Connect with us

More

നമ്മുടെ ഭയമാണ് അവരുടെ ശക്തി- പ്രകാശ് രാജ്

Published

on

കേരളത്തിന്റെ മണ്ണില്‍ നിന്ന് സംസാരിക്കുമ്പോഴാണ് ഏറ്റവും അധികം ട്രോളുകള്‍ക്ക് ഇരയാവാറുള്ളത്. ഏറ്റവും ഒടുവില്‍ കേരളത്തില്‍ സംസാരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞിരുന്നു, ഇവിടെ പ്രസംഗിക്കുന്നതിന് തനിക്ക് സ്‌ക്രിപ്റ്റ് ആവശ്യമില്ലെന്ന്. അക്കാര്യത്തില്‍ ഇപ്പോഴും മാറ്റമില്ല. ഇന്നും തനിക്കൊരു സ്‌ക്രിപ്റ്റിന്റെ ആവശ്യമില്ല. എന്തെന്നാല്‍ തനിക്ക് വേണ്ട സ്‌ക്രിപ്റ്റ് അവര്‍ ഒരുക്കിത്തരുന്നുണ്ട്. ഐഎഫ്എഫ്‌കെയില്‍ നടത്തിയ പ്രസംഗത്തിന് ശേഷം അവര്‍ തന്നെ ശപിച്ച രീതി തനിക്ക് പക്ഷേ ഇഷ്ടപ്പെട്ടു. അവര്‍ തന്നെ ട്രോളിക്കൊണ്ട് പറഞ്ഞത്, കേരളത്തിലേക്ക് തന്നെ തിരികെ പോയ്‌ക്കൊള്ളൂ, ഞങ്ങളുടെ നാടിന് നിങ്ങളെ വേണ്ട എന്നാണ്. തനിക്കത് വളരെ ഇഷ്ടപ്പെട്ടു. കാരണം അവര്‍ തന്നോട് തിരികെ പോകാന്‍ ആവശ്യപ്പെടുന്നത് സ്വര്‍ഗം പോലൊരിടത്തേക്കാണല്ലോ.
സാഹിത്യോത്സവത്തില്‍ പങ്കെടുക്കാനായി വരുന്ന വഴിക്ക് #ൈറ്റില്‍ വെച്ച് തന്നെ ഒരു പട്ടാളക്കാരന്‍ പരിചയപ്പെടാന്‍ വന്നു. താന്‍ കരുതിയത് സിനിമാ താരം ആയത് കൊണ്ടാണ് എന്നാണ്. എന്നാലാ ജവാന്‍ തന്നോട് പറഞ്ഞത് താങ്കളെ പോലെ ശബ്ദമുയര്‍ത്തുന്ന ആളുകളെ നമ്മുടെ നാടിന് ആവശ്യമുണ്ട് എന്നാണ്. വിമാനത്തിലുണ്ടായിരുന്ന മറ്റൊരു ചെറുപ്പക്കാരന്‍ തന്നോട് ചോദിക്കുകയുണ്ടായി ഇത്തരത്തില്‍ പ്രതികരണങ്ങള്‍ നടത്തുന്നത്‌കൊണ്ട് എന്താണ് ലഭിക്കുന്നത് എന്ന്. താന്‍ കൂടുതല്‍ സ്വതന്ത്രനാവുന്നു എന്നായിരുന്നു തന്റെ ഉത്തരം. നിങ്ങള്‍ക്കെന്താണ് സാഹിത്യോത്സവത്തില്‍ കാര്യമെന്നും അയാള്‍ ചോദിച്ചു. വായിച്ച പുസ്‌കകങ്ങളെല്ലാം ഉള്‍ക്കൊള്ളുന്ന ഒരു പുസ്‌കമായി, വായിച്ച കവിതകളുടെയെല്ലാം ആകെത്തുകയായ കവിതയായി, പാട്ടായിട്ടാണ് താന്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കുന്നത്. ഒരു പുസ്തകമായിരിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നു.
നമ്മുടെ ഭയമാണ് അവരുടെ ശക്തി
വിചിത്രമായ ചിലതുണ്ട് ഇന്നീ രാജ്യത്ത്. നമ്മളൊരു ചോദ്യം ചോദിക്കുമ്പോള്‍ ലഭിക്കുന്നത് ഉത്തരങ്ങളല്ല, മറുചോദ്യങ്ങളാണ്. ഈ രാജ്യത്തെ യുവാക്കള്‍ക്ക് നിങ്ങള്‍ വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ എവിടെയെന്ന് താന്‍ അവരോട് ചോദിച്ചു. അവരുടെ മറുപടി നിങ്ങള്‍ കോണ്‍ഗ്രസുകാരനാണോ എന്ന ചോദ്യമായിരുന്നു. രാജ്യത്തെ കര്‍ഷകരുടെ അവസ്ഥയെക്കുറിച്ച് താന്‍ അവരോട് ചോദിച്ചു. നിങ്ങളൊരു കമ്മ്യൂണിസ്റ്റുകാരനാണോ എന്നായി അവര്‍.
