kerala

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കും; വി ഡി സതീശന്‍

By webdesk17

June 18, 2025

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ആദ്യം ആശമാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആശമാരുടെ രാപകല്‍ സമരയാത്രയുടെ സമാപനവും മഹാറാലിയും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശ സമരത്തെ അവഗണിച്ച പിണറായി സര്‍ക്കാറിനെ കേരള ജനത താഴെയിറക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

ആശമാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പ്രതിപക്ഷം നിരവധിതവണ നിയമസഭയില്‍ അവതരിപ്പിച്ചെന്നും സമരത്തില്‍ പങ്കെടുക്കുന്നവരെ സര്‍ക്കാര്‍ അവഗണിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ആശാവര്‍ക്കര്‍മാര്‍ക്കൊപ്പമാണെന്നും ഈ പോരാട്ടത്തില്‍ ആശമാര്‍ ഒറ്റക്കല്ലെന്നും അദ്ദേഹം പറഞ്ഞു.