Connect with us

india

തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

ഗട്ട്കേസറിലെ കോളേജില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയായ 19-കാരിയെയാണ് ബുധനാഴ്ച ബന്ധുവിന്റെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്

Published

on

ഹൈദരാബാദ്: തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വ്യാജ പരാതി ഉന്നയിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. ഗട്ട്കേസറിലെ കോളേജില്‍ ബി.ഫാം വിദ്യാര്‍ത്ഥിനിയായ 19-കാരിയെയാണ് ബുധനാഴ്ച ബന്ധുവിന്റെ വീട്ടില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. അമിതമായ അളവില്‍ ഗുളിക കഴിച്ചാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് വിവരം. അതേസമയം, സംഭവത്തില്‍ അന്വേഷണം നടത്തിയശേഷമേ കൂടുതല്‍വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്ന് പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫെബ്രുവരി പത്താം തീയതിയാണ് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടത്. വിജനമായസ്ഥലത്തുനിന്ന് തലയ്ക്ക് പരിക്കേറ്റനിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. എന്നാല്‍ പൊലീസ് നടത്തിയ തുടരന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പരാതി വ്യാജമാണെന്നും കുടുംബപ്രശ്നങ്ങള്‍ കാരണം വീട് വിട്ടിറങ്ങിയ പെണ്‍കുട്ടി തട്ടിക്കൊണ്ടുപോയെന്ന കള്ളക്കഥ മെനഞ്ഞതാണെന്നും കണ്ടെത്തി. ഇക്കാര്യം പത്രസമ്മേളനം വിളിച്ച് പൊലീസ് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു.

ഫെബ്രുവരി പത്തിന് ഗട്ട്‌കേസറിലെ കോളേജില്‍നിന്ന് വീട്ടിലേക്ക് മടങ്ങിയ 19-കാരിയെ ഓട്ടോ ഡ്രൈവറും മറ്റുമൂന്നുപേരും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്നവിവരം. തന്നെ തട്ടിക്കൊണ്ടുപോയതായി പെണ്‍കുട്ടി തന്നെയാണ് വീട്ടുകാരെ വിളിച്ചറിയിച്ചത്. വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയും പോലീസ് സംഘം മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഒന്നരമണിക്കൂറിനുള്ളില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയും ചെയ്തു. തലയ്ക്ക് മുറിവേറ്റ്, വസ്ത്രം കീറിയനിലയിലാണ് ആളൊഴിഞ്ഞസ്ഥലത്തുനിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

ഓട്ടോ ഡ്രൈവര്‍മാരെ കേന്ദ്രീകരിച്ചായിരുന്നു പോലീസ് സംഘം ആദ്യം അന്വേഷണം നടത്തിയത്. ഇതിനിടെ ചില ഓട്ടോ ഡ്രൈവര്‍മാരുടെ ഫോട്ടോകള്‍ പോലീസ് പെണ്‍കുട്ടിക്ക് കാണിച്ചുനല്‍കി. ഇതില്‍നിന്ന് ഒരാളെ പെണ്‍കുട്ടി തിരിച്ചറിയുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി പറഞ്ഞകാര്യങ്ങളും സാഹചര്യത്തെളിവുകളും ഒത്തുവന്നില്ല. മാത്രമല്ല, തട്ടിക്കൊണ്ടുപോയെന്ന് പറഞ്ഞ സമയം പെണ്‍കുട്ടി നഗരത്തിലെ മറ്റൊരിടത്തുകൂടി നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ വിശദമായി ചോദ്യംചെയ്തതോടെയാണ് തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്ന് ബോധ്യപ്പെട്ടത്.

