Connect with us

india

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും അവസരങ്ങളും ലഭിക്കുന്ന ഇന്ത്യയിലാണ് ഞാൻ വിശ്വസിക്കുന്നത്- രാഹുൽ ഗാന്ധി

‘ഞങ്ങൾ സമത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അത് യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. അത് ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു. 

Published

on

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കുന്ന ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ താൻ വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

‘ഞങ്ങൾ സമത്വത്തെക്കുറിച്ച് സംസാരിക്കുക മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും അത് യാഥാർത്ഥ്യമാക്കുകയും ചെയ്യുന്നു. അത് ഉറപ്പാക്കാൻ വേണ്ടി പ്രവർത്തിക്കുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.

രാജ്യത്തെ സ്ത്രീ ശാക്തീകരണത്തിനായുള്ള ഇന്ദിര ഫെല്ലോഷിപ്പിന്റെ ഭാഗമായി ആരംഭിച്ച ‘ശക്തി അഭിയാൻ’ എന്ന പ്രസ്ഥാനത്തിൻ്റെ ഭാഗമായി സ്ത്രീകളുമായി ആശയവിനിമയം നടത്തുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ സ്ത്രീകൾക്കും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾക്കും അധികാരം നൽകിയിട്ടുണ്ടോ എന്ന് രാഹുൽ ഗാന്ധി ചോദിച്ചു.

‘2024 ഒക്‌ടോബർ 18ന്, ‘ശക്തി അഭിയാൻ്റെ’ ഭാഗമായ സ്ത്രീകളെ കാണാനും അവരുമായി ഇടപഴകാനുമുള്ള അവസരം എനിക്ക് ലഭിച്ചു. അടിച്ചമർത്തപ്പെട്ട ഇവർ ഇന്ദിര ഫെല്ലോഷിപ്പിലൂടെ ഒരു സ്ത്രീ കേന്ദ്രീകൃത രാഷ്ട്രീയ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ അക്ഷീണം പ്രയത്നിക്കുകയാണ്.

സ്ത്രീകൾക്ക് തുല്യ അവകാശങ്ങളും വിദ്യാഭ്യാസവും തൊഴിലവസരങ്ങളും ലഭിക്കുന്ന ഒരു ഇന്ത്യ എന്ന കാഴ്ചപ്പാടിൽ ഞാൻ വിശ്വസിക്കുന്നു. എല്ലാത്തരം വിവേചനങ്ങളെയും നിരാകരിച്ചുകൊണ്ട് സമത്വത്തിൻ്റെയും നീതിയുടെയും അടിത്തറ പാകുന്നത് നമ്മുടെ ഭരണഘടനയാണ്,’ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയോടൊപ്പം രാഹുൽ ഗാന്ധി പറഞ്ഞു.

21 സംസ്ഥാനങ്ങളിൽ നിന്നുള്ള അതത് മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവച്ച സ്ത്രീകളും താഴെത്തട്ടിൽ സ്ത്രീകൾ നേരിടുന്ന പുരുഷാധിപത്യത്തിൻ്റെ വെല്ലുവിളികളെ സ്വയം നേരിട്ടവരും വെള്ളിയാഴ്ച നടന്ന ചർച്ചകളിൽ പങ്കെടുത്തു. ഇന്ദിര ഫെല്ലോഷിപ്പ് നടത്തുന്ന ശക്തി അഭിയാൻ ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ദേശീയ സംരംഭമാണ്.

മുൻ ഇന്ത്യൻ പ്രാധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ബഹുമാനാർത്ഥമാണ് ഇന്ദിര ഫെല്ലോഷിപ്പ് ആരംഭിച്ചത്. രാഷ്ട്രീയ രംഗത്ത് സ്ത്രീകളുടെ ശബ്ദം വർധിപ്പിക്കാനും നമ്മുടെ സമൂഹത്തിൽ ആവശ്യമായ പരിവർത്തനം കൊണ്ടുവരാനും വേണ്ടിയുള്ള സംരംഭമാണിത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കേന്ദ്ര സര്‍ക്കാര്‍ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്‍

കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ മുന്‍ഗണനകളെയും ഉദയനിധിചോദ്യം ചെയ്തു

Published

on

സംസ്‌കൃതത്തെ’മൃതഭാഷ’ എന്ന് വിശേഷിപ്പിച്ച് തമിഴ്നാട്ഉപമുഖ്യമന്ത്രിഉദയനിധിസ്റ്റാലിന്‍.ചെന്നൈയില്‍ നടന്ന ഒരുപരിപാടിയിരുന്നു
കേന്ദ്രസര്‍ക്കാര്‍സംസ്‌കൃതത്തെപ്രോത്സാഹിപ്പിക്കുന്നതിനെയുംതമിഴ്ഭാഷയെഅവഗണിക്കുന്നതിനെയുംവിമര്‍ശിച്ച്ഉദയനിധിസ്റ്റാലിന്‍സംസാരച്ചത്.

തമിഴ് പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍, എന്തിനാണ് കുട്ടികളെ ഹിന്ദിയുംസംസ്‌കൃതവുംപഠിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയെപരാമര്‍ശിച്ചുകൊണ്ടദ്ദേഹംചോദിച്ചു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ സംസ്‌കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്നെന്നും ഉദയനിധി സ്റ്റാലിന്‍ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാരിന്റെ ധനസഹായ മുന്‍ഗണനകളെയും ഉദയനിധിചോദ്യം ചെയ്തു.

