india
ഉപയോഗരഹിതമായ മൊബൈല്‍ നമ്പറുകള്‍ 90 ദിവസത്തേക്ക് മറ്റൊരാള്‍ക്ക് നല്‍കില്ല; ടെലികോം വകുപ്പ്
45 ദിവസത്തോളം ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് വാട്സാപ്പും അറിയിച്ചു

മൊബൈല്‍ നമ്പറുകളുടെ കണക്ഷന് വിച്ഛേദിക്കപ്പെട്ട് 90 ദിവസങ്ങള്‍ കഴിഞ്ഞാല്‍ മാത്രമേ നമ്പര്‍ മറ്റൊരാള്‍ക്ക് നല്‍കൂ എന്ന് ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍ അറിയിച്ചു. ഉപഭോക്താവിന്റെ ആവശ്യാനുസരണമോ, ഉപയോഗമില്ലാത്തതിന്റെ പേരിലോ വിച്ഛേദിക്കപ്പെട്ട മൊബൈല്‍ നമ്പറുകള്‍ 90 ദിവസത്തേക്ക് മറ്റൊരാള്‍ക്ക് നല്‍കില്ലെന്ന ഉറപ്പു കൂടിയാണ് ടെലികോം വകുപ്പ് നല്‍കുന്നത്.
45 ദിവസത്തോളം ഉപയോഗിക്കാതിരിക്കുന്ന അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് വാട്സാപ്പും അറിയിച്ചു. മൊബൈല്‍ നമ്പറുകള്‍ തെറ്റായി ഉപയോഗിച്ചു എന്നാരോപിച്ച് 2021ല്‍ ഫയല്‍ ചെയ്ത റിട്ട് പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസുമാരായ സന്‍ജീവ് ഖന്നയും എസ് വി എന്‍ ഭാട്ടിയും ഉള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കപ്പെട്ടാല്‍ മറ്റൊരാള്‍ക്ക് നല്‍കുമെന്ന സാഹചര്യമുണ്ടെന്നിരിക്കെ അവരവരുടെ സ്വകാര്യത ഓരോരുത്തരും ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
വാട്സാപ്പ് വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍, ഉപയോഗത്തിലില്ലാത്ത മൊബൈല്‍ നമ്പറിലുള്ള വാട്സാപ്പ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും അതിലുള്ള ഫയലുകള്‍ മാറ്റാമെന്നും കോടതി ഹര്‍ജിക്കാരനോട് പറഞ്ഞു.

കാനഡയില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങ്.
കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയിലായിരുന്നു ജൂലൈ 9 ന്പ്രാദേശിക സമയം രാവിലെ 8:45 ന് അപകടം ഉണ്ടായത്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു.
പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ കാനഡ സര്‍ക്കാരില്‍ നിന്ന് രേഖകള്‍ കിട്ടാന്‍ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായത്.
india
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ
മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.

കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര്‍ ഇന്ത്യ. മെയ് മാസത്തില്‍ ആരംഭിച്ച സര്‍വീസാണ് ഈ മാസം 31 ന് അവസാനിപ്പിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഗോവയില്‍ നിന്നുള്ള നിരവധി ആളുകളാണ് കുവൈത്തില്‍ ജോലി ചെയ്യുന്നത്. അവര്‍ക്ക് ഈ തീരുമാനം വലിയ തിരിച്ചടിയാകും. ആ യാത്രക്കാര്‍ ഇനി മുതല്‍ മറ്റു വിമാനങ്ങളെ ആശ്രയിക്കേണ്ടി വരും.
നേരിട്ടുള്ള സര്‍വീസ്, ചെലവ് കുറവ് എന്നിങ്ങനെ നിരവധി കാരണങ്ങളാണ് കുവൈത്ത് -ഗോവ സെക്ടറില്‍ യാത്ര ചെയ്യുന്നവര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ്സ് തെരഞ്ഞെടുക്കാന്‍ കാരണം. എന്നാല്‍ ഇനി പ്രവാസികള്‍ കൂടുതല്‍ പണം മുടക്കി മറ്റ് വിമാനങ്ങളില്‍ യാത്ര ചെയ്യേണ്ടി വരും.
സര്‍വീസുകള്‍ വര്‍ധിപ്പിക്കാന്‍ ഇന്ത്യയും കുവൈത്തും തമ്മില്‍ പുതിയ വ്യോമയാന കരാര്‍ ഒപ്പു വെച്ചതോടെ മറ്റു കമ്പനികള്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ നടപടികള്‍ ആരംഭിക്കുമ്പോഴാണ് എയര്‍ ഇന്ത്യയുടെ ഈ നീക്കം. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു ഗോവ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നല്കി.
india
ഇരുണ്ട നിറവും പാചകം ചെയ്യാനുള്ള കഴിവില്ലായ്മയും കാരണം ഭാര്യയെ പരിഹസിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല; ബോംബെ ഹൈക്കോടതി
ഭാര്യയുടെ ആത്മഹത്യയ്ക്ക് 30 വര്‍ഷത്തിന് ശേഷം ഭര്‍ത്താവിനെ മോചിപ്പിച്ച് കോടതി

