Connect with us

Culture

ശബരിമല: സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം

Published

on

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് നിലക്കലില്‍ നടന്ന സംഘര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം. സംഘര്‍ഷങ്ങള്‍ക്കിടെ വാഹനങ്ങള്‍ തകര്‍ക്കുകയും അക്രമം നടത്തുകയും ചെയ്ത പൊലീസുകാര്‍ക്കെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

മാധ്യമങ്ങളെ തടഞ്ഞ സംഭവത്തിലും കോടതി സര്‍ക്കാറിനെ വിമര്‍ശിച്ചു. മാധ്യമങ്ങളെ തടഞ്ഞത് എന്തിനാണെന്ന് ചോദിച്ച കോടതി മാധ്യമങ്ങള്‍ സന്നിധാനത്തെത്തിയാല്‍ അതിന്റെ ഗുണം സര്‍ക്കാറിനും ഉണ്ടെന്ന് കോടതി ഓര്‍മ്മിപ്പിച്ചു.

ക്രമസമാധാനപാലനത്തിന്റെ പേരില്‍ അക്രമങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി മാധ്യമങ്ങളേയും ഭക്തരേയും ബുദ്ധിമുട്ടിക്കുന്ന നടപടികള്‍ ഉണ്ടാകരുതെന്നും നിര്‍ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

റോഡില്‍ പശിവിനെ കണ്ട് കാര്‍ വെട്ടിച്ചു; അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു

നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍..

Published

on

പാലക്കാട്: പശുവിനെ കണ്ട് വെട്ടിച്ച കാര്‍ മണ്‍തിട്ടയിലിടിച്ച് കോണ്‍ട്രാക്ടര്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി, നിരപറമ്പില്‍ കോന്തത്തൊടി വീട്ടില്‍ മുഹമ്മദിന്റെ മകന്‍ അബ്ദുറഹിമാനാണ് (56) മരിച്ചത്.

ഇന്നലെ വൈകുന്നേരം 5.40 ഓടെ നിരപ്പറമ്പിലൂടെ ഇലക്ട്രിക്ക് കാറില്‍ വരുമ്പോഴാണ് അപകടം. റോഡിലേക്ക് പെട്ടെന്ന് കയറി വന്ന പശുവിനെ കണ്ട് ഭയന്ന ഇദ്ദേഹം കാര്‍ വെട്ടിച്ചു. ഇതോടെ നിയന്ത്രണം വിട്ട വാഹനം അടുത്തുള്ള മണ്‍തിട്ടയില്‍ കയറുകയായിരുന്നു.
സാരമായി പരിക്കേറ്റ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചെര്‍പ്പുളശ്ശേരി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

 

Continue Reading

news

ഷമിയെ എന്തുക്കൊണ്ട് ഒതുക്കുന്നു?; ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ ഹര്‍ഭജന്‍ സിംഗ്

മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്..

Published

on

ചണ്ഡീഗഡ്: ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടാത്താത്തതില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി് ഹര്‍ഭജന്‍ സിംഗ്.  ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയിട്ടും അത് പ്രതിരോധിക്കാനാവാതെ ഇന്ത്യ തോല്‍വി വഴങ്ങിയതോടെ ടീം മാനേജ്‌മെന്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

പ്രധാനമായും ബൗളിംഗ് നിരക്കെതിരെ ആണ് വിമര്‍ശനം. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും അര്‍ഷ്ദീപ് സിംഗുമാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്കായി പന്തെറിയുന്നത്. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും വാഷിംഗ്ടണ്‍ സുന്ദറുമാണ് ടീമിലുള്ളത്.

എന്നാല്‍ രണ്ട് മത്സരങ്ങളിലും ബാറ്റര്‍മാര്‍ കൂറ്റന്‍ സ്‌കോര്‍ നേടിയെങ്കിലും ഇന്ത്യന്‍ ബൗളിംഗ് നിരയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ദക്ഷിണാഫ്രിക്കക്കായി. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി താരം രംഗത്തെത്തിയിരിക്കുന്നത്.

മുഹമ്മദ് ഷമി അടക്കമുള്ള മികച്ച ബൗളര്‍മാരെയെല്ലാം ടീം മാനേജ്‌മെന്റ് ഒതുക്കിയെന്ന് ഹര്‍ഭജന്‍ ആരോപിച്ചു. മുഹമ്മദ് ഷമി എവിടെ, എന്തുകൊണ്ടാണ് ഷമിയെ കളിപ്പിക്കാത്തതെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രസിദ്ധ് കൃഷ്ണ ടീമിലുണ്ടെങ്കിലും അവന്‍ ഇനിയും ഏറെ മെച്ചപ്പെടാനുണ്ട്.

