ഹൈദരാബാദ്: തെലങ്കാനയില്‍ പുതിയതായി പണിത ആറുനില കെട്ടിടം തകര്‍ന്നു മൂന്നുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നാനകരംഗുഡയില്‍ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. അവസാന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.

മരണനിരക്ക് ഉയരുന്നതിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. നിര്‍മ്മാണതൊഴിലാളികളും കുടുംബവും കെട്ടിടത്തില്‍ ഉണ്ടായിരുന്നു. പരിക്കേറ്റ 12പേരെ ഇതിനോടകം ആസ്പത്രിയിലേക്ക് മാറ്റി. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.