നിര്‍ഭയ വധക്കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച നടപടി ശരിവെച്ച സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ തന്നെ പീഡിപ്പിച്ചവര്‍ക്കും വധശിക്ഷ നല്‍കണമെന്ന് ബില്ഖീസ് ബാനു.

2002ലെ ഗുജറാത്ത് വംശഹത്യാകാലത്ത് ബില്‍ഖീസ് ബാനു കൂട്ടബലാത്സഗത്തിന് ഇരയായിരുന്നു. സി.ബി.ഐ തന്നെ അപൂര്‍വ്വമായ കേസ് എന്ന് വിശേഷിപ്പിച്ചിരുന്നു. ഈ കേസിലാണ് വധശിക്ഷക്ക് വിധിച്ചിരുന്ന 3 പ്രതികളുടെ ശിക്ഷ ജീവപര്യന്തമായി കോടതി ഇളവ് ചെയ്തത്.

ഈ കേസില്‍ വധശിക്ഷ നല്‍കിയാല്‍ അത് ഭാവിയില്‍ കുറ്റ കൃത്യങ്ങള്‍ കുറയാന്‍ ഇടയാക്കുമെന്ന് ബില്‍ഖീസിന്റെ ഭഭര്‍ത്താവ് പറഞ്ഞു. ഇത്രയും ക്രുരത ഇന്ത്യയില്‍ ഒരു സ്ത്രീയും നേരിടേണ്ടി വന്നിട്ടുണ്ടാകില്ല എന്നും അദ്ദേഹം പറഞ്ഞു.