Health

പരുന്ത് കൊത്തി കൂടിളക്കി; തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു

By webdesk14

December 29, 2022

തൃശ്ശൂര്‍ വെട്ടുകാട് തേനീച്ചയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. വെട്ടുകാട് സ്വദേശി വിജയന്‍ നായരാണ് മരിച്ചത്. തേനീച്ചയുടെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ബന്ധുവായ രാമചന്ദ്രന്റെ വീട്ടിലെത്തിയപ്പോഴായിരുന്നു വിജയന്‍ നായര്‍ക്ക് തേനീച്ചയുടെ കുത്തേറ്റത്. തൊട്ടടുത്ത വിജയന്‍നായര്‍ വര്‍ക്ക്‌ഷോപ്പിന് മുകളില്‍ നിന്നാണ് തേനീച്ച കൂടിളക്കിയത്. മറ്റുള്ളവര്‍ ഓടിയെങ്കിലും വിജയന്‍നായര്‍ വീണു. ചൂട്ട് കത്തിച്ച് തേനീച്ചകളെ ഓടിച്ച ശേഷമാണ് വിജയന്‍നായരെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കുത്തേറ്റ് ചികിത്സയിലുള്ള കമലാകരന്റെ പരിക്ക് മാത്രം ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല. പരുന്ത് കൊത്തിയതിനെ തുടര്‍ന്നാണ് തേനീച്ചക്കൂട് ഇളകിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.