Connect with us

kerala

പാതയോരങ്ങളിലെ അനധികൃത ബോർഡുകൾ: നടപടി ശക്തമാക്കും

പാതയോരങ്ങളിലും കാൽനട യാത്രക്കാർ ഗതാഗതത്തിനുപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയിൽ എന്നിവിടങ്ങളിലും റോഡുകളുടെ സെന്റർ മീഡിയൻ ട്രാഫിക് ഐലന്റ് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയാണ് ഹൈകോടതി നിർദേശ പ്രകാരം നീക്കം ചെയ്യുന്നത്

Published

on

പാതയോരങ്ങളിൽ അനധികൃതമായി ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവ സ്ഥാപിക്കുന്നതിരെ നടപടി ശക്തമാക്കാനൊരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. ഇവ പിടിച്ചെടുത്ത് 5000 രൂപ വരെ പിഴയീടാക്കും. പാതയോരങ്ങളിലും കാൽനട യാത്രക്കാർ ഗതാഗതത്തിനുപയോഗിക്കുന്ന നടപ്പാത, ഹാൻഡ് റെയിൽ എന്നിവിടങ്ങളിലും റോഡുകളുടെ സെന്റർ മീഡിയൻ ട്രാഫിക് ഐലന്റ് എന്നിവിടങ്ങളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോർഡുകൾ, ബാനറുകൾ, കൊടിതോരണങ്ങൾ തുടങ്ങിയവയാണ് ഹൈകോടതി നിർദേശ പ്രകാരം നീക്കം ചെയ്യുന്നത്.

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ പ്രാദേശിക കമ്മിറ്റികളുടെ പ്രവർത്തനം വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മാഈൽ മൂത്തേടത്തിന്റെ ചേംബറിൽ യോഗം ചേർന്നു. അനധികൃതമായി ബോർഡുകൾ സ്ഥാപിച്ചവർക്കെതിരേയും സർക്കാർ ഉത്തരവ് പാലിക്കാതെ പ്രിന്റിങ് നടത്തിയ സ്ഥാപനങ്ങൾക്കെതിരേയും നോട്ടീസ് നൽകുന്നതിനും ഇത് അവഗണിക്കുന്ന പക്ഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

കോടതി നർദേശം നടപ്പാക്കുന്നത് സംബന്ധിച്ച ജില്ലാ തലത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം ചേരാനും യോഗം തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപന പരിധിയിലെ രാഷ്ട്രീയ സംസ്‌കാരിക സാമുദായിക മറ്റ് സംഘടനാ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്ത് ബോധവത്കരണം നടത്തും. തദ്ദേശ ഭരണ സ്ഥാപന തലത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള കമ്മിറ്റികൾ രണ്ടാഴ്ചയിലൊരിക്കൽ പൊലിസ്, പൊതുമരാമത്ത്, ദേശീയ പാത വിഭാഗങ്ങളുടെ പങ്കാളിത്തത്തോടെ ഫീൽഡ് പരിശോധന നടത്തും. അനധികൃത ബോർഡുകൾ, ബാനറുകൾ, കൊടി തോരണങ്ങൽ, കൊടി മരങ്ങൾ, ഫ്ളക്സുകൾ മുതലായവ പൊതുമരാമത്ത്, പൊലിസ് എന്നിവരുടെ സഹായത്തോടെ നീക്കം ചെയ്യും.

കൂടാതെ തദ്ദേശ ഭരണ സ്ഥാപന തലത്തിൽ ഹോൾഡിംഗ് ഏരിയ കണ്ടെത്താനും യോഗത്തിൽ തീരുമാനമായി. ഇവിടെ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോടെ ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും സ്ഥാപിക്കാനുള്ള സംവിധാനം ചെയ്യും. കാലാവധി കഴിഞ്ഞാൽ ഉടനെ തന്ന ബോർഡുകൾ, ബാനറുകൾ തുടങ്ങിയവ ബന്ധപ്പെട്ടവർ മാറ്റുന്നത് ഉറപ്പുവരുത്തുകയും ചെയ്യും. പൊതുസ്ഥലത്തെന്ന പോലെ സ്വകാര്യ സ്ഥലത്ത് സ്ഥാപിക്കുന്ന ബോർഡുകൾ റോഡ് സുരക്ഷക്ക് തടസ്സമാകുന്നെങ്കിൽ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.

യോഗത്തിൽ തദ്ദേശ സ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, ഡെപ്യൂട്ടി ഡയറക്ടർ വി.കെ മുരളി, അസിസ്റ്റന്റ് ഡയറക്ടർ പി. ബൈജു, ഡി.വൈ.എസ്.പി കെ.സി ബാബു, പൊതുമരാമത്ത് വകുപ്പ് ഓവർസിയർ സി. അനൂപ്, ദേശീയപാത പൊതുമരാമത്ത് വകുപ്പ് ഓവർസിയർ എ. ഫൈസൽ, കോഡൂർ പഞ്ചായത്ത് സെക്രട്ടറി മുധുസൂദനൻ, ക്ലാർക്ക് അഖിൽ പട്ടയിൽ എന്നിവർ പങ്കെടുത്തു.

kerala

തൃശൂരില്‍ കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.

