Health
മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ച് നമ്മുടെ നിത്യോപയോഗ മരുന്നുകള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്
പല തരത്തിലുള്ള രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുള്ള കാലമാണ് മഴക്കാലം. ഈ ദിനങ്ങളില്‍ സ്വയം ആരോഗ്യകരമായി തുടരേണ്ടത് പ്രധാനമാണ്. ആരോഗ്യത്തിന് ശ്രദ്ധ നല്‍കുന്നതോടൊപ്പം പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമുണ്ട്. അത് ആരോഗ്യം നിലനിര്‍ത്താനായി നമ്മള് നിത്യേന കഴിക്കുന്ന മരുന്നുകളുടെ കാര്യമാണ്. ഈ ദിനങ്ങളില്‍ അന്തരീക്ഷത്തിലെ താപനിലയില്‍ ഉണ്ടാകുന്ന വ്യതിയാനമനുസരിച്ച് നമ്മുടെ നിത്യോപയോഗ മരുന്നുകള്‍ക്കും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ഇവ ശ്രദ്ധയോടെ സൂക്ഷിച്ചു വച്ചില്ലെങ്കില്‍ നിങ്ങളുടെ മരുന്നുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്.
മരുന്നുകള്‍ സൂക്ഷിക്കുമ്പോള്‍
അന്തരീക്ഷത്തിലെ താപനിലയിലുണ്ടാകുന്ന വ്യത്യാസം മരുന്നുകളുടെ ഫലപ്രാപ്തിയെയും ഗുണങ്ങളെയും ഏറ്റവും സാരാമായ രീതിയില്‍ ബാധിക്കും. ഇങ്ങനെ സംഭവിക്കുന്നത് വഴി മരുന്നിന്റെ വീര്യവും ഫലപ്രാപ്തിയുമെല്ലാം നഷ്ടപ്പെടുകയും ഇത് ഉല്‍പ്പന്നത്തെ പൂര്‍ണ്ണമായും കേടുവന്നരുത്തുന്നതാക്കി മാറ്റിയെടുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കേടുവന്ന മരുന്നുകള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തിന് പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സാധാരണ ഗതിയില്‍ മിക്കവാറും മരുന്നുകളെല്ലാം തന്നെ 58 മുതല്‍ 77 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള നിയന്ത്രിത താപനിലയിലാണ് സൂക്ഷിക്കേണ്ടത്.
മരുന്നുകളുടെ കേടായി പോകുന്നതിനു പിന്നിലെ കാരണങ്ങള്‍
ഉയര്‍ന്ന താപനില മൂലം നിങ്ങളുടെ മരുന്നുകളുടെ ഗുണഫലങ്ങള്‍ നഷ്ടപ്പെടാനും അതു കേടുവരുത്താനും കാരണമാകുന്ന ചില ഘടകങ്ങള്‍ ഇവയെല്ലാമാണ്.
കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍: വേനല്‍ക്കാലത്ത് നമ്മുടെ മുറികളിലെ താപനില വളരെ വേഗത്തില്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ട്. വൈദ്യുതി ക്ഷാമവും അല്ലെങ്കില്‍ എയര്‍ കണ്ടീഷനിംഗിന്റെ അഭാവവുമെല്ലാം റൂമിലെ താപനില ഉയര്‍ത്തുകയും അത് നിങ്ങളുടെ മരുന്നുകളുടെ ഫലപ്രാപ്തി അപ്പാടെ നഷ്ടപ്പെടുത്തുകയും ചെയ്യും.
മരുന്നുകളില്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്നത്: നിങ്ങളുടെ മരുന്നുകള്‍ നേരിട്ട് സൂര്യപ്രകാശമേല്‍ക്കുന്ന ഇടങ്ങളില്‍ സൂക്ഷിക്കുന്നതു വഴി മരുന്നിന് കേടുപാടുകള്‍ ഉണ്ടാവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
മരുന്നുകള്‍ കാറിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുന്നത്: നിങ്ങളുടെ മരുന്ന് നിങ്ങളുടെ കാറിനുള്ളില്‍ സൂക്ഷിച്ചു വയ്ക്കുകയാണെങ്കില്‍ അവ ഉയര്‍ന്ന ചൂടില്‍ പെട്ട് എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിക്കും.