ഗുണ്ടകള്‍ പത്മാവത് സിനിമയുടെ പേരില്‍ സ്‌കൂള്‍ ബസ്സുകള്‍ക്ക് നേരെ കല്ലേറ് നടത്തുകയും കുഞ്ഞുങ്ങളെ പോലും ആക്രമിക്കുകയും ചെയ്യുമ്പോള്‍ ഭരണകൂടം മുഖം തിരിക്കുന്നത് എന്താണെന്ന് താന്‍ ചോദിച്ചു. താനൊരു ഹിന്ദു വിരുദ്ധനാണ് എന്നായിരുന്നു അവരുടെ ഉത്തരം. തനിക്ക് നേരെയും ഈ നാട്ടിലെ പുതുതലമുറക്ക് നേരെയും കല്ലേറ് നടത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. നിങ്ങള്‍ കല്ലെറിയൂ, അതുകൊണ്ട് ഞങ്ങള്‍ വീടുകള്‍ പണിയും.
നിങ്ങള്‍ ഞങ്ങളെ കത്തിച്ച് കളയാമെന്ന് കരുതേണ്ട. ആ തീ കൊണ്ട് ഞങ്ങള്‍ വീടുകളില്‍ പ്രകാശം നിറയ്ക്കും. നിങ്ങള്‍ ഞങ്ങളെ ഭയപ്പെടുത്തി, എറിഞ്ഞോടിക്കാമെന്ന് വ്യാമോഹിക്കേണ്ട. ആ ഓട്ടം ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ വേഗത്തിലെത്തിക്കുക മാത്രമേ ചെയ്യൂ. സൂര്യോദയത്തെക്കുറിച്ചും അസ്തമയത്തെക്കുറിച്ചും സംസാരിക്കേണ്ട സമയമല്ലിത്. ഇത് ചോദ്യങ്ങളുയര്‍ത്തേണ്ട കാലമാണ്. ഇത് നിവര്‍ന്ന് നില്‍ക്കേണ്ട കാലമാണ്. വിഷയങ്ങളെ അവര്‍ വഴിതിരിച്ച് വിട്ടുകൊണ്ടിരിക്കുകയാണ്. അവര്‍ എങ്ങനെയാണ് നമ്മെ കൊള്ളയടിക്കുന്നതെന്നോ. ഒരു ഗ്രാമം കൊള്ളയടിക്കുകയാണ് ലക്ഷ്യമെങ്കില്‍ അവരാദ്യം പുറത്തുള്ള പുല്ലിന് തീയിടുകയാണ് ചെയ്യുക. നമ്മള്‍ തീ കെടുത്തുന്ന തിരക്കിലാവുമ്പോള്‍ അവര്‍ നമ്മുടെ വീടുകള്‍ കൊള്ളയടിച്ച് കടന്ന് കളയും. ഇത്തരത്തിലാണ് അവര്‍ വിഷയങ്ങളെ വഴിതിരിച്ച് വിടുന്നത്. നമ്മളതേക്കുറിച്ച് ശ്രദ്ധാലുക്കളായിരിക്കണം. മുമ്പ് നടന്ന ഒരു സംഭവം പോലും നമ്മള്‍ മറക്കരുത്.
ഒരു പൊതു മനശാസ്ത്രത്തിന്റെ പുറത്താണ് അവരുടെ പ്രവൃത്തികളെല്ലാം. നിങ്ങളൊരു ട്രെയിനില്‍ യാത്ര ചെയ്യുകയാണെന്ന് കരുതുക. പോക്കറ്റില്‍ പണമുണ്ട്. ഒരാള്‍ മോഷണത്തിനായി നിങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടു. നിങ്ങള്‍ കള്ളന്‍ കള്ളന്‍ എന്ന് വിളിച്ച് കൂവുന്നു. അയാളും കള്ളന്‍ കള്ളനെന്ന് വിളിച്ച് കൂവുന്നു. അയാള്‍ക്കൊപ്പം പണം വാങ്ങി ജോലി ചെയ്യുന്ന അഞ്ചാറ് മാധ്യമങ്ങളുണ്ട്. അവരും കൂവി വിളിക്കുന്നു, കള്ളന്‍ കള്ളന്‍ എന്ന്. കണ്‍ട്രി വാണ്ട്‌സ് ടു നോ എന്നവര്‍ അലറുന്നു.
ഇതോടെ ആരാണ് യഥാര്‍ത്ഥ കള്ളനെന്ന് ജനങ്ങള്‍ ആശയക്കുഴപ്പത്തിലാകുന്നു. അവര്‍ സ്വയം ഇരകള്‍ ചമയുന്നു. നമ്മുടെ ഭയമാണ് അവരുടെ ശക്തിയാകുന്നത്. നമ്മളൊരുമിച്ച് നിന്നാല്‍ അവരൊന്നുമല്ല. സാഹിത്യത്തിനും സിനിമക്കും പാട്ടിനും കവിതക്കുമെല്ലാം ഈ നാട്ടിലെ ഓരോ പൗരനും അഭിപ്രായം പറയാനും ചോദ്യം ചോദിക്കാനും മൗലികാവകാശങ്ങള്‍ നേടിയെടുക്കാനും പ്രാപ്തരാക്കുന്നതാവണം. അതിലുപരി ഓരോ പൗരനേയും ഭയമില്ലാത്തവനാക്കി മാറ്റുക എന്നതാവണം നമ്മുടെ ദൗത്യം.
(കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

