Connect with us

Culture

കള്ളപ്പണം വെളുപ്പിക്കല്‍; മുന്‍ മന്ത്രിക്ക് ഏഴു വര്‍ഷം തടവ്

Published

on

റാഞ്ചി: കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുന്‍ ജാര്‍ഖണ്ഡ് മന്ത്രി ഹരി നാരായണ്‍ റായിക്ക് പ്രത്യേക കോടതി ഏഴു വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 12 വര്‍ഷങ്ങള്‍ക്കു മുമ്പ് കള്ളപ്പണം വെളുപ്പിക്കലിനെതിരേ നിയമം പ്രാബല്യത്തില്‍ വന്ന ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ വ്യക്തി കൂടിയാണ് ഹരി നാരായണ്‍ റായ്. തടവ് ശിക്ഷക്കൊപ്പം 50,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി മധു കോഡ കൂടി ഉള്‍പ്പെട്ട കേസാണിത്. 2009 സപ്തംബറില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് കോഡയടക്കം നിരവധി പ്രമുഖര്‍ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ടു നിരവധി പേരെ അന്നു അറസ്റ്റ് ചെയ്തിരുന്നു. കോഡ മന്ത്രിസഭയില്‍ ടൂറിസം, അര്‍ബന്‍ ഡെവലപ്മെന്റ് മന്ത്രിയായിരുന്ന റായ് നാലു കോടിയോളം രൂപയുടെ തിരിമറി നടത്തിയെന്ന് തെളിഞ്ഞിരുന്നു. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നാഴികക്കല്ലാണ് കോടതി വിധിയെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. കള്ളപ്പണം തടയല്‍ നിയമം (പി.എം.എല്‍.എ) 2002ല്‍ നിലവില്‍ വരികയും 2005ല്‍ ഭേദഗതി ചെയ്യുകയും ചെയ്തിരുന്നു. കള്ളപ്പണം തുടച്ചു നീക്കുന്നതിന് ഈ നിയമം ഉപകരിക്കുമെന്നും ഇതിന്റെ ആദ്യ ഇരയാണ് റായിയെന്നുമാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

Film

ധ്യാന്‍ ശ്രീനിവാസന്‍ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വാഹനാപകടം

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല

Published

on

മലയാള സിനിമാ താരം ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സ്വര്‍ഗത്തിലെ കട്ടുറുമ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ വാഹനാപകടം.

നടന്‍ ചെമ്പില്‍ അശോകന്‍, ഗൗരി നന്ദ, ചാലി പാലാ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. ഷൂട്ടിങ്ങിനിടിയില്‍ ഇവര്‍ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലുള്ള വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ആരുടെയും പരിക്കുകള്‍ ഗുരുതരമല്ല. വാഹനത്തിന്റെ വേഗത കുറവായതുകൊണ്ടാണ് വലിയ അപകടം ഒഴിവായത്.

Continue Reading

Culture

കാല്‍നടയായി മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു.

Published

on

എണ്ണായിരത്തിലധികം കി.മീ ദൂരം കാല്‍നടയായി  മക്കയിലെത്തിയ മലപ്പുറം സ്വദേശി ശിബാഹ് ചോറ്റൂര്‍ ഉംറ നിര്‍വഹിച്ചു. 372 ദിവസമെടുത്തായിരുന്നു യാത്ര. കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് മലപ്പുറം എട
പ്പാളിനടുത്ത ചോറ്റൂരില്‍നിന്ന് ശിഹാബ് യാത്ര തിരിച്ചത്. നാലുമാസം ട്രാന്‍സിറ്റ് വിസ കിട്ടാതെ പാകിസ്താന്‍ അതിര്‍ത്തിയിലെ വാഗയില്‍ തങ്ങേണ്ടിവന്നതാണ് യാത്ര വൈകിച്ചത്. പാക് അധികാരികള്‍ നിര്‍ബന്ധിച്ചത് കാരണം ഏതാനും കിലോമീറ്റര്‍ പാക്കിസ്ഥാനില്‍നിന്ന് വിമാനത്തില്‍ യാത്ര ചെയ്യേണ്ടിവന്നു.
ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളാണ് ശിഹാബ് പിന്നിട്ടത്. ഇറാനില്‍ കാട്ടിലൂടെ യാത്രയില്‍ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സഊദി അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ചോദ്യംചെയ്ത് പിടിച്ചുനിര്‍ത്തിയത് ആശങ്ക സൃഷ്ടിച്ചെങ്കിലും പിന്നീട് യാത്ര തുടര്‍ന്നു. മദീനയില്‍നിന്ന് മക്കയിലേക്കുള്ള 440 കിലോമീറ്റര്‍ 9 ദിവസം കൊണ്ട് നടന്നാണെത്തിയത്. പലയിടത്തും വന്‍ജനക്കൂട്ടം ശിഹാബിനെ സ്വീകരിക്കാനും ആദരിക്കാനുമെത്തിയിരുന്നു.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ തുടങ്ങിയവരുടെ സഹായം ലഭിച്ചിരുന്നതായി ശിഹാബ് പറഞ്ഞു. മാതാവ് സൈനബയും ഹജ്ജിനായി എത്തിച്ചേരും. ഇത്തവണത്തെ ഹജ്ജിന് പങ്കെടുക്കാനാകുമോ എന്ന ആശങ്ക നീങ്ങിയതില്‍ ശിഹാബിനും അദ്ദേഹത്തിന്റെ ആരാധകര്‍ക്കും സന്തോഷമുണ്ട്. സോഷ്യല്‍മീഡിയയില്‍ വലിയ വിമര്‍ശനവും പരിഹാസവും നേരിട്ടതിനെ അതേ വേദിയിലൂടെ വിശദീകരിച്ചുകൊണ്ടാണ് ശിഹാബ് തന്റെ ലക്ഷ്യം പൂര്‍ത്തികരിച്ചിരിക്കുന്നത്.

Continue Reading

Film

ബിനു അടിമാലിയുടെ ആരോഗ്യനിലയിൽ പുരോഗതി; തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തില്‍ തുടരുന്നു

എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്

Published

on

കൊച്ചി: മിമിക്രി കലാകാരന്‍ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ബിനു അടിമാലിയുടെയും ഡ്രൈവർ ഉല്ലാസിന്‍റെയും ആരോഗ്യനിലയിൽ പുരോഗതി. ബിനു അടിമാലി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലാണ്. എന്നാൽ അപകടനില തരണം ചെയ്തു. എല്ലിന് പൊട്ടേറ്റ ഉല്ലാസിനും ചികിത്സ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് തുടരുന്നത്. അപകടത്തിൽപ്പെട്ട മഹേഷിനും കൊച്ചി അമൃത ആശുപത്രിയിലാണ് ചികിത്സ തുടരുന്നത്. ഇവരുടെ പരിക്ക് ഗുരുതരമല്ലാത്തതാണ് ആശ്വാസം.

തിങ്കളാഴ്ച പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിൽ നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചിരുന്നു. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചായിരുന്നു അപകടം ഉണ്ടായത്. സുധിയുടെ സംസ്കാരം കഴിഞ്ഞു.

 

Continue Reading

Trending