മരുന്നുകള്‍ കേടാകാതെ നോക്കാന്‍
ഉയര്‍ന്ന താപനില നിങ്ങളുടെ മരുന്നുകളുടെ പ്രവര്‍ത്തന ശേഷിയെ എളുപ്പം നശിപ്പിച്ചുകളയുന്നു. അതിനാല്‍ അന്തരീക്ഷ താപനിലയില്‍ നിന്നും കഠിനമായ വേനല്‍ക്കാല താപ തരംഗങ്ങളില്‍ നിന്നും ഇതിനെ സംരക്ഷിച്ചു നിര്‍ത്തേണ്ടതുണ്ട്. വേനല്‍ക്കാലത്തെ ചൂട്, പെട്ടെന്നുള്ള താപനില മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം നിങ്ങളുടെ മരുന്നുകളെ രൂപമാറ്റം വരുത്തുന്നതിനും, അതിന്റെ ശക്തി കുറയ്ക്കുന്നതിനും അല്ലെങ്കില്‍ നിങ്ങളുടെ ആരോഗ്യത്തിന് ദോഷം വരുത്തുന്ന തരത്തില്‍ രാസഘടനയില്‍ മാറ്റം വരുത്തുന്നതിനുമെല്ലാം കാരണമാകാറുണ്ട്. നിങ്ങളുടെ മരുന്നുകള്‍ കേടുകൂടാതെ പരിരക്ഷിക്കുന്നതിനായി ലളിതമായ ചില മുന്‍കരുതലുകള്‍ എടുക്കുക:
> കുറഞ്ഞ ഈര്‍പ്പം, കുറഞ്ഞ ഊഷ്മാവ് എന്നിവയുള്ള സ്ഥലങ്ങളില്‍ മാത്രം നിങ്ങളുടെ മരുന്നുകള്‍ സംഭരിച്ചു വയ്ക്കുക. നിങ്ങളുടെ കുളിമുറിയും വായുസഞ്ചാരമധികമുള്ള കാബിനറ്റുകളിലുമൊന്നും മരുന്നുകള്‍ സംഭരിക്കാനായി തിരഞ്ഞെടുക്കരുത്. കാരണം ഇത് മരുന്നുകളില്‍ വളരെയധികം ഈര്‍പ്പം വരുത്തുവാനുള്ള സാധ്യതയുണ്ട്.
> ടാബ്ലെറ്റുകള്, പൗഡര്‍ തുടങ്ങിയ രൂപത്തിലുള്ള മരുന്നുകള്‍ വേഗത്തില്‍ അലിഞ്ഞുപോകുന്നതിന് ഇത് കാരണമാകും. പകരം, അടുക്കളയിലെ കാബിനറ്റില്‍ നിങ്ങളുടെ മരുന്നുകള്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ മരുന്ന് ഫ്രിഡ്ജിന് മുകളില്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. പകരം ഫ്രിഡ്ജിനുള്ളിലെ തണുപ്പില്‍ സൂക്ഷിക്കുക.
