേതാക്കള്‍ അഭിപ്രായപ്പെട്ടു. പൊന്നുരുന്നി മദ്യഷാപ്പ് അടച്ചുപൂട്ടുംവരെ സമരം തുടരാനും സമരസമിതി തീരുമാനിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മാതാക്കള്‍ നടത്തിയത് സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് റിപ്പോര്‍ട്ട്; പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചു നല്‍കിയിട്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്‌

സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

Published

on

സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരെ പൊലീസ് റിപ്പോര്‍ട്ട്. സിനിമാ നിര്‍മാതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോര്‍ട്ട്. പറവ ഫിലിംസ് നടത്തിയത് കരുതിക്കൂട്ടിയുള്ള ചതിയെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം നല്‍കാമെന്നും പറഞ്ഞ് പണം വാങ്ങിയെന്ന സിറാജ് വലിയത്തറ ഹമീദ് എന്നയാളുടെ പരാതിയിലാണ് പൊലീസിന്റെ റിപ്പോര്‍ട്ട്.

ഈ സിനിമയുടെ നിര്‍മാണത്തിനായി ഒരു രൂപ പോലും നിര്‍മാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും ഏഴു കോടി മുതല്‍മുടക്കിയ പരാതിക്കാരന് മുടക്കുമുതല്‍ പോലും തിരിച്ചുനല്‍കിയില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാക്കള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒരു മാസത്തേക്ക് നിര്‍മാതാക്കളെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ഉത്തരവിടുകയായിരുന്നു.

Continue Reading

Film

സംവിധായകൻ ഒമർ ലുലുവിനെതിരെ ലൈംഗികാതിക്രമ കേസ്

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു

Published

on

മലയാള ചലച്ചിത്ര സംവിധായകൻ ഒമർ ലുലുവിനെതിരെ ബലാത്സംഗ കേസ്. യുവ നടിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ തന്നെ ബലാത്സംഗം ചെയ്തതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തി.

അതേസമയം, കേസിന് പിന്നിൽ വ്യക്തിവിരോധം ആണെന്നാണ് ഒമർ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമർ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്മെയിലിംഗിന്‍റെ ഭാഗം കൂടിയാണ് പരാതിയെന്നും സംവിധായകൻ ആരോപിച്ചു.

Continue Reading

Film

ഗായകൻ ഹരിശ്രീ ജയരാജ് അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം

Published

on

കൊച്ചി: ഗായകൻ ഹരിശ്രീ ജയരാജ് (54) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ആലുവ അശോകപുരം സ്വദേശിയാണ്. ജയറാം നായകനായ ‘കുടുംബശ്രീ ട്രാവൽസ്’ സിനിമയിലെ ‘തപ്പും തകിലടി’ എന്ന ഗാനത്തിലൂടെയാണ് ഹരിശ്രീ ജയരാജ് പിന്നണി ഗാനരംഗത്തെത്തിയത്. മൂന്നു പതിറ്റാണ്ടായി സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന ജയരാജ് കലാഭവൻ, ഹരിശ്രീ തുടങ്ങിയ പ്രമുഖ ട്രൂപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്.

സംഗീത ലോകത്തെ സമഗ്ര സംഭാവനയ്‌ക്ക് നൽകുന്ന തിരുവനന്തപുരം ജെ.സി. ഡാനിയേൽ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ജെ.സി.ഡാനിയേൽ പുരസ്‌കാരം ജയരാജ് നേടിയിട്ടുണ്ട്. ആകാശവാണി തൃശൂർ, കൊച്ചി നിലയങ്ങളിൽ ലളിതഗാനത്തിന് ബി ഹൈഗ്രേഡ് നേടിയ ഹരിശ്രീ ജയരാജ്, ഒട്ടേറേ ഭക്തിഗാനങ്ങൾ പാടുകയും സംഗീത സംവിധാനം നിർവഹിക്കുകയും ചെയ്തു.

Continue Reading

Trending