കുടുംബപ്രശ്‌നങ്ങള്‍ കാരണം വീട് വിട്ടിറങ്ങാന്‍ പെണ്‍കുട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് വീട്ടില്‍ വിളിച്ച് പറഞ്ഞത്. കള്ളം പറഞ്ഞത് പുറത്തറിയുമോ എന്ന ഭയത്താല്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വയം വസ്ത്രങ്ങള്‍ കീറി. തലയില്‍ മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ താന്‍ പീഡിപ്പിക്കപ്പെട്ടതായും പെണ്‍കുട്ടി പരാതിപ്പെടുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ ഇതെല്ലാം വ്യാജമാണെന്ന് കണ്ടെത്തുകയും ഒടുവില്‍ പെണ്‍കുട്ടി തന്നെ അന്വേഷണസംഘത്തോട് സത്യം വെളിപ്പെടുത്തിയെന്നും പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പരീക്ഷാഫലത്തെ തുടര്‍ന്ന് ഹൈദരാബാദില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

Published

on

ഹൈദരാബാദ്: പരീക്ഷയില്‍ കുറഞ്ഞ മാര്‍ക്ക് നേടിയതിനെ തുടര്‍ന്ന് മാതാപിതാക്കളുടെ ശാസനയെ തുടര്‍ന്ന് അസ്വസ്ഥയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഹബ്‌സിഗുഡയിലെ കാരിയ സ്‌കൂളിലാണ് സംഭവം നടന്നത്.

പോലീസ് വിവരങ്ങള്‍ പ്രകാരം, സംഭവത്തിനുശേഷം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ മൃതദേഹം സെക്കന്ത്രാബാദ് ഗാന്ധി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തെക്കുറിച്ച് എഐഎംഐഎം പ്രസിഡന്റും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി ടിഎംആര്‍ഇഎസ് വൈസ് ചെയര്‍മാന്‍ ഫഹീം ഖുറേഷിയുമായി സംസാരിച്ചു.സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും എല്ലാ പിന്തുണയും നല്‍കണമെന്നും എംപി ആവശ്യപ്പെട്ടു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ഒവൈസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

തെലങ്കാനയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇപ്പോള്‍ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യമാണ്. തിങ്കളാഴ്ച നിസാമാബാദ് ജില്ലയിലെ തെലങ്കാന മൈനോറിറ്റി റെസിഡന്‍ഷ്യല്‍ സ്‌കൂളിലുണ്ടായ സമാന സംഭവത്തിന് പിന്നാലെയാണ് ഹൈദരാബാദ് കേസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Continue Reading

india

സോഷ്യല്‍ മീഡിയയില്‍ വിജയിയെ വിമര്‍ശിച്ച് വീഡിയോ; ചെന്നൈയില്‍ യൂട്യൂബര്‍ക്ക് നേരെ ആക്രമണം; നാല് പേര്‍ അറസ്റ്റില്‍

മുഗളിവാക്കം സ്വദേശിയായ കിരണ്‍ ബ്രൂസ് എന്ന കണ്ടന്റ് ക്രിയേറ്ററെയാണ് പാര്‍ട്ടി അനുനായകര്‍ തിയേറ്ററില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചത്.

Published

on

ചെന്നൈ: നടനും ടി.വി.കെ നേതാവുമായ വിജയിയെ വിമര്‍ശിച്ച വീഡിയോകള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് യൂട്യൂബര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ നാല് ടി.വി.കെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. മുഗളിവാക്കം സ്വദേശിയായ കിരണ്‍ ബ്രൂസ് എന്ന കണ്ടന്റ് ക്രിയേറ്ററെയാണ് പാര്‍ട്ടി അനുനായകര്‍ തിയേറ്ററില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആക്രമിച്ചത്.

നവംബര്‍ 21ന് തിയേറ്ററില്‍ നിന്ന് പുറത്തുവന്നപ്പോള്‍ നാല് പേര്‍ വഴിയടച്ചു നിര്‍ത്തി തന്റെ വീഡിയോകള്‍ക്കുറിച്ച് ചോദ്യം ചെയ്തുവെന്നും ഭീഷണിപ്പെടുത്തിയുവെന്നും കിരണ്‍ ബ്രൂസ് വടപളനി പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന്റെ ദൗര്‍വൃത്ത്യം ചൂണ്ടിക്കാട്ടി അദ്ദേഹം കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് അന്വേഷണം തുടങ്ങി.