മുംബൈ: 27 വര്‍ഷം മുമ്പ് ആത്മഹത്യാ പ്രേരണയ്ക്കും ഭാര്യയോടുള്ള ക്രൂരതയ്ക്കും കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സത്താറ യുവാവിന്റെ ശിക്ഷ ബോംബെ ഹൈക്കോടതി റദ്ദാക്കി. കറുത്ത നിറത്തിന്റെ പേരില്‍ ഒരു സ്ത്രീയെ പരിഹസിക്കുന്നതോ പാചകത്തെ വിമര്‍ശിക്കുന്നതോ ‘ക്രൂരത’ ആയി കണക്കാക്കാനാവില്ലെന്ന് കോടി വ്യക്തമാക്കി.
22 കാരിയായ ഭാര്യ പ്രേമയുടെ മരണശേഷം ആത്മഹത്യാ പ്രേരണയ്ക്കും (സെക്ഷന്‍ 306), ക്രൂരതയ്ക്കും (സെക്ഷന്‍ 498-എ) 1998-ല്‍ സെഷന്‍സ് കോടതി ശിക്ഷിച്ച സദാശിവ് രൂപ്നവര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം 1998 ജനുവരിയില്‍ ദേഗാവ് ഗ്രാമത്തിലെ വീട്ടില്‍ നിന്ന് പ്രേമയെ കാണാതാവുകയായിരുന്നു. പിന്നീട് യുവതിയുടെ മൃതദേഹം ഒരു കിണറ്റില്‍ കണ്ടെത്തി. യുവതിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍, സദാശിവനും പിതാവിനുമെതിരെ പോലീസ് കേസെടുത്തു, അവരുടെ മരണത്തിലേക്ക് നയിച്ച പീഡനം ആരോപിച്ചു.
വിചാരണക്കോടതി പിതാവിനെ വെറുതെവിട്ടപ്പോള്‍, സദാശിവനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ക്രൂരതയ്ക്ക് ഒരു വര്‍ഷവും പ്രേരണയ്ക്ക് അഞ്ച് വര്‍ഷവും ശിക്ഷിച്ചു. അന്ന് 23 വയസ്സുള്ള ഇയാള്‍ അതേ വര്‍ഷം തന്നെ അപ്പീല്‍ നല്‍കിയിരുന്നു.
ഭാര്യയുടെ കറുത്ത നിറത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ പരിഹസിക്കുകയും പുനര്‍വിവാഹം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍, ഭര്‍ത്താവ് അവളുടെ പാചക വൈദഗ്ധ്യത്തെ വിമര്‍ശിച്ചുവെന്നാരോപിച്ചാണ് പീഡന ആരോപണങ്ങള്‍ ഒതുങ്ങുന്നതെന്ന് ജസ്റ്റിസ് എസ് എം മോദകിന്റെ സിംഗിള്‍ ജഡ്ജി ബെഞ്ച് നിരീക്ഷിച്ചു. ദാമ്പത്യജീവിതത്തില്‍ നിന്നുണ്ടാകുന്ന വഴക്കുകളാണിവയെന്ന് പറയാം. ഗാര്‍ഹിക കലഹങ്ങളാണ്. പ്രേമയെ ആത്മഹത്യയിലൂടെ മരിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തില്‍ ഇത് ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
പീഡനവും ആത്മഹത്യയും തമ്മില്‍ നേരിട്ട് ബന്ധം സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. ‘പീഡനം ഉണ്ടായിട്ടുണ്ട്, എന്നാല്‍ ക്രിമിനല്‍ നിയമം നടപ്പിലാക്കാന്‍ കഴിയുന്ന തരത്തിലുള്ള പീഡനമല്ല ഇത്,’ കോടതി പറഞ്ഞു.
ശിക്ഷ റദ്ദാക്കിയ കോടതി സദാശിവനെ എല്ലാ കുറ്റങ്ങളില്‍ നിന്നും വെറുതെ വിട്ടു.
-
india2 days ago
ഇന്ത്യയില്‍ നിന്നും നൂറുകണക്കിന് മുസ്ലിംകളെ നിയമവിരുദ്ധമായി ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
GULF3 days ago
തിരക്കേറിയ ട്രാമിൽ സാധാരണക്കാർക്കൊപ്പം യാത്ര ചെയ്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
-
india2 days ago
‘മതവികാരം വ്രണപ്പെടും’; കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്കൂളില്‍ മുട്ട വിതരണത്തിനെതിരെ രക്ഷിതാക്കള്‍
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം; മൃതദേഹങ്ങള്‍ മാറി നല്‍കിയെന്ന ബ്രിട്ടീഷ് മാധ്യമ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
crime3 days ago
പിണങ്ങിപ്പോയ ഭാര്യ തിരിച്ചെത്തിക്കാന്‍ അഞ്ച് വയസുകാരനെ നരബലി നല്കി യുവാവ്
-
More3 days ago
“ഞങ്ങൾ വിശപ്പിൽ മുങ്ങുകയാണ്, ക്ഷീണത്താൽ വിറയ്ക്കുകയാണ്”; ഗാസയിലെ മാധ്യമപ്രവർത്തകരെ സംരക്ഷിക്കാൻ ആഗോളതലത്തിൽ നടപടി ആവശ്യപ്പെട്ട് അൽ ജസീറ