Connect with us

gulf

സഊദിക്കെതിരെ വീണ്ടും ഹൂതികളുടെ വ്യോമാക്രമണം

സൗദി അറേബ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള, യമന്‍ വിമതസായുധ സംഘമായ ഹൂതികളുടെ ശ്രമങ്ങള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു

Published

on

റിയാദ്: സൗദി അറേബ്യയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള, യമന്‍ വിമതസായുധ സംഘമായ ഹൂതികളുടെ ശ്രമങ്ങള്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണുകളില്‍ ഒന്ന് യമന്‍ വ്യോമമേഖലയില്‍ വെച്ചും രണ്ടാമത്തേത് സൗദി അതിര്‍ത്തിക്ക് സമീപം ജിസാനില്‍ സാധാരണക്കാരെ ലക്ഷ്യമിടുന്നതിന് തൊട്ടുമുമ്പുമാണ് തകര്‍ത്തതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ തുര്‍ക്കി അല്‍മാലികി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

gulf

ആഗോള സമ്മേളനങ്ങള്‍ക്കുള്ള ആകര്‍ഷക കേന്ദ്രമായി വീണ്ടും ദോഹ

പല ആഗോള പരിപാടികളും കായിക മേളകളും മത്സരങ്ങളും നടത്തിയ അനുഭവസമ്പത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടുകയായിരുന്നു ഖത്തറും തലസ്ഥാനമായ ദോഹയും.

Published

on

അശ്റഫ് തൂണേരി

ദോഹ: ലോക രാജ്യങ്ങള്‍ക്കിടയില്‍ ആഗോള സമ്മേളനങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമുള്ള ആകര്‍ഷക കേന്ദ്രമായി വീണ്ടും ദോഹ. ടൂറിസം വ്യവസായങ്ങള്‍ക്കായുള്ള ലോകത്തെ മുന്‍നിര വ്യാപാര പ്രദര്‍ശനങ്ങളിലൊന്നായ ഐമെക്സ് ഫ്രാങ്ക്ഫര്‍ട്ട് 2023-ല്‍ ആണ് ഖത്തര്‍ ടൂറിസം നേതൃത്വത്തിലുള്ള പവലിയനുകള്‍ ശ്രദ്ധയാകര്‍ഷിച്ചത്. ഖത്തറിലെ പൊതു-സ്വകാര്യ മേഖലയിലുള്ള പതിനഞ്ചോളം കമ്പനികള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പങ്കെടുത്തു.

പല ആഗോള പരിപാടികളും കായിക മേളകളും മത്സരങ്ങളും നടത്തിയ അനുഭവസമ്പത്തിനു പുറമെ 2022 ഫിഫ ലോകകപ്പ് വിജയകരമായി സംഘടിപ്പിച്ചതോടെ ലോക രാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധനേടുകയായിരുന്നു ഖത്തറും തലസ്ഥാനമായ ദോഹയും. ലോകോത്തരമായ അടിസ്ഥാന വികസന സൗകര്യങ്ങളാണ് ഖത്തറില്‍ ഉള്ളത്. കൂടാതെ അത്യന്താധുനികമായ സജ്ജീകരണങ്ങളും സാങ്കേതിക സൗകര്യങ്ങളുമുള്ള കണ്‍വെന്‍ഷന്‍ സെന്ററുകളും ഹാളുകളും ഹോട്ടലുകളും ലഭ്യമാണ്. ക്രൂയിസ് ടൂറിസം രംഗത്തുള്‍പ്പെടെ വിനോദസഞ്ചാര മേഖലയിലും ഈയ്യിടെ വന്‍കുതിച്ചുചാട്ടമാണ് ഖത്തര്‍ നടത്തിയത്. ഈ വര്‍ഷത്തെ അറബ് ടൂറിസത്തിന്റെ തലസ്ഥാനം കൂടിയാണ് ദോഹ. ഐമെക്സ് ഫ്രാങ്ക്ഫര്‍ട്ട് 2023- പ്രദര്‍ശനം ഖത്തര്‍ ടൂറിസത്തിന് അവരുടെ ഏറ്റവും പുതിയ ഓഫറുകളും ഉത്പ്പന്നങ്ങളും വിവിധ സേവനങ്ങളും വ്യത്യസ്ത രാജ്യങ്ങളിലെ വ്യവസായ പ്രൊഫഷണലുകള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള വേദിയായി മാറി.

