ഇന്തോനേഷ്യയില്‍ ശക്തമായ മഴയും വെള്ളപ്പെക്കവും. ഇന്തോനേഷ്യയിലെ ഈസ്റ്റ് ജാവ പ്രവിശ്യയിലാണ് ശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായത്. ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുംപെട്ട് 20 പേര്‍ മരിച്ചു. ദുരിതത്തെ തുടര്‍ന്ന് ഇവിടങ്ങളില്‍ താമസിച്ചിരുന്ന രണ്ടായിരത്തിലേറെ പേര്‍ വീടും താമസ സ്ഥവലവും ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് പലായനം ചെയ്‌തെന്നാണ് വിവരം.

ദുരന്ത നിവാരണത്തിനും കഷ്ടത്തിയില്‍പ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയും ഗവണ്‍മെന്റ് നൂറോളം കേന്ദ്രങ്ങളില്‍ അടിയന്തര സഹായ യൂണിറ്റുകളും ദുരിതാശ്വാസ ക്യാമ്പുകളും ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.മരണസംഖ്യ ഉയരാതിരിക്കാന്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന് സമീപത്ത് നിന്ന് ജനങ്ങളെ മാറ്റിപാര്‍പ്പിക്കല്‍ തുടങ്ങി വേണ്ട നടപടികള്‍ ഗവണ്‍മെന്റ് സ്വീകരിച്ചിട്ടുണ്ട്.