Published

on

ചെറുതുരുത്തി (തൃശൂര്‍): കല്യാണ പാര്‍ട്ടിക്കാരും നാട്ടുകാരും തമ്മിലുള്ള തര്‍ക്കം ചെറുതുരുത്തിയില്‍ കൂട്ടത്തല്ലിലേക്ക് വഷളായി. വെട്ടിക്കാട്ടിരിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹ ചടങ്ങിനിടെ വഴിയടച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിന് കാരണമായത്.

വിവാഹത്തിന് എത്തിയവര്‍ നിരവധി ആഡംബര കാറുകള്‍ ഓഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തതോടെ റോഡ് ഭാഗികമായി തടസ്സപ്പെട്ടു. ഇതിനിടെ പിന്നില്‍ നിന്നെത്തിയ ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് കലഹം പൊട്ടിപ്പുറപ്പെട്ടു. വെട്ടിക്കാട്ടിരി ആലിക്കപറമ്പ് സ്വദേശി ബഷീറിനാണ് കല്യാണ പാര്‍ട്ടിക്കാരില്‍ നിന്ന് മര്‍ദനമേല്‍ക്കിയത്.

ഡ്രൈവറെ മര്‍ദിച്ചതിനെ നാട്ടുകാര്‍ ചോദ്യം ചെയ്തതോടെ സംഘര്‍ഷം രൂക്ഷമായി. വിവരം ലഭിച്ച ചെറുതുരുത്തി പൊലീസ് ലാത്തി വീശിയാണ് ഇരുവിഭാഗങ്ങളെയും പിരിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Continue Reading

kerala

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.

Published

on

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രധാന പ്രതി ആസിഫ് മുഹമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂരില്‍ ഒളിവിലായിരുന്ന 22 കാരനായ ആസിഫിനെ വിതുര പൊലീസ് പിടികൂടുകയായിരുന്നു.

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്ന വഴി വിദ്യാര്‍ത്ഥിനിയെ കാറില്‍ കയറ്റിപ്പിടിപ്പിച്ചു കൊണ്ടുപോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് വാഹനത്തിനുള്ളില്‍ തന്നെ പീഡിപ്പിക്കുകയും ചെയ്തതാണ് പരാതി. ഭീഷണിപ്പെടുത്തിയാണ് പ്രതി പെണ്‍കുട്ടിയെ കാറില്‍ കയറ്റിയതെന്നും അന്വേഷണത്തില്‍ വ്യക്തമായി.

പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ നെടുമങ്ങാട്ട് ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. സംഭവത്തിനു പിന്നാലെ ആസിഫ് ഒളിവില്‍ പോയിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച തുടങ്ങിയ നിരവധി കേസുകളില്‍ പ്രതിയായാണ് ഇയാളെ പൊലീസ് പരിചയപ്പെടുന്നത്.

പ്രതിയെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തതായി പൊലീസ് സ്ഥിരീകരിച്ചു. കേസ് സംബന്ധിച്ച കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

kerala

എറണാകുളത്ത് 15 ടൂറിസ്റ്റ് ബസുകള്‍ പിടിച്ച് എംവിഡി

എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകള്‍, ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റങ്ങള്‍ എന്നിവ ഘടിപ്പിച്ച ഏകദേശം 15 ടൂറിസ്റ്റ് ബസുകളെയാണ് പിടിച്ചെടുത്തത്.

Published

on

കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി സര്‍വീസ് നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കടുത്ത നടപടി തുടങ്ങി. എറണാകുളം ജില്ലയില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലേസര്‍ ലൈറ്റുകള്‍, ഹൈ-ഫ്രീക്ക്വന്‍സി ഓഡിയോ സിസ്റ്റങ്ങള്‍ എന്നിവ ഘടിപ്പിച്ച ഏകദേശം 15 ടൂറിസ്റ്റ് ബസുകളെയാണ് പിടിച്ചെടുത്തത്.

ഡ്രൈവര്‍ ക്യാബിനില്‍ വ്‌ലോഗ് ചിത്രീകരണം, യാത്രയ്ക്കിടെ അപകടകരമായ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദേശം പ്രകാരം എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്.

ഓരോ നിയമവിരുദ്ധ രൂപമാറ്റത്തിനും 5,000 രൂപ വീതം പിഴ ചുമത്തിയിട്ടുണ്ട്. മാറ്റങ്ങള്‍ നീക്കം ചെയ്ത് വാഹനം വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ സര്‍വീസ് തുടരാന്‍ അനുവാദമില്ല. ഗുരുതരമായ രൂപമാറ്റം കണ്ടെത്തിയ വാഹനങ്ങളുടെ ഫിറ്റ്‌നസും റദ്ദാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന കൂടുതല്‍ ശക്തമാക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ അറിയിച്ചു.

 

Continue Reading

Trending