മലയാളി യുവാവ് നോയിഡയില്‍ ജീവനൊടുക്കിയ നിലയില്‍

ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല

Published

on

ഉത്തര്‍പ്രദേശ്: നോയിഡയില്‍ മലയാളി യുവാവ് ജീവനൊടുക്കി. മാവേലിക്കര കുറത്തികാട് കുഴിമുക്ക് സ്വദേശി ബിന്റു തോമസ് (20)നെയാണ് താമസസ്ഥലത്തു ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ബിന്റുവിന്റെ അമ്മ മേഴ്‌സി നോയിഡയില്‍ മദര്‍സണ്‍ ലിമിറ്റഡ് എന്ന കമ്പനിയിലെ ജീവനക്കാരിയാണ്. സഹോദരി നേഴ്‌സിംഗ് വിദ്ധ്യാര്‍ത്ഥിയാണ്. സംസ്‌കാരം നാളെ നോയിഡയില്‍ നടക്കും.

 

Continue Reading

More

അസദ് ഭരണത്തിന് തിരശ്ശീല വീഴുമ്പോള്‍

Published

on

പതിമൂന്നു വര്‍ഷമായി ആഭ്യന്തര യുദ്ധം തുടരുന്ന സിറിയ ഒടുവില്‍ വിമതരുടെ ആധിപത്യത്തിനു കീഴിലായിരിക്കുന്നു. 54 വര്‍ഷത്തിനുശേഷം അസദ് കുടുംബം രാ ജ്യത്തിന്റെ അധികാര പദവയില്‍ നിന്ന് താഴെയിറങ്ങിയിരിക്കുകയാണ്. 1970ല്‍ ബഷാറുല്‍ അസദിന്റെ പിതാവ് ഹാഫിസ് അസദ് അട്ടിമറിയിലൂടെ അധികാരത്തിലെത്തുകയും 2000 ല്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ ബഷാറുല്‍ അസദ് പിന്തുടര്‍ച്ചാവകാശിയായെത്തുകയും ചെയ്ത ഭരണ സംവിധാനത്തിനാണ് ഇന്നലെ പുലര്‍ച്ചെയോടെ തിശ്ശിലവീണിരിക്കുന്നത്. 2011 ലെ അറബ് വിപ്ലവത്തിന്റെ അലയൊലിയെന്നോണമാണ് സിറിയയിലും രാഷ്ട്രിയാന്തരീക്ഷം വഷളായത്. അസദ് കുടുംബത്തിന്റെ അധികാരവാഴ്ച്ച അവസാനിപ്പിക്കണമെന്നും രാജ്യത്ത് ജനാധിപത്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ടുമായിരുന്നു പ്രക്ഷോഭം ഉടലെടുത്തത്. വിമതരുടെ ശക്തമായ മുന്നേറ്റത്തില്‍ ഭരണകൂടം പതറിപ്പോകുമെന്ന് പ്രതീക്ഷിച്ചു വെങ്കിലും ഇറാന്റെയും റഷ്യയുടെയുമെല്ലാം സഹായത്തോടെ അസദ് കരുത്തുറ്റ ചെറുത്തുനില്‍പ്പ് നടത്തുകയും തിരിച്ചുവരികയും ചെയ്യുന്നതാണ് കണ്ടത്. പക്ഷേ തിരിച്ചടികളിലും പിടിച്ചുനിന്ന വിമതര്‍ നീണ്ട പതിമൂന്നുവര്‍ഷത്തിനുശേഷം രാജ്യത്തെ തന്നെ കൈപ്പിടിയിലൊതുക്കിയിരിക്കുകയാണ്.

രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ സിറിയയിലേക്ക് അയച്ച വിദേശ സ്‌പോണ്‍സര്‍ ചെയ്ത ‘സായുധ സംഘങ്ങളുടെ’ സ്യഷ്ടിയാണ് കലാപമെന്നാണ് ബഷാറുല്‍ അസദും ഭരണകൂടവും വിശ്വസിക്കുന്നത്. 2011 ല്‍ തന്നെ സിറിയ അന്താരാഷ്ട്ര ഒറ്റപ്പെടലിലേക്ക് നിങ്ങിയിരുന്നുവെന്നത് അസദിന്റെ ആരോപണങ്ങള്‍ക്ക് ബലം നല്‍കുന്നതാണ്. അമേരിക്കയും യൂറോപ്യന്‍ യൂണിയനും അസദിനെ ലക്ഷ്യമിട്ടുള്ള യാത്രാ നിരോധനവും ആസ്തി മരവിപ്പിക്കലും ഉള്‍പ്പെടെയുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി. രാജ്യത്തെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യത്തിന്റെ പേരില്‍ അന്താരാഷ്ട്ര സൈനിക ഇടപെടലിനും ഇവര്‍ ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. 2011ല്‍ വിമതര്‍ സ്വതന്ത്ര സിറിയന്‍ ആര്‍മി (എഫ്.എസ്.എ) രൂപീകരിക്കുകയും 2012 ആയപ്പോഴേക്കും രാജ്യം ആഭ്യന്തര യുദ്ധത്തിലേക്ക് വഴുതിവീണതും ഐ.എസ്.ഐ.എസ് ഉള്‍പ്പെടെയുള്ള പുതിയ ശക്തികള്‍ ഭരണകൂടത്തിനെതിരായ പോരാട്ടത്തില്‍ അണിനിരന്നതുമെല്ലാം അന്താരാഷ്ട്ര ഇടപെ ടലുകള്‍ അടിവരയിടുന്ന നീക്കങ്ങളാണെന്ന കാര്യത്തില്‍ സംശയമില്ല. ഡമാസ്‌കസിന് പുറത്ത് നടന്ന രാസായുധ ആക്രമണങ്ങളില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടത് അമേരിക്ക ഒരു അവസരമാക്കിമാറ്റുകയാണുണ്ടായത്. സംഘര്‍ഷങ്ങളുടെ തുടക്കത്തില്‍ പ്രത്യക്ഷ ഇടപെടലിന് വിമുഖത കാണിച്ചിരുന്ന അവര്‍ രാസായുധ പ്രയോഗത്തിന്റെ ഉത്തരവാദിത്തം അസദ് ഭരണകൂടത്തിന്റെ ച മലില്‍ കെട്ടിവെക്കുകയും പ്രത്യക്ഷമായി തന്നെ യുദ്ധത്തില്‍ പങ്കാളികളായി മാറുകയുമായിരുന്നു. 2014 ല്‍ ഇറാഖിലെയും സിറിയയിലെയും വലിയ പ്രദേശങ്ങള്‍ ഐസിസിന് പിടിച്ചെടുക്കാന്‍ സാധിച്ചതും ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.

