രാജ്യം ഹിമാ ദാസിന്റെ പേരില്‍ രാജ്യം അഭിമാനം കൊള്ളേണ്ട സാഹചര്യത്തില്‍ കൂടുതല്‍ പേരും തിടുക്കപ്പെട്ടത് ആ മിടുക്കി പെണ്‍കുട്ടി ജാതി ഗൂഗിളില്‍ തെരയാനായിരുന്നു. രാജ്യത്തിനു തന്നെ അപമാനകരമായ ഇക്കാര്യം പുറത്തു വിട്ടത് ഗുഗിള്‍ തന്നെയാണ്.
അതിലും വലിയ നാണക്കേട് ഇത് സേര്‍ച്ച് ചെയ്യുന്നവരില്‍ കൂടുതല്‍ മലയാളികളും എന്നതാണ്. കേരള, കര്‍ണാടക, ഹരിയാന, ആസ്സം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലാണ് ഹിമയുടെ ജാതി അറിയാന്‍ വെമ്പല്‍ കൊള്ളുന്നവര്‍ ഏറെയുള്ളത്. ജാതിരഹിത ബോധമുണ്ടെന്ന് ഏറ്റവും അഭിമാനം കൊള്ളുന്നവരാണ് മലയാളികള്‍.

ലോക അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഹിമാദാസ് മത്സരിച്ച് മുന്നേറുന്നതിന്റെയും വിജയിക്കുന്നതിന്റെയും ശേഷം ഇന്ത്യയുടെ ദേശീയഗാനം കേട്ട് കണ്ണീരൊഴുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അഭിമാനത്തോടെ രാജ്യം പങ്കുവയ്ക്കുമ്പോഴാണ് ജാതിവെറിയുടെ തലയും ഉയരുന്നത്.