യാത്രകള്‍ക്ക് ഒരുങ്ങുമ്പോള്‍ മരുന്നുകള്‍ പായ്ക്ക് ചെയ്ത് തയ്യാറാകുക
നിങ്ങളുടെ കാറിനുള്ളിലെ താപനില വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വര്‍ദ്ധിക്കും. അതുകൊണ്ടുതന്നെ ഈ ഇടം നിങ്ങളുടെ മരുന്നുകള്‍ സംഭരിക്കുന്നതിനുള്ള ഒരു മോശം തിരഞ്ഞെടുപ്പായി മാറുന്നു. പകരം, നിങ്ങളുടെ എല്ലാ മരുന്നുകളും സൂക്ഷിക്കുന്നതിന് ഒരു പ്രത്യേക ബാഗ് അല്ലെങ്കില്‍ പേഴ്സ് തിരഞ്ഞെടുക്കാന്‍ മറക്കരുത്. മരുന്നുകള്‍ ലഞ്ച് ബാഗില്‍ പോലും സൂക്ഷിക്കാതിരിക്കാന്‍ ശ്രമിക്കുക. കാരണം അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നീണ്ടുനില്‍ക്കുന്ന താപനിലയിലെ ഏറ്റക്കുറച്ചിലുകള്‍ പോലും നിങ്ങളുടെ മരുന്നിനെ മാറ്റാനാവാത്തവിധം തകരാറിലാക്കിയേക്കും. അതുകൊണ്ടുതന്നെ ഇത്തരം തെറ്റായ ശീലങ്ങള്‍ ഒഴിവാക്കുക.
നിങ്ങള്‍ വിമാനത്തിലാണ് യാത്ര ചെയ്യുന്നതെങ്കില്‍, മരുന്നുകള്‍ നിങ്ങളുടെ കൈയില്‍ കരുതാന്‍ കഴിയുന്ന വിധത്തില്‍ പായ്ക്ക് ചെയ്യുക. കംപ്രസ് ചെയ്യല്‍, വായുവിന്റെ കടുത്ത തണുപ്പ്, ഉയരത്തിലുള്ള മര്‍ദ്ദം എന്നിവയെല്ലാം നിങ്ങളുടെ മരുന്നുകളെ കേടാക്കിയേക്കാം.
ഒര്‍ജിനല്‍ പാക്കേജിംഗ് ഉപയോഗിക്കുക
ഫോയില്‍ അല്ലെങ്കില്‍ ബബിള്‍ റാപ് പോലുള്ള ഉല്‍പ്പന്നങ്ങള്‍ നിങ്ങളുടെ മരുന്നുകള്‍ക്ക് കൂടുതല്‍ സുരക്ഷയും സംരക്ഷണവും വാഗ്ദാനം ചെയ്യുന്നു. അതുകൊണ്ടു തന്നെയാണ് മരുന്നുകള്‍ പാക്ക് ചെയ്യാനായി ഇവ ഉപയോഗിച്ചു വരുന്നത്. നിങ്ങളുടെ മരുന്നുകളുടെ ഒര്‍ജിനല്‍ പാക്കേജിംഗ് ശ്രദ്ധയോടെ മാത്രം തുറക്കുക. പ്രതിദിനം ആവശ്യമായവ ഗുളികകള്‍ മാത്രം തുറന്നെടുക്കുക. വായുസഞ്ചാരം അധികമില്ലാത്ത സ്ഥലങ്ങളിലാണ് നിങ്ങളിത് സൂക്ഷിക്കുന്നത് എന്ന് ഉറപ്പാക്കുക. മുകളില്‍ സൂചിപ്പിച്ചതുപോലെ ചൂട്, തണുപ്പ്, അമിതമായ വെളിച്ചം എന്നിവയില്‍ നിന്നും കഴിവതും അകലെ മാത്രം ഇവ സൂക്ഷിക്കുക. മരുന്നുകള്‍ കഴിക്കാന്‍ മറന്നു പോകുമെന്ന് നിങ്ങള്‍ക്ക് ആശങ്കയുണ്ടെങ്കില്‍, എല്ലാ ദിവസവും തുറക്കുന്ന ഒരു ഡ്രോയറില്‍ അല്ലെങ്കില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന എവിടെയെങ്കിലും മരുന്ന് വിവരങ്ങള്‍ എഴുതി സൂക്ഷിക്കുക.