 

Continue Reading

india

എസ്ഐആർ ജോലിഭാരം മൂലം ​ഗുജറാത്തിലും ബിഎൽഒ ജീവനൊടുക്കി

രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി

Published

on

അഹമ്മദാബാദ്: വിവിധ സംസ്ഥാനങ്ങളിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന എസ്ഐആർ മൂലം വീണ്ടും ജീവൻ പൊലിഞ്ഞു. അമിത ജോലിഭാരത്തെ തുടർന്ന് ​ഗുജറാത്തിലെ ​ഗിർ സോമനാഥ് ജില്ലയിൽ ബിഎൽഒ ആത്മഹത്യ ചെയ്തു. കോഡിനാർ താലൂക്കിലെ ഛാര ​ഗ്രാമത്തിലെ ബിഎൽഒ ആയ അധ്യാപകൻ അരവിന്ദ് വധെർ (40) ആണ് മരിച്ചത്. ഇതോടെ എസ്ഐആർ ജോലിഭാരത്തെ തുടർന്ന് രാജ്യത്ത് മരിച്ച ബിഎൽഒമാരുടെ എണ്ണം ആറായി.

എസ്ഐആറിന്റെ ജോലിഭാരം താങ്ങാനാവുന്നില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ‘എനിക്ക് ഈ എസ്ഐആർ ജോലിയുമായി മുന്നോട്ടുപോകാനാവുന്നില്ല. ഞാൻ മടുത്തു. കുറച്ചുദിവസമായി ഞാനേറെ ക്ഷീണിതനും അസ്വസ്ഥനുമാണ്. പ്രിയപ്പെട്ട ഭാര്യ, മകൻ ക്രിഷയ്, ക്ഷമിക്കണം’- എന്നാണ് ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ. ഔദ്യോഗിക രേഖകൾ അടങ്ങിയ തന്റെ ബാഗ് സ്കൂളിൽ സമർപ്പിക്കണമെന്നും കുറിപ്പിൽ പറയുന്നു.

ബിഎൽഒയുടെ മരണം ഗുജറാത്തിലെ വിദ്യാഭ്യാസ യൂണിയനുകൾക്കിടയിൽ രോഷം ആളിക്കത്തിച്ചിട്ടുണ്ട്. എസ്‌ഐആർ ഓൺലൈൻ പ്രക്രിയ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച ഗുജറാത്തിലെ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ്‌, തുടർ നടപടികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അറിയിച്ചു. രാജ്യത്തുടനീളം എസ്‌ഐആർ ജോലിസമ്മർദവുമായി ബന്ധപ്പെട്ട മരണങ്ങൾക്കും ആത്മഹത്യാ ശ്രമങ്ങൾക്കുമിടെയാണ് പുതിയ സംഭവം.

Continue Reading

india

ബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്‌നാഥ് ഷിന്‍ഡെ

Published

on

മഹാരാഷ്ട്രയിലെ സഖ്യകക്ഷിയായ ശിവസേനയിലെ (ഷിന്‍ഡെ വിഭാഗം) നേതാക്കളെയും പ്രവര്‍ത്തകരെയും ബി.ജെ.പി ചാക്കിലാക്കുന്നതു തുടരുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രിയും സേന തലവനുമായ ഏക്നാഥ് ഷിന്‍ഡെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടിട്ടും കാര്യമുണ്ടായില്ലെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബി.ജെ.പി വിപുലീകരണ അജണ്ടയുമായി മുന്നോട്ടുപോകുമെന്ന് ഷാ ഷിന്‍ഡെയോട് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രവീന്ദ്ര ചവാനെതിരെയാണ് ഷിന്‍ഡെ പ്രധാനമായും പരാതി ഉന്നയിച്ചത്. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവസേനയിലെ നേതാക്കളെയും പ്രവര്‍ത്തകരെയും ചവാന്‍ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നുവെന്ന കടുത്ത ആശങ്ക അദ്ദേഹം ഷായെ അറിയിച്ചു. ഷിന്‍ഡെയുടെ മകനും എം.പിയുമായ ശ്രീകാന്ത് ഷിന്‍ഡെയുടെ ശക്തികേന്ദ്രമായ കല്യാണ്‍-ഡോംബിവ്ലി മേഖലയിലാണ് ഈ സംഘര്‍ഷം രൂക്ഷമായിരിക്കുന്നത്.

ഏകദേശം 50 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയില്‍, ബി.ജെ.പി ഒരു ദേശീയ പാര്‍ട്ടിയാണെന്നും, അതുകൊണ്ടുതന്നെ വിപുലീകരണ പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും ഷിന്‍ഡെയ്ക്ക് വ്യക്തമായ സന്ദേശം ലഭിച്ചതായാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. നേതാക്കളെ നിയന്ത്രിക്കേണ്ടത് ഷിന്‍ഡെയാണ്. അല്ലാതെ മറ്റൊരു പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും ഷാ സൂചിപ്പിച്ചു. കൂടാതെ, സഖ്യത്തിന്റെ (മഹായുതി) ആഭ്യന്തര പ്രശ്നങ്ങള്‍ സംസ്ഥാന തലത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

2029ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷികളെ ആശ്രയിക്കാതെ സ്വന്തമായി ഭരണം പിടിച്ചെടുക്കുക എന്ന ദീര്‍ഘകാല പദ്ധതിയാണ് ബി.ജെ.പിക്ക് ഉള്ളതെന്നും നേതാക്കള്‍ സൂചിപ്പിക്കുന്നുണ്ട്.

Continue Reading

Trending