Connect with us

india

അഹമ്മദാബാദില്‍ തറാവീഹ് കഴിഞ്ഞ് മടങ്ങിയവരെ ആക്രമിച്ച് ഹിന്ദുത്വവാദികള്‍

കുട്ടികളെയടക്കം കത്തിമുനയില്‍ ‘ജയ് ശ്രീറാം’ വിളിപ്പിച്ചു

Published

on

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ വത്‌വ ഏരിയയിൽ തറാവീഹ് നമസ്‌കാരം കഴിഞ്ഞു മടങ്ങിയവർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. തിങ്കളാഴ്ച രാത്രി തറാവീഹ് കഴിഞ്ഞ് ഇറങ്ങിയ ഉടൻ സമീപത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ഹിന്ദുത്വവാദികൾ കല്ലേറ് നടത്തുകയായിരുന്നു. ഇതിന് പിന്നാലെ കെട്ടിടത്തിന് മുകളിൽ നിന്ന് ഇറങ്ങിവന്ന് കുട്ടികളടക്കമുള്ളവരെ തടഞ്ഞുവെച്ച് കത്തിമുനയിൽ നിർത്തി ‘ജയ് ശ്രീറാം’ വിളിപ്പിച്ചെന്നും ദൃക്‌സാക്ഷി പറഞ്ഞു. ശേഷം മുസ്‌ലിംകളെ ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കല്ലേറിൽ 17കാരനടക്കം മൂന്നുപേർക്ക് പരിക്കേറ്റു.

https://twitter.com/HateDetectors/status/1897344074463777020

അക്രമികളെ പിടികൂടാൻ പൊലീസ് താത്പര്യം കാണിക്കുന്നില്ലെന്ന് ആക്രമണത്തിന് ഇരയായവർ പറയുന്നു. അക്രമികളെന്ന് സംശയിക്കുന്നവരുടെ പേര് പരാതിയിൽ ഉൾപ്പെടുത്താൻ പോലും പൊലീസ് തയ്യാറാകുന്നില്ലെന്നും ഇവർ പറയുന്നു. മാത്രമല്ല, കൂടുതൽ പ്രശ്‌നങ്ങളുണ്ടാകാതിരിക്കാൻ മൊഴി മാറ്റിപ്പറയണമെന്ന് ആക്രമണത്തിന് ഇരയായവരിൽ ചിലരോട് പൊലീസ് ആവശ്യപ്പെട്ടെന്നും ആരോപണമുണ്ട്. റമദാൻ കഴിയുന്നതുവരെയെങ്കിലും പൊലീസ് നിരീക്ഷണം ഏർപ്പെടുത്തണമെന്നാണ് പ്രദേശത്തെ മുസ്‌ലിംകൾ ആവശ്യപ്പെടുന്നത്.

കഴിഞ്ഞ വർഷം റമദാൻ മാസത്തിലും അഹമ്മദാബാദിൽ സമാനമായ നിരവധി അക്രമസംഭവങ്ങൾ ഉണ്ടായിരുന്നു. 2024 മാർച്ച് 30ന് തറാവീഹ് കഴിഞ്ഞു വരികയായിരുന്ന 12കാരനെ ഹിന്ദുത്വവാദികൾ മർദിച്ച് അവശനാക്കിയിരുന്നു. തറാവീഹ് നമസ്‌കാരം നടത്തുകയായിരുന്ന വിദ്യാർഥികളെ ഗുജറാത്ത് സർവകലാശാല കാമ്പസിൽ കയറി മർദിച്ചതും വാർത്തയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും മലയാളി വൈദികര്‍ക്ക് നേരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരുടെ ആക്രമണം

തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

Published

on

ഒഡീഷയില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായിമര്‍ദിച്ചു. തന്നെയും സഹവൈദികരെയും മര്‍ദിച്ചതായും തങ്ങളുടെ വാഹനത്തിന് കേടുപാട് വരുത്തിയതായും മലയാളി വൈദികന്‍ ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു. തങ്ങളുടെ മൊബൈല്‍ തട്ടിപറിച്ചതായും കന്യാസ്ത്രീകളെ ആക്രമിക്കാന്‍ ശ്രമിച്ചതായും അവര്‍ ഗ്രാമത്തിലേക്ക് മാറിയതുകൊണ്ട് മാത്രമാണ് അവര്‍ രക്ഷപ്പെട്ടതെന്നും ആക്രമണത്തിനിരയായവര്‍ പറഞ്ഞു.

രാത്രി എന്തിനാണ് ഇവിടെ വന്നത്? മതപരിവര്‍ത്തനത്തിന് ആണോ വന്നത് എന്ന് ചോദിച്ചു. തങ്ങളുടെ വീട്ടിലേക്കാണ് വന്നതെന്ന് ഗ്രാമത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് എത്തിയാണ് അവിടെ നിന്ന് പുറത്ത് എത്തിച്ചത്. കേസുമായി മുന്നോട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ല. ബജ്‌റംഗ്ദള്‍ ശക്തമായ മേഖലയാണ്. പരാതി കൊടുത്താല്‍ അവര്‍ വീണ്ടും ഞങ്ങള്‍ക്കെതിരെ വരാന്‍ സാധ്യതയുണ്ട്. വിഷയം കലക്ടറെ അറിയിക്കും ഫാദര്‍ ലിജോ നിരപ്പേല്‍ പറഞ്ഞു.