ബഷാറുല്‍ അസദിന്റെ ഏകാധിപത്യ സമീപനങ്ങളെ ന്യായീകരിക്കാനോ ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനങ്ങളുടെ പ്രതിഷേധങ്ങളെ കണ്ടില്ലെന്നു നടിക്കാനോ സാധിക്കില്ലെങ്കിലും സിറിയയിലും നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അമേരിക്കയുടെയും പശ്ചാത്യ ശക്തികളുടെയും താല്‍പര്യങ്ങളാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇസ്രാഈലിന്റെ നരനായാട്ടിന് സര്‍വ പിന്തുണയും നല്‍കി ഫലസ്തിന്‍ അധിനിവേശത്തെ ജ്വലിപ്പിച്ചു നിര്‍ത്തുന്ന ഇക്കൂട്ടര്‍ സംഘര്‍ഷത്തെ പശ്ചിമേഷ്യയൊന്നാകെ വ്യാപിപ്പിക്കാനുള്ള ഭഗീര പ്രയത്‌നത്തിലാണ് ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയയെ സ്വന്തം രാജ്യത്ത് വെച്ച് കൊലപ്പെടുത്തിയും ലബനോണിലും സിറിയയിലും വിമത മുറ്റേങ്ങള്‍ക്ക് സഹായംചെയ്തും ഇറാനെ പ്രകോപിപ്പിച്ച് ഇസ്രാഈലിനെതിരായി പ്രത്യക്ഷ യുദ്ധത്തിലേക്ക് ഇറക്കിവിടാനുള്ള നീക്കങ്ങളെല്ലാം ഈ ഗൂഢാലോചനയുടെ ഭാഗമാണ്. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ തീവ്രവാദ ശക്തികളെ കൈയ്യയച്ച് പ്രോത്സാഹിപ്പിക്കുകയും പിന്നീട് പാല്‍ കൊടുത്ത കൈക്ക്തന്നെ കടിയേല്‍ക്കുന്ന അവസ്ഥയുണ്ടാവുമ്പോള്‍ തള്ളിപ്പറയുകയും അവരെ ഇല്ലാതാക്കുകയും ചെയ്യുന്ന അമേരിക്കയുടെ തലതിരിഞ്ഞ സമീപനത്തിന് ലോകം നിരവധി തവണ സാക്ഷ്യംവഹിച്ചിട്ടുണ്ട്. സകല അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് രക്ഷകരായി സ്വയം അവരോധിക്കുന്ന അമേരിക്ക അതിനുള്ള പിന്നാമ്പുറ നീക്കങ്ങളെല്ലാം നേരത്തെ ഒരുക്കിവെക്കുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. ഇറാഖിലും അഫ്ഗാനിസ്ഥാനിലുമുള്‍പ്പെടെ കണ്ട കാഴ്ചകള്‍ക്ക് തന്നെയായിരിക്കും സിറിയയും സാക്ഷ്യം വഹിക്കുക.

Continue Reading

News

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍

റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

Published

on

വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാന്‍ നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്‍കാന്‍ കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്‍കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്‌സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്‍ടാക്റ്റുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.

എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്‍പര്യമില്ലാത്തവരാണെങ്കില്‍ റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്‌സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

Continue Reading

Trending