ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ ഹോളിവുഡ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. വലിയ ബജറ്റില്‍ ഒരുക്കുന്ന സ്‌പൈ ത്രില്ലറില്‍ നായക തുല്യമായ വേഷത്തിലാണ് ഹൃത്വിക് എത്തുന്നത്. കഥാപാത്രത്തിന് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഓഡിഷന്‍ നടത്തിയിരുന്നു. ഓഡിഷനിലൂടെയാണ് ഹൃത്വികിന് ഹോളിവുഡില്‍ അവസരം ലഭിക്കുന്നത്.

‘സിനിമയിലെ കഥാപാത്രത്തെയും രംഗങ്ങളെയും സംബന്ധിച്ച് അണിയറപ്രവര്‍ത്തകര്‍ വിശദമായി പറഞ്ഞിരുന്നു. അതിലെ രംഗങ്ങള്‍ ഓഡിഷനുവേണ്ടി അവര്‍ക്ക് അയച്ചു നല്‍കുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്’ ഹൃത്വിക് പറഞ്ഞതായി മിഡ് ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹൃത്വിക് നായകനായ ക്രിഷ് 4 ന്റെ ചിത്രീകരണം ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയായതിന് ശേഷമായിരിക്കും ഹൃത്വിക് ഹോളിവുഡ് ചിത്രത്തില്‍ വേഷമിടുക.