Continue Reading

india

യുവാവ് ജീവനൊടുക്കി; ബിജെപി എംപിക്കെതിരെ ആത്മഹത്യ കുറിപ്പ്

ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.

Published

on

ചിക്കബെല്ലാപൂര്‍ ജില്ലാ പഞ്ചായത്ത് ചീഫ് അക്കൗണ്ടന്റിന്റെ ഡ്രൈവര്‍ ജീവനൊടുക്കി. ബിജെപി എംപി ഡോ. കെ. സുധാകറും അനുയായികളുമാണ് തന്റെ മരണത്തിന് പിന്നിലെന്ന് ആരോപിച്ചാണ് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെ.ബാബു (33) ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസ് വളപ്പിലെ മരത്തില്‍ തൂങ്ങിമരിച്ചത്.

സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി പ്രദേശം പരിശോധിച്ചപ്പോള്‍ ബാബുവിന്റെ മരണക്കുറിപ്പ് കണ്ടെത്തി. ‘സുധാകര്‍ സംസ്ഥാന മന്ത്രിയായിരുന്ന കാലത്ത് നാഗേഷും മഞ്ജുനാഥും എനിക്ക് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തിരുന്നു, പക്ഷേ അതിന് 40 ലക്ഷം രൂപ നല്‍കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. എന്റെ കൈവശമുള്ള എല്ലാ പണത്തിനും പുറമേ, 25 ലക്ഷം രൂപ വായ്പയെടുത്ത് അവര്‍ക്ക് പണം നല്‍കി. എന്നാല്‍ നാഗേഷും മഞ്ജുനാഥും എനിക്ക് ജോലി തന്നില്ല,’ എന്ന് യുവാവ് കുറിപ്പില്‍ പറയുന്നു.

Continue Reading

india

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുമായി ചേര്‍ന്ന് അട്ടിമറി നടത്തി രാഹുല്‍ ഗാന്ധി

Published

on

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കനത്ത ആരോപണവുമായി കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി രംഗത്ത്. ‘ഭരണഘടനയുടെ അടിസ്ഥാനമായ വോട്ടവകാശം തകര്‍ക്കപ്പെട്ടു. ഓരോ ഇന്ത്യക്കാരനും ഒരു വോട്ട് എന്ന അവകാശം ഭരണഘടന ഉറപ്പാക്കിയതാണ്. എന്നാല്‍ ബിജെപി അതിന് മേല്‍ മാന്ത്രികവിദ്യ ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

വോട്ട് മോഷണം നടന്നതായി വിശദീകരിക്കുന്ന പ്രത്യേക പ്രസന്റേഷന്‍ ഉള്‍പ്പെടെ വാര്‍ത്താസമ്മേളനത്തിലൂടെ കാണിച്ചു. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വ്യത്യസ്തമായ അന്തിമ ഫലങ്ങളാണ് കാണാനായത്, പ്രത്യേകിച്ച് ഹരിയാന തെരഞ്ഞെടുപ്പില്‍. കര്‍ണാടകയിലെയും ഹരിയാനയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയത് പോലും സംശയം ഉയര്‍ത്തുന്നു.

മഹാരാഷ്ട്രയില്‍ മുമ്പത്തെ അഞ്ച് വര്‍ഷത്തേക്കാള്‍ കൂടുതല്‍ പുതിയ വോട്ടര്‍മാരെ അധികം കുറഞ്ഞ സമയത്തിനുള്ളില്‍ പട്ടികയില്‍ ചേര്‍ത്തത് ദുരൂഹമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടര്‍ പട്ടികയുടെ ഡാറ്റ ലഭ്യമാക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സോഫ്റ്റ് കോപ്പി നല്‍കാതിരുന്നതിനാല്‍ കടലാസ് രേഖകള്‍ പരിശോധിക്കേണ്ടിവന്നു. സെക്കന്‍ഡുകള്‍ കൊണ്ട് പരിശോധിക്കാവുന്ന രേഖകള്‍ പരിശോധിക്കാന്‍ ആറുമാസമെടുത്തു, എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന്, മഹാരാഷ്ട്രയില്‍ വൈകിട്ട് അഞ്ച് മണിക്ക് ശേഷം പോളിങ് നിരക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നതും, സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാകാതിരിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമങ്ങളില്‍ മാറ്റം വരുത്തിയതായും എന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. മഹാരാഷ്ട്രയില്‍ മാത്രം 40 ലക്ഷം ദുരൂഹ വോട്ടര്‍മാരെ കണ്ടെത്തിയതായും അദ്ദേഹം അവകാശപ്പെട്ടു.

Continue Reading

Trending