മികച്ച ബൗളര്‍മാരുണ്ടായിട്ടും അവരെയെല്ലാം പതുകെ ഒതുക്കാനാണ് ടീം മാനേജ്‌മെന്റ് ശ്രമിച്ചത്. ബുമ്രയുള്ളപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് നിരക്ക് മൂര്‍ച്ചയുണ്ടാകും. ബുമ്രയില്ലെങ്കില്‍ ഇന്ത്യയുടെ ബൗളിംഗ് പരിതാപകരമാണ്. ജസ്പ്രീത് ബുമ്രയില്ലാതെയും മത്സരങ്ങള്‍ ജയിക്കാന്‍ നമ്മള്‍ പഠിക്കേണ്ടിയിരിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ഇംഗ്ലണ്ടില്‍ ബുമ്രയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജ് അവസരത്തിനൊത്തുയര്‍ന്നിരുന്നു. ബുമ്രയില്ലാതെ ഇറങ്ങിയ എല്ലാ ടെസ്റ്റും ഇന്ത്യ ജയിക്കുകയും ചെയ്തു. എന്നാല്‍ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ സ്ഥിതി വ്യത്യസ്തമാണ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യ മത്സരം ജയിപ്പിക്കാന്‍ കഴിവുള്ള ബൗളര്‍മാരെ കണ്ടെത്തേണ്ടിയിരിക്കുന്നു.

അത് പേസര്‍മാരായാലും സ്പിന്നര്‍മാരായാലും ഒരുപോലെയാണ്. സ്പിന്‍ നിരയില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു കുല്‍ദീപ് മാത്രമാണുള്ളത്. വരുണ്‍ ചക്രവര്‍ത്തിയെ ഏകിദനങ്ങളില്‍ കളിപ്പിച്ചാല്‍ മധ്യ ഓവറുകളില്‍ വിക്കറ്റെടുക്കാന്‍ കെല്‍പുള്ള ഒരു ബൗളറെ കൂടി ഇന്ത്യക്ക് കിട്ടുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

 

 

Continue Reading

Film

നിര്‍മാതാവ് ബാദുഷ ഹരീഷ് കണാരന്‍ വിവാദം: ഒത്തു തീര്‍പ്പില്ലെന്ന് ബാദുഷ

ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

Published

on

കൊച്ചി: നടന്‍ ഹരീഷ് കണാരന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെ, ”പ്രശ്‌നം പരിഹരിച്ചു” എന്ന ഹരീഷിന്റെ പ്രതികരണത്തെ തള്ളി നിര്‍മ്മാതാവ് ബാദുഷ രംഗത്തെത്തി. ഇത്രക്കും അപമാനിതനാക്കിയ ശേഷം ഇനി എന്ത് ഒത്തു തീര്‍പ്പ് എന്നായിരുന്നു ബാദുഷയുടെ കടുത്ത പ്രതികരണം.

ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും താന്‍ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും അന്നേദിവസം നിര്‍മ്മലിനെയാണ് സംസാരിച്ചു എന്നും ബാദുഷ വ്യക്തമാക്കി. ”സെറ്റില്‍ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല. ജനങ്ങളുടെ മുന്നില്‍ ഇത്രയും അപമാനിതനാക്കിയിട്ട് എങ്ങനെ ഒത്തുതീര്‍ക്കാം?”എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

റേച്ചല്‍ സിനിമയുടെ റിലീസിന് ശേഷം വിഷയത്തെക്കുറിച്ചുള്ള എല്ലാ വസ്തുതകളും മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തുമെന്ന് ബാദുഷ പറഞ്ഞു. തനിക്കെതിരെ ‘കൂലി എഴുത്തുകാര്‍’ വഴി ആക്രമണം നടക്കുന്നുവെന്നും, ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാദുഷ പറഞ്ഞതെല്ലാം സെറ്റില്‍ ചെയ്യാമെന്നായിരുന്നു ഹരീഷ് കണാരന്റെ പ്രസ്താവന. ഇതിന് മറുപടിയായി തന്നെയാണ് ബാദുഷ വീണ്ടും പ്രതികരിച്ചത്.

 

Continue Reading

Trending