മരുന്നുകളുടെ നിറത്തിലോ രൂപത്തിലോ എന്തെങ്കിലും മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഒരു കാരണവശാലും അവ ഉപയോഗിക്കരുത്. ഒരുപക്ഷേ താപനില വ്യതിയാനങ്ങള്‍ മൂലമുണ്ടായ മാറ്റങ്ങളുടെ അടയാളമാകാമത്. ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് പലപ്പോഴും പാര്‍ശ്വഫലങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ നിങ്ങളുടെ ഫാര്‍മസിസ്റ്റിനെയോ ഡോക്ടറെയോ വിളിക്കുക.
ഇത്തരം മരുന്നുകള്‍ കഴിവതും കഴിക്കാതിരിക്കുക. ഇനിയഥവാ ഇവ കഴിച്ചതിനുശേഷം നിങ്ങള്‍ക്ക് ക്ഷീണം, ചൊറിച്ചില്‍, ശ്വാസതടസ്സം, തലകറക്കം അല്ലെങ്കില്‍ ഓക്കാനം എന്നിവ പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍, അലര്‍ജി പ്രകോപനങ്ങളെ ലഘൂകരിക്കുന്നതിന് അടിയന്തിര വൈദ്യസഹായം തേടുക.
അധിക പരിചരണം ആവശ്യമായ മരുന്നുകള്‍
> ജെല്ലുകള്‍, ദ്രാവകങ്ങള്‍, ഗുളികകള്‍ എന്നിവയില്‍ പ്രത്യേക തരം രാസ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. അവ ചൂടിനെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതികരിക്കും. ചിലതരം മരുന്നുകള്‍ താപനിലയോടും ഈര്‍പ്പത്തോടുമെല്ലാം കൂടുതല്‍ സെന്‍സിറ്റീവ് ആണ്.
> ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീമുകള്‍ക്ക് ചൂട് അധികം പാടില്ല. ചൂടേറ്റാല്‍ ഇവ വേഗത്തില്‍ ഉപയോഗശൂന്യമാകും. അതുകൊണ്ട് തന്നെ തണുപ്പുള്ള സ്ഥലങ്ങളില്‍ എയര്‍ടൈറ്റ് കണ്ടെയ്നറില്‍ ഇവ സൂക്ഷിക്കുക.
> ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ ഇന്‍സുലിന്‍, നൈട്രോഗ്ലിസറിന്‍ എന്നവ പോലുള്ള മരുന്നുകള്‍ ജീവന് പോലും ഭീഷണിയായി മാറിയേക്കാം. ഇവയുടെ കുപ്പികള്‍ തുറക്കാത്തതാണെങ്കില്‍ അവ റഫ്രിജറേറ്ററില്‍ സൂക്ഷിക്കണം. എന്നാല്‍ തുറന്ന കുപ്പികള്‍ സൂര്യപ്രകാശത്തില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും അകലെ കുറഞ്ഞ ഉഷ്മാവില് സൂക്ഷിച്ചു വയ്ക്കേണ്ടതുണ്ട്. അല്ലെങ്കിലിവ പെട്ടെന്ന് കട്ടിയായി പോവാന്‍ കാരണമാകും.
> നൈട്രോഗ്ലിസറിന്‍ എല്ലായ്പ്പോഴും അടച്ചു വച്ചുതന്നെ സൂക്ഷക്കണം. സീല്‍ പൊട്ടിച്ച നിമിഷം തന്നെ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടാന്‍ തുടങ്ങുന്നു. തുറന്ന നൈട്രോഗ്ലിസറിന്‍ കുപ്പികള്‍ പതിവായി മാറ്റിയുപയോഗിക്കുന്നതിനെക്കുറിച്ച് നിങ്ങളുടെ ഫാര്‍മസിസ്റ്റിനോട് ചോദിച്ചറിയുക.
> തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനായി ഗര്‍ഭനിരോധന ഗുളികകള്‍ ഗര്‍ഭ പരിശോധന കിറ്റുകള്‍, പ്രമേഹ സ്ട്രിപ്പുകള്‍ തുടങ്ങിയവ പോലുള്ള ടെസ്റ്റ് സ്ട്രിപ്പുകള്‍ ഈര്‍പ്പത്തില്‍ നിന്നും അകത്തി സൂക്ഷിക്കണം.
