ഐലീഗില്‍ ഇന്ന് അവസാന പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളോടെ ഇക്കൊല്ലത്തെ ഐപിഎല്‍ അവസാനിക്കും. ഗോകുലം കേരള എഫ്‌സി-ട്രാവു, ചര്‍ച്ചില്‍ ബ്രദേഴ്‌സ്- റൗണ്ട്ഗ്ലാസ് പഞ്ചാബ് എന്നീ മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്. ഗോകുലം-ട്രാവു മത്സരത്തിലെ ജേതാക്കള്‍ ഏറെക്കുറെ ഐലീഗ് കിരീടം നേടും. 26 പോയിന്റ് വീതമാണ് ഇരു ടീമിനും ഉള്ളത്. ചര്‍ച്ചിലിനും 26 പോയിന്റ് ഉണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ മറ്റ് രണ്ട് ടീമുകള്‍ മുന്നിലാണ്. ഗോകുലം-ട്രാവു മത്സരം സമനിലയില്‍ പിരിഞ്ഞാല്‍ ചര്‍ച്ചില്‍-പഞ്ചാബ് മത്സരഫലം വിജയികളെ നിശ്ചയിക്കും.