ഡല്‍ഹി: കോവിഡ് പശ്ചാതലത്തില്‍ ഡ്രൈവിങ് ലൈസന്‍സ്, റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ( ആര്‍.സി), പെര്‍മിറ്റ് തുടങ്ങി വാഹനവുമായി ബന്ധപ്പെട്ട രേഖകളുടെ കാലാവധി 2021 ജൂണ്‍ 30 വരെ നീട്ടി.

ലോക് ഡൗണ്‍ കാരണം പുതുക്കാന്‍ കഴിയാത്ത 2020 ഫെബ്രുവരി ഒന്നിന് കാലാവധി അവസാനിച്ചതോ 2021 മാര്‍ച്ച് 31 ന് അവസാനിക്കുന്നതോ ആയ വാഹന രേഖകളുടെ കാലാവധിയാണ് നീട്ടിയത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിന് കാലാവധി തീര്‍ന്ന രേഖകള്‍ 2021 ജൂണ്‍ 30 വരെ സാധുവായി പരിഗണിക്കണമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചു. ഇതിനുമുമ്പ് നാലുതവണ വാഹന രേഖകളുടെ കാലാവധി നീട്ടിയിട്ടുണ്ട്.