ഖത്തര്‍ എയര്‍വേയ്‌സ്, ദി റിറ്റ്‌സ് കാള്‍ട്ടണ്‍ ദോഹ, ഷാര്‍ഖ് വില്ലേജ്, എസ്.പി.എ, ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്റര്‍, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, അറേബ്യന്‍ അഡ്വഞ്ചേഴ്‌സ്, തൗഫീഖ് ഹോളിഡേയ്‌സ്, 365 ഖത്തര്‍ അഡ്വഞ്ചേഴ്‌സ്, പെനിന്‍സുല കോംപാസ് ടൂറിസം, ജസ്റ്റ് അസ് ആന്റ് ഓട്ടോ, ഷെരാട്ടണ്‍ ദോഹ റിസോര്‍ട് ആന്റ് കണ്‍വെന്‍ഷന്‍ ഹോട്ടല്‍, ദി സെന്റ് റീജിസ് ദോഹ, വാള്‍ഡ്രോഫ് അസ്റ്റോറിയ ലുസൈല്‍ദോഹ, ഇന്‍ര്‍കോണ്ടിനെന്റല്‍ ദോഹ ബീച്ച് ആന്റ് സ്പാ തുടങ്ങിയ സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കാളികളായത്.

Continue Reading

gulf

ഹജ്ജ്; തീത്ഥാടകര്‍ ചെലവിനുള്ള റിയാലും വസ്ത്രങ്ങളും മരുന്നുകളും ഉള്‍പ്പടെ ഹാന്‍ഡ് ലഗേജും കൈവശം വെക്കണം

ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് സഊദിയിലേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ പുണ്യ സ്ഥലങ്ങളില്‍ ചെലവിനുള്ള പണം നാട്ടില്‍ നിന്ന് തന്നെ സഊദി റിയാലായി മാറ്റി കൈവശം വെക്കണമെന്ന് കെഎംസിസി ഹജ്ജ് സെല്‍

Published

on

അഷ്റഫ് വേങ്ങാട്ട്

റിയാദ്: ഇക്കൊല്ലത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് സഊദിയിലേക്ക് പുറപ്പെടുന്ന തീര്‍ത്ഥാടകര്‍ പുണ്യ സ്ഥലങ്ങളില്‍ ചെലവിനുള്ള പണം നാട്ടില്‍ നിന്ന് തന്നെ സഊദി റിയാലായി മാറ്റി കൈവശം വെക്കണമെന്ന് കെഎംസിസി ഹജ്ജ് സെല്‍ അറിയിച്ചു. ഇന്ത്യന്‍ രൂപയുമായി എത്തുന്നവര്‍ക്ക് കറന്‍സി പെട്ടെന്ന് മാറികിട്ടാന്‍ തടസം നേരിട്ടാല്‍ ചെലവിന് ബുദ്ധിമുട്ടാകുന്ന സാഹചര്യമുണ്ടെന്നും ചുരുങ്ങിയത് രണ്ടായിരത്തി അഞ്ഞൂറ് റിയാലെങ്കിലും കൈവശം വെക്കാന്‍ തീര്‍ത്ഥാടകര്‍ ശ്രദ്ധിക്കണമെന്നും ഹജ്ജ് സെല്‍ നേതാക്കള്‍ പറഞ്ഞു.

മദീനയില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഹജ്ജ് കോ ഓഡിനേറ്ററായി ചുമതലയുള്ള മുന്‍ മലപ്പുറം ജില്ലാ കലക്ടര്‍ കൂടിയായ ജാഫര്‍ മാലിക്ക് ഇത്തരം തീത്ഥാടകര്‍ നേരിടുന്ന പ്രതിസന്ധി കെഎംസിസി ഹജ്ജ് സെല്ലുമായി പങ്ക് വെച്ചിരുന്നു.അതോടൊപ്പം ഇന്ത്യയില്‍ ഈയിടെ നിരോധിച്ച രണ്ടായിരം രൂപയുടെ കറന്‍സി സഊദിയില്‍ വിനിമയം നടത്താന്‍ സാധിക്കില്ല. ഇവിടെയുള്ള എക്‌സ്‌ചേഞ്ചുകള്‍ രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കുന്നില്ലെന്നും നാട്ടില്‍ നിന്ന് ഇന്ത്യന്‍ രൂപ കൊണ്ടുവരുന്നവര്‍ ഒരു കാരണവശാലും രണ്ടായിരത്തിന്റെ കറന്‍സി കൊണ്ടുവരരുതെന്നും ഹജ്ജ് സെല്‍ നേതാക്കള്‍ ഓര്‍മപ്പെടുത്തി.

