Connect with us

kerala

കാണാതായെന്ന് പരാതി: ഭാര്യയെ കൊന്നത് ഒന്നരക്കൊല്ലം മുമ്പ്, കാരണം സംശയം

പൊലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

കൊച്ചി: ഒന്നര വര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വൈപ്പിന്‍ എടവനക്കാട് വാച്ചാക്കല്‍ പടിഞ്ഞാറ് ഭാഗത്ത് അറക്കപ്പറമ്പില്‍ വീട്ടില്‍ സജീവ് (48) നെയാണ് ഞാറക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 2021 ഓഗസ്റ്റിലാണ് സജീവിന്റെ ഭാര്യ രമ്യയെ കാണാതാകുന്നത്. 2022 ഫെബ്രുവരിയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഞാറക്കല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിനിടെ സജീവന്‍ പലപ്പോഴായി നല്‍കിയ മൊഴിയില്‍ വൈരുധ്യമുള്ളതായി മനസിലാക്കിയ പൊലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയെങ്കിലും കേസ് അന്വേഷണത്തില്‍ കാര്യമായ താല്‍പര്യം ഇയാള്‍ കാണിക്കാത്തതും പൊലീസിന്റെ സംശയം വര്‍ധിപ്പിച്ചു. തെളിവുകള്‍ സമാഹരിച്ച ശേഷമായിരുന്നു അറസ്റ്റ് നടപടികള്‍.

രമ്യയുടെ ഫോണ്‍ വിളികളും മറ്റും മൂലമുള്ള തര്‍ക്കത്തെ തുടര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കൊലപ്പെടുത്തിയ ശേഷം വീടിനോട് ചേര്‍ന്ന് കുഴിച്ചിട്ടു. ഇതേ വീട്ടില്‍ തന്നെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ താമസിച്ചിരുന്നതും. പൊലീസ് നടത്തിയ പരിശോധനയില്‍ വീടിന്റെ സിറ്റൗട്ടിനു സമീപത്ത് നിന്നും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. സജീവന്റെ ഭാര്യയെ കാണാതായി എന്നാണ് അയല്‍വാസികള്‍ ഉള്‍പ്പടെയുള്ളവര്‍ വിശ്വസിച്ചിരുന്നത്. ആര്‍ക്കും ഒരു സംശയവും തോന്നാത്ത രീതിയിലാണ് സജീവന്‍ പെരുമാറിയിരുന്നതെന്നും അയല്‍വാസികള്‍ പറയുന്നു.

ഭാര്യ മറ്റൊരാളുടെ ഒപ്പം പോയെന്ന് ബന്ധുക്കളേയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മുനമ്പം ഡി.വൈ.എസ്.പി എം.കെ മുരളി, ഇന്‍സ്‌പെക്ടര്‍മാരായ രാജന്‍ കെ അരമന, എ.എല്‍.യേശുദാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ മാഹിന്‍ സലിം, വന്ദന കൃഷ്ണന്‍, വി.എം ഡോളി, എഎസ്‌ഐമാരായ ദേവരാജ്, ഷാഹിര്‍. സിപിഒമാരായ ഗിരിജാവല്ലഭന്‍, സ്വരാഭ്, സിമില്‍, പ്രീജന്‍. ലിബിഷ എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍. കൊലപാതകം. തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

kerala

കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം

Published

on

കൊച്ചി കലൂർ സ്റ്റേഡിയം നവീകരണത്തിൽ സ്പോൺസർ പകുതി ജോലികൾ മാത്രമേ പൂ‍ർത്തിയാക്കിയിട്ടുള്ളുവെന്ന് ജിസിഡിഎ. ഫ്ലഡ് ലൈറ്റ്, പാർകിംഗ് ഗ്രൗണ്ട്, ടോയ്‍ലറ്റ് , പ്രവേശന കവാടം അടക്കമുള്ള ആറ് ജോലികളാണ് ബാക്കിയുള്ളത്. 12 ജോലികളാണ് കരാർ വ്യവസ്ഥ പ്രകാരം സ്പോണ്‍സർ ഏറ്റിരുന്നത്. നിർമാണ ജോലികള്‍ പൂർത്തീകരിക്കാന്‍ ഡിസംബർ 20 വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. സ്റ്റേഡിയം സ്പോൺസർ തിരിച്ച് ഏൽപ്പിച്ചിട്ടുണ്ടെന്നും ജിസിഡിഎ അറിയിച്ചു.

Continue Reading

kerala

മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വാഹനം വാങ്ങാൻ 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി. ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. ധനമന്ത്രിയാണ് ഇന്ന് തുക അനുവദിച്ച് ഉത്തരവിറക്കിയത്. ​നിലവിൽ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരമായാണ് പുതിയ വാഹനം വാങ്ങുന്നത്.

സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലിരിക്കെയാണ് മുഖ്യമന്ത്രിക്ക് കാ‍ർ വാങ്ങാൻ ഒരു കോടി 10 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. പുതിയ ഒരു മുഖ്യമന്ത്രിക്ക് കാർ വാങ്ങാനെന്ന് ഉത്തരവിൽ കൃത്യമായി പറയുന്നുണ്ട്. കോവിഡ് കാലത്തെ വെട്ടിച്ചുരുക്കാൻ ധനവകുപ്പ് തീരുമാനമെടുത്തിരുന്നു. അതിനിടെയാണ് മുഖ്യമന്ത്രിക്ക് കാറ് വാങ്ങാൻ പണം അനുവദിച്ചിരിക്കുന്നത്.

 

Continue Reading

kerala

‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍

Published

on

തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.

തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കാതിരുന്ന കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
‘പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഞാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. ഞാനങ്ങനെയുള്ള വാക്കുകളേ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഇത്തരത്തില്‍ കള്ളംപറയുക. ഒരു സര്‍ക്കാര്‍ ഔദ്യോഗികമായി കള്ളം പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് നോട്ടീസ് നല്‍കിയെന്ന് പറഞ്ഞു, അത് പച്ചക്കള്ളമാണ്. ഞാന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചുവെന്ന് പറഞ്ഞു, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളം പറഞ്ഞ് ജയിച്ചിട്ട് എന്ത് അര്‍ത്ഥമാണ് ഉള്ളത്.
Continue Reading

Trending