അല്‍ മുഖല്ല: അറബ് സഖ്യ സേന നടത്തിയ ബോംബാക്രമണത്തില്‍ നിരവധി ഉന്നത ഹൂതി സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഹൂതി സൈനിക കമാന്‍ഡര്‍മാരുടെ കോണ്‍വോയിയിലേക്കാണ് ബോംബ് വര്‍ഷിച്ചത്.

ഹൂതി പ്രതിരോധ മന്ത്രി മുഹമ്മദ് അല്‍ അത്ഫി ഉള്‍പെടെയുള്ള കമാന്‍ഡര്‍മാര്‍ അല്‍ ഖാന്‍ജര്‍ മിലിട്ടറി ക്യാമ്പ് സന്ദര്‍ശിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്യാമ്പില്‍ യുദ്ധവിമാനം വന്നിടിച്ചതോടെ നിരവധി പേര്‍ പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഒരു സൈനികന്‍ വെളിപ്പെടുത്തി. ആറ് വാഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്.

സഊദി സഖ്യസേനയും ഹൂതികളുമായുള്ള ഏറ്റുമുട്ടലുകളില്‍ നൂറിലധികം പേരാണ് കഴിഞ്ഞ ആഴ്ചയിലായി മരിച്ചത്.