> സിന്തറ്റിക് ഹോര്‍മോണുകള്‍ ഉപയോഗിച്ചു നിര്‍മ്മിക്കുന്ന പ്രോട്ടീനുകള്‍ താപനിലയോട് വളരെയധികം സെന്‍സിറ്റീവാണ്. ആയതിനാല്‍ തന്നെ ഗര്‍ഭനിയന്ത്രണ ഗുളികകള്‍, മറ്റ് ഹോര്‍മോണ്‍ അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ എന്നിവയെല്ലാം ചൂടേല്‍ക്കുന്നത് വഴി ഗുണപ്രദമായി പ്രവര്‍ത്തിച്ചെന്ന് വരില്ല. ഹോര്‍മോണ്‍ സപ്ലിമെന്റുകള്‍ എല്ലായ്പ്പോഴും ബെഡ്സൈഡ് ഡ്രോയറിലോ കാബിനറ്റിലോ എയര്‍ടൈറ്റ് കണ്ടെയ്നറിലോ സൂക്ഷിക്കുക.
Health
തമിഴ്നാട്ടിലെ കര്‍ഷകര്‍ക്കിടയില്‍ വൃക്കരോഗം വര്‍ധിക്കുന്നു; മുന്നറിയിപ്പുമായി ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്
ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്.
ചെന്നൈ: തമിഴ്നാട്ടിലെ കര്‍ഷകരില്‍ വൃക്കരോഗം ആശങ്കാജനകമായി വര്‍ധിക്കുന്നതായി പുതിയ പഠനം വെളിപ്പെടുത്തുന്നു. പ്രശസ്ത മെഡിക്കല്‍ ജേണലായ ലാന്‍സെറ്റ് ( The Lancet ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടനുസരിച്ച് സംസ്ഥാനത്തെ 5.13 ശതമാനം കര്‍ഷകര്‍ക്ക് വൃക്കസംബന്ധമായ അസുഖങ്ങള്‍ കണ്ടത്തിയിട്ടുണ്ട്. മദ്രാസ് മെഡിക്കല്‍ കോളേജ് നെഫ്രോളജി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഈ പഠനം 2023 ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ നടത്തിയത്. 125 ഗ്രാമങ്ങളിലെ 3350 കര്‍ഷക തൊഴിലാളികളുടെ വൃക്കകളുടെ പ്രവര്‍ത്തനം വിലയിരുത്തിയപ്പോള്‍ 17 ശതമാനം പേര്‍ക്ക് വൃക്കരോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തി. ആരോഗ്യപരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയ ശേഷം മൂന്ന് മാസത്തിന് ശേഷമുള്ള പുനര്‍പരിശോധനയില്‍ ഈ നിരക്ക് 5.31 ശതമാനമായി കുറഞ്ഞു. ഗണ്യമായ കാര്യം രോഗം കണ്ടെത്തിയവരില്‍ പകുതിയലധികം പേര്‍ക്ക് പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, ജനിതക വൈകല്യങ്ങള്‍ തുടങ്ങിയവ ഉണ്ടായിരുന്നില്ല എന്നതാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ ദീര്‍ഘനേരം ജോലി ചെയ്യുന്നതാണ് വൃക്കകളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്കിയ സംസ്ഥാന അവയവമാറ്റ കമ്മിഷന്റെ സെക്രട്ടറി ഡോ.എന്‍. ഗോപാലകൃഷ്ണന് വ്യക്തമാക്കി. അത്യുഷ്ണമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന കര്‍ഷകര്‍, നിര്‍മ്മാണ തൊഴിലാളികള്‍, ഇഷ്ടിച്ചൂള തൊഴിലാളികള്‍, കീടനാശിനി തളിക്കുന്നവര്‍, ഉപ്പുനിര്‍മ്മാണ മേഖലയിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് ഈ അപകടം കൂടുതലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദിവസേന കഠിന ചൂടില്‍ ജോലി ചെയ്യുമ്പോള്‍ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത്. (ഡീഹൈഡ്രേഷന്) വൃക്കകളില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നു. പ്രാരംഭഘട്ടത്തില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകത്തതിനാല് കര്‍ഷകര്‍ക്ക് അപകടം തിരിച്ചറിയാന്‍ വൈകുന്നു. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ മതിയായ വെള്ളം കുടിക്കുകയും, ചെറിയ അസ്വസ്ഥതകള്‍ കാണിച്ചാല്‍ ഉടന്‍ തന്നെ രക്ത പരിശോധന, യൂറിയ, ക്രിയാറ്റിന്‍, മൂത്ര പരിശോധന എന്നിവ നടത്തുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേഷിക്കുന്നു. ചൂടും നിര്‍ജലീകരണവും ചേര്‍ന്നതാണ് കര്‍ഷകര്‍ക്കിടയിലെ വൃക്കരോഗ വര്‍ധനവിന് പ്രധാന കാരണമെന്ന് പഠനം വ്യകതമാക്കുന്നു.
Health
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മലപ്പുറം വണ്ടൂര്‍ തിരുവാലി സ്വദേശി എം. ശോഭന ആണ് മരിച്ചത്. സംസ്ഥാനത്ത് രോഗം ബാധിച്ച് ഒരുമാസത്തിനിടെ അഞ്ചു പേരാണ് മരിച്ചത്. ഈ മാസം നാലിനാണ് ശോഭനക്ക് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി മരിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് മൂന്ന് മാസം പ്രായമായ കുഞ്ഞ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ടിരുന്നു. മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയുമാണ് മരിച്ചത്. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രോഗം ബാധിച്ച് 10 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച മൂന്നു പേരെയും നെഗ്ലേറിയ എന്ന വിഭാഗത്തില്‍പ്പെട്ട അമീബയാണ് ബാധിച്ചതെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ വ്യക്തമാക്കിയിരുന്നു.
Health
ചൈനയില്‍ വീണ്ടും പകര്‍ച്ചവ്യാധി വ്യാപിക്കുന്നുവോ?, ആശുപത്രികള്‍ രോഗികളാല്‍ തിങ്ങിനിറയുന്നു, ആശങ്കയോടെ ലോകം
രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു
കോവിഡ് മഹാമാരി സ്ഥിരീകരിച്ച് അഞ്ച് വര്‍ഷം പൂര്‍ത്തീകരിക്കുന്നതിനിടെ ചൈനയില്‍ വീണ്ടും ആശങ്ക പരത്തി പുതിയ പകര്‍ച്ചവ്യാധി വ്യാപിക്കുന്നു. രാജ്യത്തുടനീളം ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി സാമൂഹ്യ മാധ്യമ പോസ്റ്റുകളില്‍ പറയുന്നു. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, ഇന്‍ഫ്ലുവന്‍സ എ, കോവിഡ്19 വൈറസുകള്‍ എന്നിങ്ങനെ ഒന്നിലധികം വൈറസ് ബാധകള്‍ ചൈനയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
പുതിയ വൈറസ് വ്യാപിച്ചതിനെ തുടര്‍ന്ന് മരണസംഖ്യ വര്‍ധിച്ചിരിക്കുകയാണ്. അതേസമയം പുതിയ മഹാമാരി സ്ഥിരീകരിക്കുകയോ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കുകയോ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയൊ ചൈനീസ് ആരോഗ്യ അധികാരികളും ലോകാരോഗ്യ സംഘടനയും ചെയ്തിട്ടില്ല. ചൈനയിലേതാണെന്ന അടിക്കുറിപ്പോടെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയില്‍ ഒരു ആശുപത്രിയില്‍ മാസ്ക് ധരിച്ച രോഗികള്‍ തിങ്ങിനിറഞ്ഞിരിക്കുന്നത് കാണാം. ചിലര്‍ ചുമയ്ക്കുന്നുമുണ്ട്. എന്നാല്‍ ചിത്രീകരണത്തിന്റെ ഉറവിടമൊ തിയതിയോ വ്യക്തമല്ല. മറ്റൊരു വീഡിയോയില്‍ ആശുപത്രിയിലെ ഇടനാഴി മുഴുവന്‍ മുതിര്‍ന്ന ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. 