ഇടുക്കി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. ഡാമിലേക്കെത്തുന്ന ജലത്തിന്റെ അളവ് കുറഞ്ഞതോടെയാണ് ഷട്ടറുകള്‍ അടച്ചത്. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് താഴ്ത്തിയത്. മൂന്നാമത്തെ ഷട്ടര്‍ 40 സെന്റി മീറ്റര്‍ ആയി ഉയര്‍ത്തും. പുറത്തേക്ക് ഒഴുകുന്ന ജലം സെക്കന്റില്‍ 40,000 ലിറ്റര്‍ ആയി കുറക്കാനാണ് തീരുമാനം.

മഴ കുറഞ്ഞ സാഹചര്യത്തിലാണ് ഇടുക്കി ഡാമിലെ ഷട്ടറുകളടച്ചത്. മഴ കൂടിയാല്‍ ഷട്ടര്‍ വീണ്ടും തുറന്ന് ജലനിരപ്പ് ക്രമീകരിക്കുമെന്നും മന്ത്രി റോഷി അഗസ്റ്റില്‍ അറിയിച്ചു. ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടറുകളും അടച്ചു.