ബാലകൃഷ്ണന്‍, ധനുഷ്, അശോക്, പാര്‍ത്തസാരഥി എന്നീ നാല് ടി.വി.കെ പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാരതീയ ന്യായസംഹിത പ്രകാരം ആക്രമണം, പരിക്കേല്‍പ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, അസഭ്യം പറയല്‍, ക്രമസമാധാനം ലംഘിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തിരിക്കുന്നത്.

Continue Reading

india

2500 കോടി രൂപയുടെ കൊക്കെയ്ന്‍ കേസ്: പ്രധാന പ്രതി പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റില്‍

ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Published

on

ന്യൂഡല്‍ഹി: രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും വലിയ കൊക്കെയ്ന്‍ കടത്തിന്റെ പശ്ചാത്തലത്തില്‍ ഒളിവില്‍ നിന്നിരുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കച്ചവടക്കാരന്‍ പവന്‍ ഠാക്കൂര്‍ ദുബായില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ടുകള്‍. ഇയാളെ ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.

2024 നവംബറില്‍ ഡല്‍ഹിയില്‍ 2500 കോടി രൂപ വിലവരുന്ന 82 കിലോ കൊക്കെയ്ന്‍ പിടികൂടിയ കേസിലാണ് പവന്‍ ഠാക്കൂര്‍ മുഖ്യപ്രതിയായത്. കടല്‍മാര്‍ഗം ഇന്ത്യയിലെത്തിച്ച മയക്കുമരുന്ന് ട്രക്കില്‍ ഡല്‍ഹിയിലെ ഗോഡൗണിലെത്തിച്ച് സൂക്ഷിക്കുകയായിരുന്നു. ഈ കേസില്‍ അഞ്ചുപേരെ നേരത്തെ അറസ്റ്റ് ചെയ്തതോടെ പവന്‍ ഠാക്കൂരും കുടുംബവും വിദേശത്തേക്ക് ഒളിവിലായിരുന്നു.

ഒളിവിലായിരുന്നും കള്ളപ്പണം വെളുപ്പിക്കല്‍, ഹവാല ഇടപാടുകള്‍, രാജ്യത്തെ മയക്കുമരുന്ന് ശൃംഖലകള്‍ എന്നിവ പവന്‍ ഠാക്കൂര്‍ നിയന്ത്രിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടികൂടിയ 282 കോടി രൂപയുടെ മെത്താഫെറ്റമിന്‍ കേസിലും ഇയാള്‍ തന്നെയാണ് മുഖ്യ സൂത്രധാരനെന്ന് പൊലീസ് വ്യക്തമാക്കി.

പവന്‍ ഠാക്കൂര്‍ ഡല്‍ഹിയിലെ കുച്ച മഹാജനി മാര്‍ക്കറ്റിലെ ഹവാല ഏജന്റായിരുന്നു. ഇന്ത്യ, ചൈന, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങളിലെ ഷെല്‍ കമ്പനികളിലൂടെ കോടികളുടെ കള്ളപ്പണം കൈമാറുകയും വെളുപ്പിക്കുകയും ചെയ്തതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബറില്‍ എന്‍സിബി പവന്‍ ഠാക്കൂറിനെതിരെ ഇന്റര്‍പോളിന്റെ സില്‍വര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. പ്രതിയുടെ സമ്പാദ്യങ്ങളും സാമ്പത്തിക ഇടപാടുകളും കണ്ടെത്തി പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്ന നോട്ടീസിന് പിന്നാലെ, ഇഡിയും 681 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഒട്ടേറെ തവണ നോട്ടീസ് നല്‍കിയിട്ടും പവന്‍ ഹാജരാകാത്തതിനാല്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു. ദുബായിലുണ്ടായ അറസ്റ്റോടെ കേസില്‍ നിര്‍ണായക മുന്നേറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Continue Reading

Trending