12 മില്യണ്‍ പേരാണ് ഈ വീഡിയേ കണ്ടിരിക്കുന്നത്. ”ഇന്‍ഫ്ലുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് എന്നീ വൈറസുകളുടെ വ്യാപനത്തെ തുടര്‍ന്ന് ചൈനയിലെ ആശുപത്രികള്‍ നിറഞ്ഞിരിക്കുന്നു. മൂന്ന് വര്‍ഷം മുന്‍പത്തെ ചൈനയിലെ കോവിഡ് കാലത്തെയാണ് ഇത് സൂചിപ്പിക്കുന്നത്” എന്ന് പോസ്റ്റില്‍ പറയുന്നു.
ഉറവിടം വ്യക്തമല്ലാത്ത ന്യുമോണിയ കേസുകള്‍ നിരീക്ഷിച്ചു വരിയാണെന്നാണ് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി റോയിട്ടേഴ്സിനോട് വ്യക്തമാക്കി. നാഷണല്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ അഡ്മിനിസ്ട്രേഷന് ലബോറട്ടറികള്‍ക്ക് കേസുകള്‍ പരിശോധിക്കാനും സ്ഥിരീകരിക്കാനുമുള്ള ചട്ടവും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.
അക്യൂട്ട് റെസ്പിറേറ്ററി രോഗങ്ങളുടെ ഡാറ്റ ഡിസംബര്‍ 16 മുതല്‍ 22 വരെയുള്ള വാരത്തില്‍ അണുബാധകളുടെ വര്‍ധനവ് കാണിക്കുന്നതായി വ്യാഴാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ നല്‍കിയിട്ടുണ്ട്. ശൈത്യകാലത്തും വസന്തകാലത്തും ചൈനയെ വിവിധ ശ്വാസകോശ സംബന്ധമായ പകര്‍ച്ചവ്യാധികള്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് മറ്റൊരു ഉദ്യോഗസ്ഥനായ കന് ബിയാവോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടുത്തിടെ കണ്ടെത്തിയ കേസുകളില്‍ റിനോവൈറസ്, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് തുടങ്ങിയ രോഗാണുക്കളും ഉള്‍പ്പെടുന്നു. പ്രത്യേകിച്ച് വടക്കന്‍ പ്രവിശ്യകളില്‍ 14 വയസിന് താഴെയുള്ളവരില്‍ ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് കേസുകള്‍ വര്‍ധിച്ചിട്ടുണ്ട്. ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് ബാധിച്ചവര്‍ക്ക് ആന്റിവൈറല്‍ മരുന്നുകള്‍ നല്‍കുന്നതിനെതിരെ ഷാങ്ഹായ് ആശുപത്രിയിലെ ഡോക്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (HMPV) സാധാരണയായി ജലദോഷത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന ഒരു വൈറസാണ്. ചെറിയ കുട്ടികള്‍, പ്രായമായവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവരില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാല്‍ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പര്‍ക്കം മൂലവും രോഗം പകരാം. ചുമ, പനി, ശ്വാസം മുട്ടല്‍ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. എച്ച്എംപിവിക്കെതിരെ വാക്സിന് ലഭ്യമല്ല. നിലവില്‍ രോഗലക്ഷണങ്ങള്‍ കുറയ്ക്കാനുള്ള ചികില്‍സയാണ് നല്കി വരുന്നത്.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala12 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala1 day agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala1 day agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