കൂടാതെ ഒരേ വിമാനത്തില്‍ വരുന്നവര്‍ക്ക് വിത്യസ്ത താമസ കേന്ദ്രങ്ങളായതിനാല്‍ തീര്‍ത്ഥാടകരുടെ ലഗേജുകള്‍ അതാത് കേന്ദ്രങ്ങളിലെത്താന്‍ വൈകാനിടയുണ്ടെന്നും തീത്ഥാടകര്‍ അവരവരുടെ ഹാന്‍ഡ് ലഗേജില്‍ ഒരാഴ്ച്ചക്കുള്ള വസ്ത്രങ്ങളും മരുന്നുകളും ഉള്‍പ്പടെയുള്ള അവശ്യ വസ്തുക്കള്‍ സൂക്ഷിക്കണമെന്നും ഹജ്ജിന് പുറപ്പെടാനിരിക്കുന്നവരോഡും ബന്ധുക്കളോടും സഊദി കെഎംസിസി ഹജ്ജ് സെല്‍ ആവശ്യപ്പെട്ടു. ലഗ്ഗേജ് കിട്ടാന്‍ താമസിച്ചാല്‍ ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും കഴിക്കുന്ന മരുന്നും ഹാന്‍ഡ് ലഗേജിലുണ്ടാകണമെന്നും ഹജ്ജ് സെല്‍ നേതാക്കളായ അഹമ്മദ് പാളയാട്ട് , മുജീബ് പൂക്കോട്ടൂര്‍, അരിമ്പ്ര അബൂബക്കര്‍, കുഞ്ഞിമോന്‍ കാക്കിയ എന്നിവര്‍ പറഞ്ഞു.

Continue Reading

crime

സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രതിക്ക് അബുദാബിയില്‍ 25 വര്‍ഷം തടവും 40 ദശലക്ഷം ദിര്‍ഹം പിഴയും

പിഴ 40 ദശ ലക്ഷം
ദിർഹം

Published

on

അബുദാബി: സാമ്പത്തിക തട്ടിപ്പ് കേസ്സില്‍ പ്രതിക്ക് 25 വര്‍ഷം തടവും 40 ദശലക്ഷം പിഴയും വിധിച്ചുകൊണ്ട് അബുദാബി കോടതി ഉത്തരവിട്ടു.
സാമ്പത്തിക തട്ടിപ്പിനുപുറമെ, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കേസ്സുകളും പ്രതിക്കെതിരെ ചുമത്തിയിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ അധികാരപരിധിയുള്ള അബുദാബി ക്രിമിനല്‍ കോടതിയാണ് വിധി പ്രസ്ഥാവിച്ചത്.

തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്തു വന്‍വെട്ടിപ്പ് നടത്തിയതായി കോടതിക്ക് ബോധ്യപ്പെട്ടു. ഫണ്ട് ദുര്‍വിനിയോഗം, മനഃപൂര്‍വം നാശനഷ്ടം വരുത്തല്‍, വ്യാജരേഖ ചമയ്ക്കല്‍, വ്യാജ ഔദ്യോഗിക രേഖകളുടെ ഉപയോഗം, അപഹരിച്ച തുകകള്‍ തിരിച്ചടയ്ക്കല്‍, പിഴച്ച തുകയ്ക്ക് തുല്യമായ പിഴ എന്നിവയ്ക്ക് ക്രിമിനല്‍ കോടതി പ്രതിയെ 15 വര്‍ഷം തടവിനു വിധിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ എന്ന കുറ്റത്തിന് കോടതി അദ്ദേഹത്തിന് പത്ത് വര്‍ഷത്തെ തടവും 10 മില്യണ്‍ ദിര്‍ഹം പിഴയും വിധിച്ചു, കൂടാതെ കുറ്റകൃത്യവുമായി ബന്ധപ്പെട്ടതോ ഉപയോഗിച്ചതോ ഫലമായതോ ആയ എല്ലാ വരുമാനങ്ങളും വസ്തുക്കളും കണ്ടുകെട്ടാന്‍ ഉത്തരവിട്ടു.

അബുദാബി പബ്ലിക് പ്രോസിക്യൂഷന്‍ നടത്തിയ അന്വേഷണത്തില്‍, പ്രതി തന്റെ പ്രൊഫഷണല്‍ പദവി ദുരുപയോഗം ചെയ്ത് പൊതുഫണ്ട് വിനിയോഗിച്ചു ആഢംബര കാറുകള്‍, പ്രത്യേക അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റുകള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവ സ്വന്തമാക്കുകയും വിദേശ യാത്രകള്‍ നടത്തുകയും ചെയ്തതായി കണ്ടെത്തി.

Continue Reading

Trending